---
title: "'മുഖ്യമന്ത്രി ചോരക്ക് ചോര എന്ന് പറഞ്ഞുകൊണ്ട് പ്രസംഗിച്ചല്ലോ...ആരെങ്കിലും വിമർശിച്ചോ?'; മുഖ്യമന്ത്രിയേക്കാൾ വലുതല്ല മധുസൂദനനെന്ന് കെ.കെ രാഗേഷ്"
english_title: "K.K. Ragesh Defends Controversial Speech, Questions Criticism of CM’s ‘Blood for Blood’ Remark"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/393277/kk-ragesh-defends-ti-madhusoodanan"
published_at: "2026-11-26T12:44:00+05:30"
category: "Politics"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b07dcea21052_kk-ragesh-defends-ti-madhusoodanan.jpg"
keywords: ["KKRagesh", "TIMadhusoodanan", "CPIM", "KannurNews", "KeralaNews"]
---

# 'മുഖ്യമന്ത്രി ചോരക്ക് ചോര എന്ന് പറഞ്ഞുകൊണ്ട് പ്രസംഗിച്ചല്ലോ...ആരെങ്കിലും വിമർശിച്ചോ?'; മുഖ്യമന്ത്രിയേക്കാൾ വലുതല്ല മധുസൂദനനെന്ന് കെ.കെ രാഗേഷ്

> **Lead Summary:** കണ്ണൂർ : കണ്ണൂരിൽ പയ്യന്നൂരിൽ മുൻ എംഎൽഎ ടി ഐ മധുസൂദനന്റെ കൊലവിളി പ്രസംഗത്തെ ന്യായീകരിച്ച് സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെകെ രാഗേഷ്. മുഖ്യമന്ത്രിയുടെ പ്രസംഗത്തെയും ചോദ്യം ചെയ്യണമെന്നും, മാധ്യമങ്ങൾക്ക് ഇരട്ടത്താപ്പാണെന്നും അദ്ദേഹം പറഞ്ഞു.

## Article Content

കണ്ണൂർ : കണ്ണൂരിൽ പയ്യന്നൂരിൽ മുൻ എംഎൽഎ ടി ഐ മധുസൂദനന്റെ കൊലവിളി പ്രസംഗത്തെ ന്യായീകരിച്ച് സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെകെ രാഗേഷ്. മുഖ്യമന്ത്രിയുടെ പ്രസംഗത്തെയും ചോദ്യം ചെയ്യണമെന്നും, മാധ്യമങ്ങൾക്ക് ഇരട്ടത്താപ്പാണെന്നും അദ്ദേഹം പറഞ്ഞു.

> “മുഖ്യമന്ത്രി ചോരക്ക് ചോര എന്ന് പറഞ്ഞുകൊണ്ട് പ്രസംഗിച്ചല്ലോ? ആരെങ്കിലും വിമർശിച്ചോ?” എന്നാണ് കെകെ രാഗേഷ് ചോദിച്ചത്. മുഖ്യമന്ത്രിയേക്കാൾ വലുതല്ല മധുസൂദനൻ എന്നും, എന്നാൽ “ചോരക്ക് ചോര” എന്നത് കടുത്ത പദമാണെന്നും അദ്ദേഹം പറഞ്ഞു.

> “ചോരയ്ക്ക് ചോര എന്ന് പറഞ്ഞതിനേക്കാൾ വലുതല്ല പകരത്തിന് പകരം എന്നത്. മുഖ്യമന്ത്രിക്ക് എതിരെ ആദ്യം കേസെടുക്കണമെന്ന്” കെകെ രാഗേഷ് ആവശ്യപ്പെട്ടു. ധനരാജ് വധക്കേസിൽ പാർട്ടി നേരത്തെ തന്നെ നിലപാട് വ്യക്തമാക്കിയതാണെന്നും അദ്ദേഹം പറഞ്ഞു.

> “ഇപ്പോൾ ഒരു പ്രസംഗത്തിന്റെ പേരിൽ വിവാദമുണ്ടാക്കുന്ന മാധ്യമങ്ങൾ മുഖ്യമന്ത്രിയുടെ പ്രസംഗത്തിൽ വിവാദമുണ്ടാക്കിയിട്ട് വരൂ” എന്നും കെകെ രാഗേഷ് പറഞ്ഞു. മുഖ്യമന്ത്രിയുടെ പ്രസംഗത്തെ ആരെങ്കിലും വിമർശിച്ചോയെന്നും, എന്താണിപ്പോൾ ഇത്ര ആവേശമെന്നും അദ്ദേഹം ചോദിച്ചു.

> പയ്യന്നൂരിലെ ഡിവൈഎഫ്ഐ പരിപാടിയിലായിരുന്നു ടി ഐ മധുസൂദനന്റെ കൊലവിളി പ്രസംഗം. “കണക്ക്പറയേണ്ടത് പാർട്ടി പറഞ്ഞു തന്നെ തീർക്കും. ചീമേനിയിൽ അഞ്ച് പേരെ ചുട്ടുകൊന്നവരെ കോടതി വെറുതെ വിട്ടു. പക്ഷേ, അവരാരും ഇന്ന് ജീവനോടെ ഇല്ല” എന്നായിരുന്നു പ്രസംഗത്തിലെ പരാമർശം. ഈ പ്രസംഗത്തിൽ നിയമനടപടി സ്വീകരിക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല വ്യക്തമാക്കിയിരുന്നു.

> CPI(M) Kannur district secretary K.K. Ragesh defended former MLA T.I. Madhusoodanan’s controversial speech in Payyannur and said the Chief Minister’s own remarks should also be questioned. He accused the media of double standards and asked why the CM’s “blood for blood” comment was not similarly criticized.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/393277/kk-ragesh-defends-ti-madhusoodanan)