---
title: "പൊന്ന് തൊട്ടാൽ കൈപൊള്ളും! ഒറ്റയടിക്ക് പവന് കൂടിയത് 1,920 രൂപ; ഇന്നത്തെ വില കേട്ടാൽ ആഭരണപ്രേമികൾ ഞെട്ടും"
english_title: "Gold Prices Surge; Sovereign Up by ₹1,920"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/393261/gold-prices-surge-kerala-new-new"
published_at: "2026-11-26T11:07:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b07c67f30280_gold-prices-surge-kerala-new.jpg"
keywords: ["GoldRate", "KeralaGoldPrice", "SilverPrice", "KeralaNews", "MarketUpdate", "GoldPrice", "KeralaGoldRate", "SovereignPrice", "SilverRate"]
---

# പൊന്ന് തൊട്ടാൽ കൈപൊള്ളും! ഒറ്റയടിക്ക് പവന് കൂടിയത് 1,920 രൂപ; ഇന്നത്തെ വില കേട്ടാൽ ആഭരണപ്രേമികൾ ഞെട്ടും

> **Lead Summary:** **തിരുവനന്തപുരം: ** സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് കനത്ത വർധനവ് രേഖപ്പെടുത്തി. കഴിഞ്ഞ ദിവസങ്ങളിലെ ഇടിവിന് പിന്നാലെയാണ് സ്വർണം ശക്തമായി തിരിച്ചു കയറിയത്. ഒരു പവന് 1,920 രൂപയാണ് കൂടിയത്. ഇന്ന് 22 കാരറ്റ് സ്വർണത്തിന് ഒരു ഗ്രാമിന് 240 രൂപ ഉയർന്ന് 11,540 രൂപയായി. ഒരു പവന് വില 92,320 രൂപയിലെത്തി.

## Article Content

**തിരുവനന്തപുരം: ** സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് കനത്ത വർധനവ് രേഖപ്പെടുത്തി. കഴിഞ്ഞ ദിവസങ്ങളിലെ ഇടിവിന് പിന്നാലെയാണ് സ്വർണം ശക്തമായി തിരിച്ചു കയറിയത്. ഒരു പവന് 1,920 രൂപയാണ് കൂടിയത്. ഇന്ന് 22 കാരറ്റ് സ്വർണത്തിന് ഒരു ഗ്രാമിന് 240 രൂപ ഉയർന്ന് 11,540 രൂപയായി. ഒരു പവന് വില 92,320 രൂപയിലെത്തി.

18 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 195 രൂപ കൂടി 9,440 രൂപയായി. 14 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 155 രൂപ ഉയർന്ന് 7,395 രൂപയും 9 കാരറ്റിന് ഗ്രാമിന് 95 രൂപ കൂടി 4,770 രൂപയുമായി. വെള്ളി വിലയിൽ മാറ്റമില്ല. കേരളത്തിൽ ഇന്ന് ഗ്രാമിന് 165 രൂപയിലും 10 ഗ്രാമിന് 1,650 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.

അമേരിക്കൻ സാമ്പത്തിക വിപണിയിലെ മാറ്റങ്ങളും ആഗോള ഓഹരി വിപണിയിലെ തിരിച്ചുവരവും ട്രഷറി ബോണ്ട് യീൽഡിലുണ്ടായ കുറവുമാണ് സ്വർണത്തിന് അനുകൂലമായതെന്ന് റിപ്പോർട്ടിൽ പറയുന്നു. തുടർച്ചയായ ഇടിവുകൾക്ക് ശേഷം അന്താരാഷ്ട്ര വിപണിയിലും സ്വർണവില ശക്തമായി ഉയർന്നിട്ടുണ്ട്.

വാൾസ്ട്രീറ്റ് ഓഹരികൾ താഴ്ന്ന നിലയിൽ നിന്ന് തിരിച്ചു കയറിയതും അമേരിക്കൻ ട്രഷറി യീൽഡിലുണ്ടായ കുറവും പണപ്പെരുപ്പവുമായി ബന്ധപ്പെട്ട ആശങ്കകൾ കുറയുന്നതും സ്വർണത്തിന് കരുത്തേകിയതായി കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. എസ്. അബ്ദുൽ നാസർ പറഞ്ഞു. സുരക്ഷിത നിക്ഷേപമെന്ന നിലയിൽ സ്വർണത്തിലേക്കുള്ള താൽപര്യം വീണ്ടും കൂടുന്ന സൂചനകളാണ് ലഭിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Gold prices in Kerala surged sharply on the day, reversing the recent decline. The price of 22-carat gold rose by ₹240 per gram to ₹11,540, taking sovereign rates to ₹92,320, while silver prices remained unchanged.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/393261/gold-prices-surge-kerala-new-new)