---
title: "ചക്കക്കൊമ്പൻ ദൗത്യത്തിൽ പ്രതീക്ഷയുടെ രണ്ടാം ദിനം; ചെമ്പകത്തൊഴുകുടിയിൽ ആനയെ കണ്ടെത്തി, ഭീഷണിയായി മഴ"
english_title: "Mission Chakkakomban: Elephant Located Near Chembakathozhukudi"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/393231/mission-chakkakomban-elephant-located-near-chembakathozhukudi"
published_at: "2026-11-26T08:22:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b04fa75d8d75_chakkakomban-mission-kumkis-tourism-ban.jpg"
keywords: ["MissionChakkakomban", "Chinnakanal", "Idukki", "WildElephant", "KeralaNews"]
---

# ചക്കക്കൊമ്പൻ ദൗത്യത്തിൽ പ്രതീക്ഷയുടെ രണ്ടാം ദിനം; ചെമ്പകത്തൊഴുകുടിയിൽ ആനയെ കണ്ടെത്തി, ഭീഷണിയായി മഴ

> **Lead Summary:** ഇടുക്കി : ഇടുക്കി ചിന്നക്കനാലിൽ ഭീതിപരത്തുന്ന ചക്കക്കൊമ്പനെ പിടികൂടാനുള്ള ‘മിഷൻ ചക്കക്കൊമ്പൻ’ ദൗത്യത്തിൽ രണ്ടാം ദിനം നിർണായക പുരോഗതി. ആനയെ ചെമ്പകത്തൊഴുകുടി സെറ്റിൽമെന്റ് ഭാഗത്തിന് സമീപം കണ്ടെത്തി ട്രാക്കിംഗ് സംഘം നിരീക്ഷിച്ചുവരികയാണ്.

## Article Content

ഇടുക്കി : ഇടുക്കി ചിന്നക്കനാലിൽ ഭീതിപരത്തുന്ന ചക്കക്കൊമ്പനെ പിടികൂടാനുള്ള ‘മിഷൻ ചക്കക്കൊമ്പൻ’ ദൗത്യത്തിൽ രണ്ടാം ദിനം നിർണായക പുരോഗതി. ആനയെ ചെമ്പകത്തൊഴുകുടി സെറ്റിൽമെന്റ് ഭാഗത്തിന് സമീപം കണ്ടെത്തി ട്രാക്കിംഗ് സംഘം നിരീക്ഷിച്ചുവരികയാണ്.

മയക്കുവെടിവെച്ച് പിടികൂടി റേഡിയോ കോളർ ഘടിപ്പിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ദൗത്യത്തിന്റെ തുടക്കത്തിൽ തന്നെ ആനയെ കണ്ടെത്താൻ സംഘത്തിന് കഴിഞ്ഞു. ഡ്രോൺ ഉപയോഗിച്ചും ചക്കക്കൊമ്പന്റെ നീക്കങ്ങൾ ശ്രദ്ധിക്കുന്നുണ്ട്.

രാവിലെ എട്ട് മണിക്ക് മുൻപായി ആനയെ കണ്ടെത്തുക എന്നതായിരുന്നു സംഘത്തിന്റെ ലക്ഷ്യം. അതിന് പിന്നാലെ മയക്കുവെടി വെക്കുന്നതിനായുള്ള ഡാർട്ടിംഗ് ടീം മേഖലയിലേക്ക് പുറപ്പെടുമെന്നായിരുന്നു തീരുമാനം. എന്നാൽ ഉച്ചയ്ക്ക് ശേഷം പ്രദേശത്ത് കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മഴ പെയ്താൽ ദൗത്യം നീട്ടിവയ്‌ക്കേണ്ടി വരും.

ഒരാൾ പൊക്കത്തിൽ വളർന്നുനിൽക്കുന്ന പുല്ല്, ശക്തമായ കാറ്റ്, കാഴ്ച മറയ്ക്കുന്ന കനത്ത മഞ്ഞ് എന്നിവയും സംഘത്തിന് വെല്ലുവിളിയാകുന്നു. സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി മേഖലയിലെ ആറു വാർഡുകളിൽ ഇന്നും നിരോധനാജ്ഞ തുടരുകയാണ്.

ദൗത്യത്തിന്റെ ആദ്യ ദിനമായ ഇന്നലെ വൈകീട്ട് 3.38-ന് ചക്കക്കൊമ്പന് നേരെ മയക്കുവെടി വെച്ചിരുന്നു. പക്ഷേ മയങ്ങാതെ നിന്ന ആന കാട്ടിലേക്ക് ഓടിമറയുകയായിരുന്നു. പിന്നീട് ചിന്നക്കനാൽ കുടി സെറ്റിൽമെന്റ് ഭാഗത്താണ് ആനയെ അവസാനമായി കണ്ടത്. അതിന് പിന്നാലെയാണ് ഇന്ന് രാവിലെ ചെമ്പകത്തൊഴുകുടി ഭാഗത്ത് വീണ്ടും കണ്ടെത്തിയത്.

In the second day of the ‘Mission Chakkakomban’ operation in Chinnakkanal, Idukki, the tracking team located the elephant near the Chempakathozhukudi settlement area and is monitoring its movements. Authorities are preparing to tranquilize the animal and fit it with a radio collar, but heavy rain later in the day could delay the mission.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/393231/mission-chakkakomban-elephant-located-near-chembakathozhukudi)