---
title: "കോഴിക്കോട് നിയന്ത്രണംവിട്ട കാർ തോട്ടിലേക്ക് മറിഞ്ഞു; വേങ്ങര സ്വദേശികളായ മൂന്നുപേർക്ക് പരിക്ക്"
english_title: "Car Skids Into Drain in Kozhikode; Three Injured"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/393223/kozhikode-car-skids-ditch-three-injured"
published_at: "2026-11-26T06:54:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b078ae1c1215_kozhikode-car-skids-ditch-three-injured.jpg"
keywords: ["KozhikodeAccident", "RoadSafety", "CarAccident", "KeralaNews"]
---

# കോഴിക്കോട് നിയന്ത്രണംവിട്ട കാർ തോട്ടിലേക്ക് മറിഞ്ഞു; വേങ്ങര സ്വദേശികളായ മൂന്നുപേർക്ക് പരിക്ക്

> **Lead Summary:** കോഴിക്കോട്: കോഴിക്കോട് നിയന്ത്രണംവിട്ട കാർ തോട്ടിലേക്ക് മറിഞ്ഞ് മൂന്നുപേർക്ക് പരിക്ക്. രാമനാട്ടുകരയിൽ നിന്ന് കോഴിക്കോട്ടേക്ക് വരികയായിരുന്ന കാറാണ് ചെത്തുപാലം തോട്ടിലേക്ക് മറിഞ്ഞത്.

## Article Content

കോഴിക്കോട്: കോഴിക്കോട് നിയന്ത്രണംവിട്ട കാർ തോട്ടിലേക്ക് മറിഞ്ഞ് മൂന്നുപേർക്ക് പരിക്ക്. രാമനാട്ടുകരയിൽ നിന്ന് കോഴിക്കോട്ടേക്ക് വരികയായിരുന്ന കാറാണ് ചെത്തുപാലം തോട്ടിലേക്ക് മറിഞ്ഞത്.

വേങ്ങര സ്വദേശികളായ ഷറഫ് അലി, ടി.പി റിയാസ്, ആഷിക് എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ല.

അതേസമയം കോഴിക്കോട് പെരുമണ്ണ റോഡിൽ മാത്തറ ആശ്രമം സ്റ്റോപ്പിന് സമീപം സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് അപകടം സംഭവിച്ചു. ഇന്നലെ രാത്രി ഏഴെ മുക്കാലോടെയാണ് അപകടം ഉണ്ടായത്.കോഴിക്കോട് നിന്നും പെരുമണ്ണയിലേക്ക് പോവുകയായിരുന്ന സിറ്റി ബസും എതിശയിൽ വന്ന ബസും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു.

കനത്ത മഴയിൽ നിയന്ത്രണം വിട്ടതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.അപകടത്തിൽ ബസുകളുടെ മുൻവശം പൂർണമായും തകർന്നു.രണ്ടു ബസുകളിലെയും ഏതാനും യാത്രക്കാർക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.

A car travelling from Ramanattukara to Kozhikode overturned into a ditch at Chethupalam, injuring three Vengara natives. Their injuries are reported to be minor, and they have been admitted to a private hospital. In a separate incident, two private buses collided near Mathara Ashram Stop on the Kozhikode–Perumanna road, leaving several passengers injured.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/393223/kozhikode-car-skids-ditch-three-injured)