---
title: "കല്ലമ്പലത്ത് പതിനാറുകാരിയായ നർത്തകി സഞ്ജനയുടെ വിയോഗം; നാടിന് നോവായി ഭക്തിഗാന നൃത്തവീഡിയോ"
english_title: "16-Year-Old Dancer Sanjana’s Death in Kallambalam Sparks Concern Over Viral Video"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/393325/kallambalam-sanjana-death-viral-video"
published_at: "2026-11-26T18:42:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b0833c7cab47_kallambalam-sanjana-death-viral-video.jpg"
keywords: ["KeralaNews", "TeenMentalHealth", "Kallambalam", "DanceVideo", "SocialMedia"]
---

# കല്ലമ്പലത്ത് പതിനാറുകാരിയായ നർത്തകി സഞ്ജനയുടെ വിയോഗം; നാടിന് നോവായി ഭക്തിഗാന നൃത്തവീഡിയോ

> **Lead Summary:** **

## Article Content

**

കല്ലമ്പലം (തിരുവനന്തപുരം): വിദ്യാർഥിനിയും നർത്തകിയുമായ പതിനാറുകാരി സഞ്ജനയുടെ അപ്രതീക്ഷിത വിയോഗത്തിൽ ദുഃഖത്തിലാണ് കല്ലമ്പലം ഗ്രാമം. നൃത്തത്തിലും പഠനത്തിലും ഒരുപോലെ തിളങ്ങിയിരുന്ന കുട്ടിയുടെ മരണം കുടുംബത്തെയും സഹപാഠികളെയും സുഹൃത്തുക്കളെയും തീരാദുഃഖത്തിലാഴ്ത്തി.തിരുവനന്തപുരം കല്ലമ്പലം ഞെക്കാട് സ്വദേശിനിയും  നർത്തകിയും ആയിരുന്ന സഞ്ജന 16)  .ശിവഗിരി ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിനിയായിരുന്നു.

മരണത്തിന് പിന്നാലെ സഞ്ജന സമൂഹമാധ്യമത്തിൽ മുൻപ് പങ്കുവെച്ച ഒരു കുറിപ്പും അയ്യപ്പസ്വാമിയെ സ്തുതിക്കുന്ന ഭക്തിഗാനത്തിന് ചുവടുവെക്കുന്ന നൃത്തവീഡിയോയും വ്യാപകമായി പ്രചരിക്കുന്നുണ്ട്. അയ്യപ്പഭക്തി തന്റെ ജീവിതത്തിന്റെ പ്രധാന ഭാഗമാണെന്നും, മറ്റുള്ളവരോട് പറയാനാകാത്ത കാര്യങ്ങൾ ദൈവത്തോടാണ് പങ്കുവെക്കുന്നതെന്നും കുറിപ്പിൽ പറയുന്നു. പ്രതിസന്ധികളിൽ തളരാതെ മുന്നോട്ടുപോകാനും വീഴുമ്പോൾ വീണ്ടും എഴുന്നേൽക്കാനും വിശ്വാസം കൈവിടാതിരിക്കാനും ശക്തി നൽകണമെന്നാണ് പ്രാർഥന.[ ](https://www.facebook.com/share/r/1ERxpFkh5W/)

[നൃത്തവീഡിയോ കാണാം](https://www.facebook.com/reel/1147648684626917)[    
](https://www.facebook.com/share/r/1DuHundduE/)** [https://www.facebook.com/reel/1147648684626917](https://www.facebook.com/share/r/1DuHundduE/)**[
](https://www.facebook.com/share/r/1DuHundduE/)**

എന്നാൽ, മരണത്തിലേക്ക് നയിച്ച സാഹചര്യങ്ങളെക്കുറിച്ച് ഔദ്യോഗികമായി വ്യക്തമായ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. സമൂഹമാധ്യമ കുറിപ്പുകളെയോ വീഡിയോയെയോ മാത്രം ആധാരമാക്കി മരണകാരണമോ കുട്ടിയുടെ വ്യക്തിപരമായ സാഹചര്യങ്ങളോ സംബന്ധിച്ച് നിഗമനങ്ങളിലെത്തുന്നത് ശരിയല്ല. കുടുംബത്തിന്റെ സ്വകാര്യതയെ മാനിക്കണമെന്നും അഭ്യർഥനയുണ്ട്. 

അതേസമയം, സംഭവം സമൂഹത്തിന് മുന്നിൽ ചില ചോദ്യങ്ങൾ ഉയർത്തുന്നു. കൗമാരക്കാരുടെ മാനസിക സമ്മർദങ്ങളും ഒറ്റപ്പെടലും തിരിച്ചറിയാൻ വീടുകൾക്കും വിദ്യാലയങ്ങൾക്കും എത്രത്തോളം കഴിയുന്നുണ്ട്? മനസ്സ് തുറന്നു സംസാരിക്കാനുള്ള സാഹചര്യം കുട്ടികൾക്ക് ലഭിക്കുന്നുണ്ടോ? പുറമേ കാണുന്ന ചിരിക്കും സന്തോഷത്തിനും അപ്പുറം ഒരാൾ എന്ത് അനുഭവിക്കുന്നുവെന്ന് പലപ്പോഴും തിരിച്ചറിയാനാകില്ല. കുട്ടികളുടെ പെരുമാറ്റത്തിലോ സംസാരത്തിലോ ഉണ്ടാകുന്ന മാറ്റങ്ങൾ ശ്രദ്ധിക്കാനും കുറ്റപ്പെടുത്താതെ അവരെ കേൾക്കാനും മുതിർന്നവർക്കും സമൂഹത്തിനും ഉത്തരവാദിത്തമുണ്ടെന്ന് വിദഗ്ധർ ഓർമിപ്പിക്കുന്നു.

The sudden death of 16-year-old student and dancer Sanjana has left Kallambalam in shock and grief. A devotional dance video and a social media note she had shared earlier are circulating widely, but officials have not confirmed the cause of death and have urged people not to draw conclusions based on online posts. The incident has also raised broader concerns about teen mental health, emotional distress, and the need for families and schools to listen more closely to children.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/393325/kallambalam-sanjana-death-viral-video)