---
title: "ജാതകം പറയാൻ ഇനി ജിയോയുടെ എഐ; 'ജിയോആസ്ട്രോ' അവതരിപ്പിച്ച് റിലയൻസ്"
english_title: "Jio Enters Digital Astrology with AI-Powered JioAstro"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/393274/jio-ai-powered-digital-astrology-jioastro"
published_at: "2026-11-26T12:30:00+05:30"
category: "Tech-Info"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b07da377cb81_WhatsApp_Image_2026-11-26_at_12.35.04_PM.jpeg"
keywords: ["JioAstro", "RelianceJio", "ArtificialIntelligence", "DigitalAstrology", "AstroTech"]
---

# ജാതകം പറയാൻ ഇനി ജിയോയുടെ എഐ; 'ജിയോആസ്ട്രോ' അവതരിപ്പിച്ച് റിലയൻസ്

> **Lead Summary:** ****മുംബൈ: ടെലികോം, ഇ-കൊമേഴ്‌സ് മേഖലകൾക്ക് പിന്നാലെ ഡിജിറ്റൽ ജ്യോതിഷ രംഗത്തും ചുവടുവെച്ച് റിലയൻസ് ജിയോ. ജിയോ പ്ലാറ്റ്‌ഫോംസ് വികസിപ്പിച്ച എഐ അധിഷ്ഠിത വേദ ജ്യോതിഷ പ്ലാറ്റ്‌ഫോമായ 'ജിയോആസ്ട്രോ' പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ചു. ആസ്ട്രോടോക്ക് , ആസ്ട്രോസേജ് തുടങ്ങിയ പ്ലാറ്റ്‌ഫോമുകൾക്ക് വെല്ലുവിളിയാകുന്നതാണ് ജിയോയുടെ പുതിയ നീക്കം.

## Article Content

****മുംബൈ: ടെലികോം, ഇ-കൊമേഴ്‌സ് മേഖലകൾക്ക് പിന്നാലെ ഡിജിറ്റൽ ജ്യോതിഷ രംഗത്തും ചുവടുവെച്ച് റിലയൻസ് ജിയോ. ജിയോ പ്ലാറ്റ്‌ഫോംസ് വികസിപ്പിച്ച എഐ അധിഷ്ഠിത വേദ ജ്യോതിഷ പ്ലാറ്റ്‌ഫോമായ 'ജിയോആസ്ട്രോ' പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ചു. ആസ്ട്രോടോക്ക് , ആസ്ട്രോസേജ് തുടങ്ങിയ പ്ലാറ്റ്‌ഫോമുകൾക്ക് വെല്ലുവിളിയാകുന്നതാണ് ജിയോയുടെ പുതിയ നീക്കം.

മനുഷ്യ ജ്യോതിഷികളുമായി സംസാരിക്കുന്നതിന് പകരം എഐയുടെ സഹായത്തോടെ ജനനത്തീയതി, സമയം, സ്ഥലം എന്നിവ അടിസ്ഥാനമാക്കി ജ്യോതിഷവും പ്രവചനവും ലഭ്യമാക്കുന്നതാണ് ജിയോആസ്ട്രോ. 'സ്വിസ് എഫെമെറിസ്' (Swiss Ephemeris) എന്ന അൽഗോരിതത്തിന്റെ സഹായത്തോടെ ആണ് ഗ്രഹനിലകളും ജാതകവും കണക്കാക്കുക.

വേദ ജ്യോതിഷത്തിൽ പരിശീലനം ലഭിച്ച കൺവർസേഷണൽ എഐ മോഡലിലൂടെ ഉപയോക്താക്കൾക്ക് ചോദ്യങ്ങൾ ചോദിക്കാനും വ്യക്തിഗത മറുപടികൾ നേടാനും കഴിയും. ഉത്തരേന്ത്യൻ, ദക്ഷിണേന്ത്യൻ ശൈലികളിലുള്ള ലഗ്ന, നവാംശ ജാതക ചാർട്ടുകളും 40-ലധികം യോഗങ്ങൾ, ചൊവ്വാദോഷം, കാളസർപ്പദോഷം എന്നിവ പരിശോധിക്കാനുള്ള സംവിധാനവും പ്ലാറ്റ്‌ഫോമിലുണ്ട്.

പ്രതിദിന പഞ്ചാംഗം, രാശിഫലം, ശുഭമുഹൂർത്തങ്ങൾ എന്നിവ അറിയുന്നതിനൊപ്പം വിശദമായ ജാതക റിപ്പോർട്ടുകൾ പിഡിഎഫ് രൂപത്തിൽ ഡൗൺലോഡ് ചെയ്യാനും കഴിയും.

ഇംഗ്ലീഷ്, ഹിന്ദി, മറാത്തി, ഗുജറാത്തി ഭാഷകളിലാണ് നിലവിൽ സേവനം ലഭിക്കുന്നത്. മലയാളം ഉൾപ്പെടെയുള്ള മറ്റ് പ്രാദേശിക ഭാഷകൾ പിന്നീട് ലഭ്യമായേക്കും. ഒരു ജിയോ ഐഡി ഉപയോഗിച്ച് നാല് കുടുംബാംഗങ്ങളുടെ വരെ പ്രൊഫൈലുകൾ ഒരേ അക്കൗണ്ടിൽ സൂക്ഷിക്കാനും കഴിയും.

വെബ്‌സൈറ്റ് വഴിയും ഗൂഗിൾ പ്ലേ സ്റ്റോറിലെ ഇൻവൈറ്റ്-ഒൺലി ഇന്റേണൽ ടെസ്റ്റിങ് ട്രാക്ക് വഴിയുമാണ് നിലവിൽ ജിയോആസ്ട്രോ ലഭ്യമാകുന്നത്. ഇന്ത്യൻ ഡിജിറ്റൽ ജ്യോതിഷ വിപണിയിൽ സാന്നിധ്യം ശക്തമാക്കുകയാണ് ജിയോയുടെ ലക്ഷ്യം. പ്ലാറ്റ്‌ഫോം പൊതുജനങ്ങൾക്കായി പൂർണമായി ലഭ്യമാക്കുന്ന തീയതിയും സേവന നിരക്കുകളും കമ്പനി പ്രഖ്യാപിച്ചിട്ടില്ല.

Reliance Jio has launched JioAstro, an AI-based Vedic astrology platform, in a trial phase through Jio Platforms. The service uses birth details to generate horoscope insights, charts, daily panchang, and personalized predictions, positioning it as a rival to Astrotalk and AstroSage.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/393274/jio-ai-powered-digital-astrology-jioastro)