---
title: "തൊട്ടിൽപാലം ചൂരണയിൽ അയൽവാസിയുടെ വീടിന് തീയിട്ട ശേഷം അക്രമി തീപ്പൊള്ളലേറ്റ് ഗുരുതരാവസ്ഥയിൽ"
english_title: "Neighbor’s House Set on Fire: Kurian Critically Burned and Hospitalized"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/393342/neighbor-house-fire-kurian-burns-critically"
published_at: "2026-11-26T21:14:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b085524bdc37_neighbor-house-fire-kurian-burns-critically.jpg"
keywords: ["KeralaCrime", "KozhikodeNews", "FireIncident", "PoliceInvestigation", "Mathrubhumi"]
---

# തൊട്ടിൽപാലം ചൂരണയിൽ അയൽവാസിയുടെ വീടിന് തീയിട്ട ശേഷം അക്രമി തീപ്പൊള്ളലേറ്റ് ഗുരുതരാവസ്ഥയിൽ

> **Lead Summary:** കോഴിക്കോട് തൊട്ടിൽപാലം ചൂരണയിൽ അയൽവാസിയുടെ വീടിന് തീയിട്ട ശേഷം അക്രമി തീപ്പൊള്ളലേറ്റ് ഗുരുതരാവസ്ഥയിൽ. പ്രദേശവാസിയായ പഞ്ഞിക്കൽ ബിജു എന്ന കുര്യൻ ആണ് പുളിമൂട്ടിൽ മാത്യൂസിന്റെ വീട്ടിൽ പെട്രോൾ ഒഴിച്ച് തീ കൊളുത്തിയത് എന്നാണ് വിവരം.

## Article Content

കോഴിക്കോട് തൊട്ടിൽപാലം ചൂരണയിൽ അയൽവാസിയുടെ വീടിന് തീയിട്ട ശേഷം അക്രമി തീപ്പൊള്ളലേറ്റ് ഗുരുതരാവസ്ഥയിൽ. പ്രദേശവാസിയായ പഞ്ഞിക്കൽ ബിജു എന്ന കുര്യൻ ആണ് പുളിമൂട്ടിൽ മാത്യൂസിന്റെ വീട്ടിൽ പെട്രോൾ ഒഴിച്ച് തീ കൊളുത്തിയത് എന്നാണ് വിവരം.

വ്യാഴാഴ്ച വൈകുന്നേരമാണ് സംഭവം. മാത്യൂസിന്റെ വീട്ടിൽ ആളില്ലാത്ത സമയത്ത് കുര്യൻ പെട്രോളുമായി എത്തിയെന്നാണ് നാട്ടുകാർ പറയുന്നത്. പിറകുവശത്തെ വാതിൽ തുറന്ന് വീട്ടിനുള്ളിൽ കയറി പെട്രോൾ ഒഴിച്ചാണ് തീ കൊളുത്തിയത്.

തീ പടർന്നതോടെ കുര്യനും പൊള്ളലേറ്റു. 50 ശതമാനത്തിലേറെ പൊള്ളലേറ്റ ഇയാളെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വീടിനുള്ളിൽനിന്ന് പുക ഉയരുന്നത് കണ്ട നാട്ടുകാർ പരിശോധിച്ചപ്പോഴാണ് വീടിന്റെ പുറകുവശത്തായി പൊള്ളലേറ്റ നിലയിൽ കുര്യനെ കണ്ടത്.

ഇതിനിടെ വീടിനുള്ളിൽ തീ കത്തുന്നതും നാട്ടുകാർ ശ്രദ്ധിച്ചു. തുടർന്ന് നാദാപുരത്തുനിന്ന് എത്തിയ ഫയർഫോഴ്സും തൊട്ടിൽപ്പാലം പോലീസും നാട്ടുകാരും ചേർന്നാണ് തീ അണച്ചത്. വലിയ നാശനഷ്ടം സംഭവിച്ചോയെന്ന വിവരം പിന്നാലെ മാത്രമേ വ്യക്തമാകൂ.

ആദ്യം കുര്യൻ നാട്ടുകാരോട് പറഞ്ഞത് ജീവനൊടുക്കാൻ ശ്രമിച്ചതാണെന്നാണ്. എന്നാൽ, വീട്ടുകാരോടുള്ള മുൻവൈരാഗ്യമാണ് വീട്ടിനുള്ളിൽ കയറി തീയിടാൻ കാരണമെന്നാണ് തൊട്ടിൽപ്പാലം പോലീസ് പറയുന്നത്. അതിനിടയിൽ തന്നെ പൊള്ളലേറ്റതാകാനാണ് സാധ്യതയെന്നും പോലീസ് അറിയിച്ചു.

A man identified as Kurian, also known as Panjikkal Biju, allegedly set fire to a neighbor’s house in Thottilpalam, Kozhikode, and suffered severe burns in the process. He has been admitted to Kozhikode Medical College Hospital with over 50% burns, while police suspect the act was driven by personal enmity.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/393342/neighbor-house-fire-kurian-burns-critically)