---
title: "വാട്‌സ്ആപ്പിലെ സൗണ്ട് സ്റ്റിക്കറുകള്‍: ആന്‍ഡ്രോയിഡില്‍ എങ്ങനെ ഉപയോഗിക്കാം"
english_title: "WhatsApp Sound Stickers: How to Use Them on Android"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/393317/whatsapp-sound-stickers-android-use-new"
published_at: "2026-11-26T17:47:00+05:30"
category: "Tech-Info"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b08310f2b74d_whatsapp-sound-stickers-android-use.jpg"
keywords: ["WhatsApp", "Android", "TechNews", "SoundStickers", "MobileUpdate", "BetaFeature", "StickerUpdate"]
---

# വാട്‌സ്ആപ്പിലെ സൗണ്ട് സ്റ്റിക്കറുകള്‍: ആന്‍ഡ്രോയിഡില്‍ എങ്ങനെ ഉപയോഗിക്കാം

> **Lead Summary:** ന്യൂഡൽഹി: വാട്സ്ആപ്പിൽ ഇനി ഓഡിയോ ട്രാക്കോടുകൂടിയ ആനിമേറ്റഡ് സ്റ്റിക്കറുകൾ ഉണ്ടാക്കാം. 'സ്റ്റിക്കർ റിയാക്ഷനുകൾ' കഴിഞ്ഞ് 'സൗണ്ട് സ്റ്റിക്കറുകൾ' എന്ന പുതിയ ഫീച്ചറാണ് വാട്സ്ആപ്പ് അവതരിപ്പിച്ചിരിക്കുന്നത്.

## Article Content

ന്യൂഡൽഹി: വാട്സ്ആപ്പിൽ ഇനി ഓഡിയോ ട്രാക്കോടുകൂടിയ ആനിമേറ്റഡ് സ്റ്റിക്കറുകൾ ഉണ്ടാക്കാം. 'സ്റ്റിക്കർ റിയാക്ഷനുകൾ' കഴിഞ്ഞ് 'സൗണ്ട് സ്റ്റിക്കറുകൾ' എന്ന പുതിയ ഫീച്ചറാണ് വാട്സ്ആപ്പ് അവതരിപ്പിച്ചിരിക്കുന്നത്.

ചാറ്റുകൾ കൂടുതൽ രസകരമാക്കാനാണ് ഈ ഫീച്ചർ കൊണ്ടുവന്നതെന്ന് റിപ്പോർട്ടിൽ പറയുന്നു. വീഡിയോയോ ആനിമേഷനോ സ്റ്റിക്കറാക്കി മാറ്റുന്നതിനൊപ്പം അതിലേക്ക് ശബ്ദവും ചേർക്കാൻ ഉപയോക്താക്കൾക്ക് സാധിക്കും. നിലവിൽ ആൻഡ്രോയിഡ് സ്മാർട്ട്ഫോൺ ഉപയോക്താക്കൾക്കാണ് ഇത് ലഭിക്കുന്നത്.

ആൻഡ്രോയിഡ് ബീറ്റ പതിപ്പ് 2.26.41.3-ലാണ് ഈ ഫീച്ചർ ആദ്യം കണ്ടെത്തിയത്. ഇപ്പോൾ എല്ലാ ഉപയോക്താക്കൾക്കുമായി ഇത് ലഭ്യമാക്കിത്തുടങ്ങിയെന്നാണ് വാബീറ്റഇൻഫോയുടെ റിപ്പോർട്ട്. എന്നാൽ ഘട്ടം ഘട്ടമായാണ് ഫീച്ചർ പുറത്തിറക്കുന്നത് എന്നതിനാൽ എല്ലാവർക്കും ഒരേ സമയം ലഭിക്കണമെന്നില്ലെന്നും പറയുന്നു.

വാട്സ്ആപ്പ് ബീറ്റ ഫോർ ആൻഡ്രോയിഡ് പതിപ്പ് 2.26.47.1 ഉപയോഗിക്കുന്നവർക്കാണ് ഇപ്പോൾ ഇത് ലഭ്യമാകുന്നത്. ഗൂഗിൾ പ്ലേ സ്റ്റോർ വഴി ഈ ബീറ്റ പതിപ്പ് ലഭ്യമാണ്.

സൗണ്ട് സ്റ്റിക്കറുകൾ ഉണ്ടാക്കാൻ ആദ്യം ആൻഡ്രോയിഡ് ആപ്പിലെ സ്റ്റിക്കർ കീബോർഡ് തുറന്ന് 'ക്രിയേറ്റ് സ്റ്റിക്കർ' ബട്ടണിൽ ടാപ്പ് ചെയ്യണം. തുടർന്ന് ഗാലറിയിൽ നിന്നോ ഫോട്ടോ ആപ്പിൽ നിന്നോ ഒരു വീഡിയോ തെരഞ്ഞെടുക്കാം. വാട്സ്ആപ്പ് അത് ആനിമേറ്റഡ് സ്റ്റിക്കറാക്കി മാറ്റും.

എഡിറ്റർ സ്ക്രീനിന്റെ മുകളിൽ കാണുന്ന പുതിയ ഓഡിയോ ബട്ടൺ ഉപയോഗിച്ചാണ് ശബ്ദം ചേർക്കുന്നത്. അതിൽ ടാപ്പ് ചെയ്താൽ 'ആഡ് സൗണ്ട്' എന്ന സ്ക്രീൻ തുറക്കും. അവിടെ നിന്ന് സ്വന്തം ശബ്ദം റെക്കോർഡ് ചെയ്യുകയോ ഫോണിലെ ഫയൽ മാനേജർ വഴി ഒരു ഓഡിയോ ഫയൽ തെരഞ്ഞെടുക്കുകയോ ചെയ്യാം. പിന്നീട് ആ ഓഡിയോ ട്രാക്ക് ആനിമേറ്റഡ് സ്റ്റിക്കറുമായി ചേർക്കാം.

> WhatsApp has introduced a new “sound stickers” feature that lets Android users turn videos or animations into animated stickers with audio. The feature is currently rolling out through beta versions, and users can create it from the sticker keyboard by selecting a video and adding sound through the new audio option.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/393317/whatsapp-sound-stickers-android-use-new)