---
title: "ക്ഷേത്രദർശനത്തിനായി വീട്ടിൽ നിന്നിറങ്ങി, പൂക്കടയിൽ നിർത്തിയപ്പോൾ അജ്ഞാതരുടെ ആക്രമണം; കർഷകനെ നടുറോഡിൽ വെട്ടിക്കൊലപ്പെടുത്തി"
english_title: "Farmer Hacked to Death Near Flower Shop While on Way to Temple Visit"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/393225/farmer-hacked-to-death-near-flower-shop"
published_at: "2026-11-26T07:27:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b0792dbcbe29_farmer-hacked-to-death-near-flower-shop.jpg"
keywords: ["TamilNaduNews", "Sivaganga", "FarmerMurder", "PoliceInvestigation", "TempleVisit"]
---

# ക്ഷേത്രദർശനത്തിനായി വീട്ടിൽ നിന്നിറങ്ങി, പൂക്കടയിൽ നിർത്തിയപ്പോൾ അജ്ഞാതരുടെ ആക്രമണം; കർഷകനെ നടുറോഡിൽ വെട്ടിക്കൊലപ്പെടുത്തി

> **Lead Summary:** തമിഴ്നാട് ശിവഗംഗയിൽ കർഷകനെ അജ്ഞാതർ വെട്ടിക്കൊലപ്പെടുത്തി. ദേവനട്ടി സ്വദേശി മഹേശ്വരനാണ് കൊല്ലപ്പെട്ടത്. പ്രതികൾക്ക് വേണ്ടി പൊലീസ് അന്വേഷണം ആരംഭിച്ചു. ഇന്നലെ പുലർച്ചെയാണ് നടുറോഡിൽ നാടിനെ നടുക്കിയ കൊലപാതകം നടന്നത്.

## Article Content

തമിഴ്നാട് ശിവഗംഗയിൽ കർഷകനെ അജ്ഞാതർ വെട്ടിക്കൊലപ്പെടുത്തി. ദേവനട്ടി സ്വദേശി മഹേശ്വരനാണ് കൊല്ലപ്പെട്ടത്. പ്രതികൾക്ക് വേണ്ടി പൊലീസ് അന്വേഷണം ആരംഭിച്ചു. ഇന്നലെ പുലർച്ചെയാണ് നടുറോഡിൽ നാടിനെ നടുക്കിയ കൊലപാതകം നടന്നത്.

പുലർച്ചെ ക്ഷേത്രദർശനത്തിനായി സ്കൂട്ടറിൽ പോകുകയായിരുന്നു മഹേശ്വരന്‍. മാലയും മറ്റ് പൂജാപുഷ്പങ്ങളും വാങ്ങാനായി റോഡരികിലെ പൂക്കടയിൽ വാഹനം നിർത്തി. ഇതിനിടയ്ക്കാണ് അജ്ഞാത സംഘം എത്തി ഇയാളെ ആക്രമിക്കുന്നത്.

മഹേശ്വരന്‍ സ്കൂട്ടറിൽ വരുന്ന സമയത്ത് തന്നെ ഒരു വാഹനത്തിൽ അജ്ഞാത സംഘം ഇയാളെ പിന്തുടരുന്നുണ്ടായിരുന്നു. പൂക്കടയിൽ വാഹനം നിർത്തിയതിന് പിന്നാലെ സംഘം അവിടേക്ക് എത്തി മഹേശ്വരനെ വളഞ്ഞു.

തുടർന്ന് ഇവർ ‌കയ്യില്‍ കരുതിയിരുന്ന അരിവാളും വടിവാളും മറ്റു കത്തികളുമെടുത്ത് ആക്രമിക്കാൻ വന്നതോടെ മഹേശ്വരന്‍ റോഡിലൂടെ ഓടി. പിന്നാലെ ഓടിയ സംഘം പിന്നിൽ നിന്നും വെട്ടി വീഴ്ത്തി. തുടർന്ന് റോഡിൽ വീണ മഹേശ്വരനെ കുത്തിയും വെട്ടിയും ദാരുണമായാണ് കൊലപ്പെടുത്തിയത്.

റോഡിലുണ്ടായിരുന്ന ആളുകളാണ് പൊലീസിനെ അവിടേക്ക് വിളിച്ചുവരുത്തിയത്. പൊലീസ് എത്തുമ്പോഴേക്കും റോഡിൽ രക്തത്തിൽ കുളിച്ചു കിടക്കുന്ന മഹേശ്വരന്റെ മൃതദേഹമാണ് അവർക്ക് ലഭിച്ചത്. അക്രമികൾ കടന്നുകളഞ്ഞിരുന്നു. മൃതദേഹം ശിവഗംഗ മെഡിക്കൽ കോളേജിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടം കഴിഞ്ഞു. 

A farmer from Devanatti in Tamil Nadu’s Sivaganga district was hacked to death by unidentified assailants early in the morning. Police said the victim, Maheshwaran, was attacked after stopping his scooter at a roadside flower shop to buy garlands and offerings for a temple visit. Investigators have launched a search for the attackers, who fled the scene after the killing.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/393225/farmer-hacked-to-death-near-flower-shop)