---
title: "കോളജിലേക്കെന്ന് പറഞ്ഞിറങ്ങിയ വിദ്യാർഥിനി ഹോട്ടൽ മുറിയിൽ കൊല്ലപ്പെട്ട നിലയിൽ; കുറ്റസമ്മതക്കുറിപ്പ് കണ്ടെത്തി, അയൽവാസിക്കായി തിരച്ചിൽ"
english_title: "Student Found Dead in Delhi Hotel Room; Police Search for Neighbour"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/393221/delhi-student-found-dead-hotel-room"
published_at: "2026-11-26T06:47:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b07896bf1bdd_delhi-student-found-dead-hotel-room.jpg"
keywords: ["DelhiUniversity", "MurderInvestigation", "MissingPerson", "HotelRoomDeath", "PoliceSearch"]
---

# കോളജിലേക്കെന്ന് പറഞ്ഞിറങ്ങിയ വിദ്യാർഥിനി ഹോട്ടൽ മുറിയിൽ കൊല്ലപ്പെട്ട നിലയിൽ; കുറ്റസമ്മതക്കുറിപ്പ് കണ്ടെത്തി, അയൽവാസിക്കായി തിരച്ചിൽ

> **Lead Summary:** കോളജിലേക്കെന്ന് പറഞ്ഞ് വീട്ടിൽ നിന്നിറങ്ങിയ വിദ്യാർഥിനി ഡൽഹിയിലെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ. ഡൽഹി സർവകലാശാലയിലെ രണ്ടാം വർഷ ബി.കോം വിദ്യാർഥിനി അരുണ സിങ്ങാണ് മരിച്ചത്.

## Article Content

കോളജിലേക്കെന്ന് പറഞ്ഞ് വീട്ടിൽ നിന്നിറങ്ങിയ വിദ്യാർഥിനി ഡൽഹിയിലെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ. ഡൽഹി സർവകലാശാലയിലെ രണ്ടാം വർഷ ബി.കോം വിദ്യാർഥിനി അരുണ സിങ്ങാണ് മരിച്ചത്.

പെൺകുട്ടിയോടൊപ്പം ഹോട്ടൽ മുറിയിലുണ്ടായിരുന്ന അയൽവാസി വിപിൻ യാദവ് (24)നെ കാണാനില്ലെന്നും പോലീസ് അറിയിച്ചു. വിപിൻ എഴുതിയതെന്ന് സംശയിക്കുന്ന ഒരു കത്ത് മുറിയിൽ നിന്ന് പോലീസ് കണ്ടെടുത്തു. വിദ്യാർഥിനിയെ താൻ കൊലപ്പെടുത്തിയെന്നും, താനും ആഗ്ര കനാലിലേക്ക് ചാടി ജീവനൊടുക്കാൻ പോകുകയാണെന്നുമാണ് കുറിപ്പിലുള്ളത്.

തിങ്കളാഴ്ച രാവിലെ കോളജിലേക്ക് പോകുന്നുവെന്ന് പറഞ്ഞാണ് അരുണ വീട്ടിൽ നിന്നിറങ്ങിയത്. ഉച്ചയ്ക്ക് മൂന്ന് മണിയോടെ അരുണ വീട്ടുകാരോട് ഫോണിൽ സംസാരിച്ചിരുന്നു. പിന്നീട് വിളിച്ചപ്പോൾ ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നു.

രാത്രിയായിട്ടും അരുണ വീട്ടിൽ തിരിച്ചെത്താത്തതിനെ തുടർന്ന് കുടുംബാംഗങ്ങൾ പോലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് സിസിടിവിയും ഫോണിന്റെ ടവർ ലൊക്കേഷനും വച്ചുനടത്തിയ അന്വേഷണത്തിലാണ് യുവതി ഹോട്ടലിലേക്ക് അയൽവാസിക്കൊപ്പം പോയത് കണ്ടെത്തിയത്.

മുറി പുറത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു എന്നതും, അവിടെ നിന്ന് ഒരു കുറ്റസമ്മതക്കുറിപ്പ് ലഭിച്ചു എന്നതും കണക്കിലെടുത്ത്, ഇതൊരു കൊലപാതകമാണെന്ന് പോലീസ് സ്ഥിരീകരിച്ചു. പെൺകുട്ടിയുടെ സഹോദരൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ധൗജ് പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത 'മിസിങ്' കേസിലേക്ക്, കൊലപാതകവുമായി ബന്ധപ്പെട്ട വകുപ്പുകൾ കൂടി പോലീസ് ഉൾപ്പെടുത്തിയിട്ടുണ്ട്.

വിപിനെ കണ്ടെത്താനായി പോലീസ് തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. മൃതദേഹം കസ്റ്റഡിയിലെടുത്ത് പോസ്റ്റ്‌മോർട്ടത്തിനായി അയച്ചു.

A 19-year-old Delhi University B.Com second-year student, Arun Singh, was found dead in a Delhi hotel room after leaving home saying she was going to college. Police said her neighbour Vipin Yadav, who was with her in the room, is missing and a suspected confession note was recovered from the scene.

Investigators traced the pair through CCTV and mobile tower location data after her family filed a missing complaint. Police have registered murder-related charges and launched a search for Yadav, while the body has been sent for post-mortem.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/393221/delhi-student-found-dead-hotel-room)