---
title: "യുഡിഎഫിന്റെ പുതിയ മദ്യനയം ചർച്ച ചെയ്യാൻ ഉപസമിതി; കെ. ശിവദാസൻ നായർ കൺവീനർ, മുസ്ലിം ലീഗിന് പ്രതിനിധിയില്ല"
english_title: "UDF Forms Subcommittee to Discuss Liquor Policy; K. Sivasadan Nair Named Convener"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/393258/udf-forms-liquor-policy-subcommittee-new-"
published_at: "2026-11-26T10:47:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b07c1f65e1ce_udf-forms-liquor-policy-subcommittee-new-.jpg"
keywords: ["UDF", "LiquorPolicy", "KSivadasanNair", "KeralaPolitics", "VDSatheesan", "KShivadasanNair", "Congress"]
---

# യുഡിഎഫിന്റെ പുതിയ മദ്യനയം ചർച്ച ചെയ്യാൻ ഉപസമിതി; കെ. ശിവദാസൻ നായർ കൺവീനർ, മുസ്ലിം ലീഗിന് പ്രതിനിധിയില്ല

> **Lead Summary:** **തിരുവനന്തപുരം: **യുഡിഎഫിന്റെ പുതിയ മദ്യനയം ചർച്ച ചെയ്യാൻ ഉപസമിതി രൂപീകരിച്ചു. മുൻ എംഎൽഎ കെ. ശിവദാസൻ നായരാണ് കൺവീനർ. മുഖ്യമന്ത്രി വി.ഡി. സതീശനാണ് ഉപസമിതിയെ പ്രഖ്യാപിച്ചത്. വിശദമായ ചർച്ചകൾക്കുശേഷം റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദേശം. കോൺഗ്രസ് പ്രതിനിധികളായി അങ്കമാലി മുൻ എംഎൽഎ പി.ജെ. ജോയ്, ജെ. ജയന്ത് എംഎൽഎ എന്നിവർ സമിതിയിലുണ്ട്.

## Article Content

**തിരുവനന്തപുരം: **യുഡിഎഫിന്റെ പുതിയ മദ്യനയം ചർച്ച ചെയ്യാൻ ഉപസമിതി രൂപീകരിച്ചു. മുൻ എംഎൽഎ കെ. ശിവദാസൻ നായരാണ് കൺവീനർ. മുഖ്യമന്ത്രി വി.ഡി. സതീശനാണ് ഉപസമിതിയെ പ്രഖ്യാപിച്ചത്. വിശദമായ ചർച്ചകൾക്കുശേഷം റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദേശം. കോൺഗ്രസ് പ്രതിനിധികളായി അങ്കമാലി മുൻ എംഎൽഎ പി.ജെ. ജോയ്, ജെ. ജയന്ത് എംഎൽഎ എന്നിവർ സമിതിയിലുണ്ട്.

കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിൽ നിന്ന് മുൻ എംപി ജോയ് എബ്രഹാം, ആർഎസ്പിയിൽ നിന്ന് വിഷ്ണുമോഹൻ എംഎൽഎ, കേരള കോൺഗ്രസ് ജേക്കബ് വിഭാഗത്തിൽ നിന്ന് പാർട്ടി ചെയർമാൻ വാക്കനാട് രാധാകൃഷ്ണൻ, സിഎംപിയിൽ നിന്ന് സി.എ. അജീർ എന്നിവരാണ് മറ്റ് അംഗങ്ങൾ. സമിതിയിൽ മുസ്ലിം ലീഗിന് പ്രതിനിധിയില്ല. മദ്യനയം ആയതിനാൽ ലീഗ് പ്രതിനിധി ഇല്ലെന്ന് അറിയിക്കുകയായിരുന്നു.

എക്സൈസ് മന്ത്രി എം. ലിജു അധ്യക്ഷനായ സമിതി തയ്യാറാക്കിയ കരട് മദ്യനയത്തിലെ നിർദേശങ്ങൾ ഉപസമിതി വിശദമായി പരിശോധിക്കും. മദ്യനയവുമായി ബന്ധപ്പെട്ട് യുഡിഎഫിലെ വിവിധ ഘടകകക്ഷികളുടെ അഭിപ്രായങ്ങളും നിർദേശങ്ങളും സമിതി ചർച്ച ചെയ്യും. കരട് നയത്തിന് മന്ത്രിസഭ അന്തിമ അംഗീകാരം നൽകുന്നതിന് മുന്നോടിയായി, അതിൽ വരുത്തേണ്ട ഭേദഗതികളും നിർദേശങ്ങളും ഉൾപ്പെടുത്തി യുഡിഎഫ് നേതൃത്വത്തിന് റിപ്പോർട്ട് നൽകാനാണ് തീരുമാനം.

ഈ മാസം 30ന് മുൻപ് പുതിയ മദ്യനയം രൂപീകരിക്കുമെന്നാണ് മുഖ്യമന്ത്രിയുടെ പ്രഖ്യാപനം. സാധാരണ യുഡിഎഫ് യോഗം ചേർന്നാണ് നയപരിപാടികൾ ചർച്ച ചെയ്യുന്നത്. ആറു മാസമായി യോഗം ചേരുന്നില്ലെന്നും സതീശൻ നേരിട്ടാണ് ഉപസമിതി അംഗങ്ങളെ പ്രഖ്യാപിച്ചതെന്നും ശ്രദ്ധേയമാണ്. കൺവീനർ മുഖ്യമന്ത്രിക്കെതിരെ പരസ്യവിമർശനം ഉയർത്തിയ സാഹചര്യത്തിൽ അടൂർ പ്രകാശുമായി നിയമനം ചർച്ച ചെയ്തോ എന്നത് വ്യക്തമല്ല.

The UDF has formed a subcommittee to discuss its new liquor policy, with former MLA K. Sivasadan Nair appointed as convener. The panel will review the draft policy, hear views from alliance partners, and submit recommendations before the cabinet’s final approval.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/393258/udf-forms-liquor-policy-subcommittee-new-)