---
title: "തലയിൽ നെല്ലിക്ക തളം വയ്ക്കണം; രാജ്‌മോഹൻ ഉണ്ണിത്താനെതിരെ വേറിട്ട പ്രതിഷേധവുമായി പാലക്കാട്ടെ കോൺഗ്രസ് പ്രവർത്തകർ"
english_title: "Palakkad Congress Workers Stage Unusual Protest Against Rajmohan Unnithan"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/393304/palakkad-congress-protest-rajmohan-unnithan-new"
published_at: "2026-11-26T15:34:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b08053a5c52d_palakkad-congress-protest-rajmohan-unnithan-new.jpg"
keywords: ["CongressParty", "PalakkadPolitics", "RajmohanUnnithan", "ShafiParambil", "YouthCongress"]
---

# തലയിൽ നെല്ലിക്ക തളം വയ്ക്കണം; രാജ്‌മോഹൻ ഉണ്ണിത്താനെതിരെ വേറിട്ട പ്രതിഷേധവുമായി പാലക്കാട്ടെ കോൺഗ്രസ് പ്രവർത്തകർ

> **Lead Summary:** **പാലക്കാട്: ** ഷാഫി പറമ്പിൽ 'എ' ഗ്രൂപ്പുകാരനല്ലെന്ന പ്രസ്താവനയ്ക്കും മാധ്യമങ്ങൾക്ക് മുന്നിലെ തുറന്നുപറച്ചിലുകൾക്കും പിന്നാലെ രാജ്‌മോഹൻ ഉണ്ണിത്താനെതിരെ വ്യത്യസ്ത പ്രതിഷേധവുമായി പാലക്കാട്ടെ കോൺഗ്രസ് പ്രവർത്തകർ. തലയിൽ നെല്ലിക്ക തളം വയ്ക്കണമെന്ന് ആവശ്യപ്പെട്ട് പാർസലായി നെല്ലിക്ക അയച്ചുകൊണ്ടാണ് ഷാഫി അനുകൂലികൾ പ്രതിഷേധിച്ചത്.

## Article Content

**പാലക്കാട്: ** ഷാഫി പറമ്പിൽ 'എ' ഗ്രൂപ്പുകാരനല്ലെന്ന പ്രസ്താവനയ്ക്കും മാധ്യമങ്ങൾക്ക് മുന്നിലെ തുറന്നുപറച്ചിലുകൾക്കും പിന്നാലെ രാജ്‌മോഹൻ ഉണ്ണിത്താനെതിരെ വ്യത്യസ്ത പ്രതിഷേധവുമായി പാലക്കാട്ടെ കോൺഗ്രസ് പ്രവർത്തകർ. തലയിൽ നെല്ലിക്ക തളം വയ്ക്കണമെന്ന് ആവശ്യപ്പെട്ട് പാർസലായി നെല്ലിക്ക അയച്ചുകൊണ്ടാണ് ഷാഫി അനുകൂലികൾ പ്രതിഷേധിച്ചത്.

വണ്ടാഴി പഞ്ചായത്തിലെ കോൺഗ്രസ് പ്രവർത്തകരാണ് നെല്ലിക്ക അയച്ചത്. യുവനേതാക്കളിൽ നിന്നും യൂത്ത് കോൺഗ്രസ് പ്രവർത്തകരിൽ നിന്നും തുടർച്ചയായ വിമർശനങ്ങൾ നേരിടുന്നതിനിടെയാണ് രാജ്‌മോഹൻ ഉണ്ണിത്താനെതിരെ ഈ പ്രതിഷേധമുണ്ടായത്. കെ.എം. അഭിജിത്ത്, വി.ടി. സൂരജ്, റിജിൽ മാക്കുറ്റി തുടങ്ങിയവർ രാജ്‌മോഹൻ ഉണ്ണിത്താനെ പരസ്യമായി തള്ളുകയും ഷാഫി പറമ്പിലിന് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

അതേസമയം, ഉണ്ണിത്താന്‍-ഷാഫി തര്‍ക്കം താത്കാലികമായിട്ടെങ്കിലും അവസാനിച്ചിരിക്കുകയാണ്. കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ദീപ ദാസ് മുന്‍ഷിയുടെ ഇടപെടലിന് പിന്നാലെയാണ് 'വെടിനിര്‍ത്തല്‍'. പരസ്യ പ്രസ്താവനകള്‍ അവസാനിപ്പിക്കാന്‍ ചര്‍ച്ചയില്‍ ധാരണയായി. രാജ്‌മോഹന്‍ ഉണ്ണിത്താന്‍, ഷാഫി പറമ്പില്‍ എന്നിവരുമായി ദീപ ദാസ് മുന്‍ഷി ചര്‍ച്ച നടത്തി.

> Congress workers in Palakkad staged an unusual protest against Rajmohan Unnithan by sending amla parcels, demanding that he “place amla on his head.” The protest comes amid criticism of his remarks about Shafi Parambil and growing support for the youth leader from Congress activists.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/393304/palakkad-congress-protest-rajmohan-unnithan-new)