---
title: "'ജെ എസ് അഖിലിന്റെ പേര് വെട്ടി പകരം ഒരു സകലകലാവല്ലഭനെ യൂത്ത് കോൺഗ്രസ് പ്രസിഡന്റാക്കി, യോഗ്യത എന്തായിരുന്നു'- വീണ്ടും വിമർശനവുമായി അമൽ ഉണ്ണിത്താൻ"
english_title: "Amal Unnithan Criticizes Youth Congress Chief Appointment Over J.S. Akhil Ouster"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/393279/amal-unnithan-criticizes-youth-congress-chief-appointment"
published_at: "2026-11-26T12:51:00+05:30"
category: "Politics"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b07de340cf80_amal-unnithan-criticizes-youth-congress-chief-appointment.jpg"
keywords: ["YouthCongress", "JSAkhil", "RahulMamkootathil", "AmalUnnithan", "KeralaPolitics"]
---

# 'ജെ എസ് അഖിലിന്റെ പേര് വെട്ടി പകരം ഒരു സകലകലാവല്ലഭനെ യൂത്ത് കോൺഗ്രസ് പ്രസിഡന്റാക്കി, യോഗ്യത എന്തായിരുന്നു'- വീണ്ടും വിമർശനവുമായി അമൽ ഉണ്ണിത്താൻ

> **Lead Summary:** കോട്ടയം: ഷാഫി പറമ്പിൽ എംപിക്കെതിരെ വീണ്ടും വിമർശനവുമായി രാജ്‌മോഹൻ ഉണ്ണിത്താന്റെ മകൻ അമൽ ഉണ്ണിത്താൻ. യൂത്ത് കോൺഗ്രസ് പ്രസിഡന്റ് സ്ഥാനത്ത് മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പേര് നിർദേശിച്ചെന്ന് പറയപ്പെടുന്ന ജെ എസ് അഖിലിനെ ഒഴിവാക്കി രാഹുൽ മാങ്കൂട്ടത്തിലിനെ നിയമിച്ചതിലാണ് വിമർശനം. ഫേസ്‌ബുക്ക് പോസ്റ്റിലൂടെയാണ് പ്രതികരണം.

## Article Content

കോട്ടയം: ഷാഫി പറമ്പിൽ എംപിക്കെതിരെ വീണ്ടും വിമർശനവുമായി രാജ്‌മോഹൻ ഉണ്ണിത്താന്റെ മകൻ അമൽ ഉണ്ണിത്താൻ. യൂത്ത് കോൺഗ്രസ് പ്രസിഡന്റ് സ്ഥാനത്ത് മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പേര് നിർദേശിച്ചെന്ന് പറയപ്പെടുന്ന ജെ എസ് അഖിലിനെ ഒഴിവാക്കി രാഹുൽ മാങ്കൂട്ടത്തിലിനെ നിയമിച്ചതിലാണ് വിമർശനം. ഫേസ്‌ബുക്ക് പോസ്റ്റിലൂടെയാണ് പ്രതികരണം.

**കുറിപ്പിന്റെ പൂർണരൂപം**

***ജെ.എസ്. അഖിലിന്റെ പേര് വെട്ടി, പകരം ഒരു സകലകലാവല്ലഭനെ യൂത്ത് കോൺഗ്രസ് പ്രസിഡന്റാക്കിയ മഹാന്മാരോട് ഒരു ചോദ്യം…***

***അനിൽ ചിലർക്ക് അയോഗ്യനായി… എന്നിട്ട് അന്ന് നിങ്ങൾ കണ്ടെത്തിയ മഹാപ്രതിഭയുടെ യോഗ്യത എന്തായിരുന്നു?***

***പേര് വെട്ടാൻ കാണിച്ച ധൈര്യം, ആ തീരുമാനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാനും കാണിക്കണം!***

***ഇനിയും ഒളിച്ചിരിക്കാതെ പുറത്തുവരണം…***

***തിരഞ്ഞെടുക്കപ്പെട്ട പ്രതിഭയെ കേരളം അറിഞ്ഞു… ഇനി തിരഞ്ഞെടുത്ത പ്രതിഭകളെക്കൂടി കേരളമൊന്ന് അറിയട്ടെ! 😂***

***പിന്നെ, സൈബർ ആക്രമണം നടത്തുന്നവരോട് അതു നടത്താൻ പറഞ്ഞവരോടും ഒരു വാക്ക്... നിങ്ങളുടെ കമന്റുകൾ എന്റെ നിലവാരമല്ല, നിങ്ങളുടെ സംസ്കാരമാണ് വിളിച്ചോതുന്നത്. അതെനിക്കൊരു വിഷയമേയല്ല!***

***നിങ്ങൾക്ക് കുരയ്ക്കാനുള്ള സ്വാതന്ത്ര്യമുണ്ട്... എനിക്ക് പറയാനുള്ളത് പറയാനും!***

ഉമ്മൻ ചാണ്ടിയുടെ വീട്ടിൽ കറങ്ങി നടന്നതുമാത്രമാണ് യൂത്ത് കോൺഗ്രസ് അദ്ധ്യക്ഷനാകാനുള്ള യോഗ്യതയെന്ന യൂത്ത് കോൺഗ്രസ് തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് നേമം ഷജീറിന്റെ പരിഹാസത്തിന് യൂത്ത് കോൺഗ്രസ് നേതാവ് ജെ എസ് അഖിൽ കഴിഞ്ഞദിവസം മറുപടി നൽകിയിരുന്നു.

ഉമ്മൻ‌ചാണ്ടിയുടെ വീട്ടിൽ കറങ്ങി നടക്കാൻ എല്ലാവർക്കും പറ്റില്ല. ഉമ്മൻ‌ചാണ്ടിയുടെ സ്നേഹം കിട്ടുന്നവർക്കും അദ്ദേഹത്തോട് ആത്മാർത്ഥത ഉള്ളവർക്കും മാത്രമേ അദ്ദേഹത്തിന്റെ വീട്ടിൽ കയറി ചെല്ലുന്നതിനും മരണം വരെ അദ്ദേഹത്തിനൊപ്പം നിൽക്കുന്നതിനും കഴിഞ്ഞിട്ടുള്ളുവെന്നായിരുന്നു ജെ എസ് അഖിലിന്റെ പ്രതികരണം.

Amal Unnithan has once again criticized the Youth Congress leadership, targeting the appointment of Rahul Mamkootathil as president after J.S. Akhil was reportedly sidelined. His remarks came in a Facebook post questioning the criteria behind the decision and urging those responsible to take accountability.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/393279/amal-unnithan-criticizes-youth-congress-chief-appointment)