---
title: "ഇരുചക്ര വാഹനങ്ങൾക്ക് പോലും കടന്നുപോകാനാവാത്ത സ്ഥിതി; താമരശ്ശേരി ചുരത്തിൽ ഗതാഗത തടസ്സം നീക്കാൻ ശ്രമം തുടരുന്നു"
english_title: "Major Traffic Jam at Thamarassery Ghat as Tanker Truck Gets Stuck"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/393283/thamarassery-ghat-traffic-jam-truck-stuck"
published_at: "2026-11-26T13:11:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b07e3a6c7dc9_thamarassery-ghat-traffic-jam-truck-stuck.jpg"
keywords: ["TrafficJam", "ThamarasseryGhat", "KeralaTraffic", "TankerTruck", "RoadBlock"]
---

# ഇരുചക്ര വാഹനങ്ങൾക്ക് പോലും കടന്നുപോകാനാവാത്ത സ്ഥിതി; താമരശ്ശേരി ചുരത്തിൽ ഗതാഗത തടസ്സം നീക്കാൻ ശ്രമം തുടരുന്നു

> **Lead Summary:** **കോഴിക്കോട്: **താമരശ്ശേരി ചുരത്തിൽ ടാങ്കർ ലോറി റോഡിന് കുറുകെ കുടുങ്ങിയതിനെത്തുടർന്ന് വൻ ഗതാഗതക്കുരുക്ക്. ചുരത്തിലെ ആറാം വളവിലാണ് ലോറി കുടുങ്ങി ഗതാഗതം പൂർണ്ണമായും നിലച്ചത്. ഇരുചക്ര വാഹനങ്ങൾക്ക് പോലും കടന്നുപോകാൻ കഴിയാത്ത വിധത്തിലാണ് ലോറി കിടക്കുന്നത്. ഒരാൾക്ക് നടന്നുപോകാൻ പോലും ഇടമില്ലാത്ത സാഹചര്യമാണ് നിലവിലുള്ളത്.

## Article Content

**കോഴിക്കോട്: **താമരശ്ശേരി ചുരത്തിൽ ടാങ്കർ ലോറി റോഡിന് കുറുകെ കുടുങ്ങിയതിനെത്തുടർന്ന് വൻ ഗതാഗതക്കുരുക്ക്. ചുരത്തിലെ ആറാം വളവിലാണ് ലോറി കുടുങ്ങി ഗതാഗതം പൂർണ്ണമായും നിലച്ചത്. ഇരുചക്ര വാഹനങ്ങൾക്ക് പോലും കടന്നുപോകാൻ കഴിയാത്ത വിധത്തിലാണ് ലോറി കിടക്കുന്നത്. ഒരാൾക്ക് നടന്നുപോകാൻ പോലും ഇടമില്ലാത്ത സാഹചര്യമാണ് നിലവിലുള്ളത്.

രാവിലെ 11 മണിയോടെയാണ് ചുരത്തിലെ യാത്രാസ്തംഭനം ആരംഭിച്ചത്. മണിക്കൂറുകളായി തുടരുന്ന ഗതാഗതക്കുരുക്കിൽ ചുരത്തിന്റെ ഇരുഭാഗങ്ങളിലുമായി ആംബുലൻസുകൾ ഉൾപ്പെടെയുള്ള നൂറുകണക്കിന് വാഹനങ്ങൾ കുടുങ്ങിക്കിടക്കുകയാണ്. യാത്ര തടസ്സപ്പെട്ടതോടെ മണിക്കൂറുകളായി വാഹനങ്ങളിൽ കഴിയുന്ന യാത്രക്കാർ വെള്ളവും ഭക്ഷണവും കിട്ടാതെ ദുരിതത്തിലായി.

മുകൾഭാഗത്തുനിന്ന് താഴേക്ക് ഇറങ്ങിവന്ന ടാങ്കർ ലോറിക്ക് ആറാം വളവ് തിരിക്കാൻ കഴിയാതെ വന്നതാണ് അപകടത്തിനിടയാക്കിയത്. ലോറി റോഡിന് കുറുകെ നിന്നതോടെ ഇരുവശത്തേക്കുമുള്ള ഗതാഗതം പൂർണ്ണമായി തടസ്സപ്പെട്ടു. ഗതാഗത തടസ്സം നീക്കാൻ പൊലീസും ചുരം സംരക്ഷണ സമിതി പ്രവർത്തകരും സ്ഥലത്ത് തീവ്രശ്രമം നടത്തിവരികയാണ്. എന്നാൽ, കുടുങ്ങിക്കിടക്കുന്ന ലോറി എപ്പോൾ നീക്കം ചെയ്യാൻ സാധിക്കുമെന്ന കാര്യത്തിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല.

A tanker lorry got stuck across the road at the sixth bend of Thamarassery Ghat, bringing traffic to a complete standstill. Hundreds of vehicles, including ambulances, remain stranded as police and local protection committee workers try to clear the obstruction.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/393283/thamarassery-ghat-traffic-jam-truck-stuck)