---
title: "ആഭരണപ്രേമികൾക്ക് ഇരട്ടിമധുരം! ഒറ്റ ദിവസം കൊണ്ട് സ്വർണവിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 800 രൂപ"
english_title: "Double relief for jewellery lovers as gold price drops sharply in a day"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/393300/gold-price-drops-sharply-in-kerala"
published_at: "2026-11-26T15:09:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b07fed174165_gold-price-drops-sharply-in-kerala.jpg"
keywords: ["GoldRate", "KeralaGold", "GoldPriceDrop", "JewelleryMarket", "CommodityNews"]
---

# ആഭരണപ്രേമികൾക്ക് ഇരട്ടിമധുരം! ഒറ്റ ദിവസം കൊണ്ട് സ്വർണവിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 800 രൂപ

> **Lead Summary:** **കൊച്ചി: **രാവിലെയുണ്ടായ വൻ വർദ്ധനവിന് പിന്നാലെ ഉച്ചയ്ക്ക് ശേഷം സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ഇടിവ്. ഗ്രാമിന് 100 രൂപ കുറഞ്ഞ് 11,540 രൂപയും, പവന് 800 രൂപ കുറഞ്ഞ് 91,520 രൂപയുമാണ് നിലവിലെ നിരക്ക്. ഇന്നലെ മാത്രം മൂന്ന് തവണയായി പവന് 3,320 രൂപ കുറഞ്ഞ ശേഷം, ഇന്ന് രാവിലെ 1,920 രൂപയുടെ വർദ്ധനവ് രേഖപ്പെടുത്തിയിരുന്നു.

## Article Content

**കൊച്ചി: **രാവിലെയുണ്ടായ വൻ വർദ്ധനവിന് പിന്നാലെ ഉച്ചയ്ക്ക് ശേഷം സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ഇടിവ്. ഗ്രാമിന് 100 രൂപ കുറഞ്ഞ് 11,540 രൂപയും, പവന് 800 രൂപ കുറഞ്ഞ് 91,520 രൂപയുമാണ് നിലവിലെ നിരക്ക്. ഇന്നലെ മാത്രം മൂന്ന് തവണയായി പവന് 3,320 രൂപ കുറഞ്ഞ ശേഷം, ഇന്ന് രാവിലെ 1,920 രൂപയുടെ വർദ്ധനവ് രേഖപ്പെടുത്തിയിരുന്നു.

സ്വർണവിലയിലെ തുടർച്ചയായ ഏറ്റക്കുറച്ചിലുകൾ നിക്ഷേപകരെയും ഉപഭോക്താക്കളെയും ഒരുപോലെ ആശയക്കുഴപ്പത്തിലാക്കുകയാണ്. കഴിഞ്ഞ ഒരു മാസത്തിനിടെ സ്വർണവിലയിൽ എട്ട് ശതമാനത്തോളം ഇടിവാണ് ഉണ്ടായത്. യു.എസ് പലിശ നിരക്ക്, ഡോളറിന്റെ മൂല്യത്തിലുണ്ടാകുന്ന വ്യതിയാനങ്ങൾ, നിക്ഷേപകരുടെ താൽപ്പര്യം തുടങ്ങിയ ഘടകങ്ങളാണ് ആഗോള വിപണിയിലും പ്രാദേശിക വിപണിയിലും സ്വർണവിലയെ പ്രധാനമായും സ്വാധീനിക്കുന്നത്.

Gold prices in Kerala fell again in the afternoon after a sharp morning rise, with the rate dropping by Rs 800 per sovereign to Rs 91,520. The article notes that frequent fluctuations are being driven by global factors such as U.S. interest rates, dollar movements and investor sentiment.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/393300/gold-price-drops-sharply-in-kerala)