---
title: "കോഴിക്കോട് സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് അപകടം, കനത്ത മഴയിൽ നിയന്ത്രണം വിട്ടതെന്ന് സംശയം; യാത്രക്കാർക്ക് പരിക്ക്"
english_title: "Private buses collide in Kozhikode; heavy rain suspected to have caused loss of control"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/393220/kozhikode-private-bus-collision-heavy-rain"
published_at: "2026-11-26T06:31:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b0784fdee0d1_kozhikode-private-bus-collision-heavy-rain.jpg"
keywords: ["KozhikodeAccident", "PrivateBusCrash", "HeavyRain", "TrafficDisruption", "KeralaNews"]
---

# കോഴിക്കോട് സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് അപകടം, കനത്ത മഴയിൽ നിയന്ത്രണം വിട്ടതെന്ന് സംശയം; യാത്രക്കാർക്ക് പരിക്ക്

> **Lead Summary:** കോഴിക്കോട് : കോഴിക്കോട് പെരുമണ്ണ റോഡിൽ മാത്തറ ആശ്രമം സ്റ്റോപ്പിന് സമീപം സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് അപകടം സംഭവിച്ചു.

## Article Content

കോഴിക്കോട് : കോഴിക്കോട് പെരുമണ്ണ റോഡിൽ മാത്തറ ആശ്രമം സ്റ്റോപ്പിന് സമീപം സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് അപകടം സംഭവിച്ചു.

ഇന്നലെ രാത്രി ഏഴരയോടെയാണ് അപകടം ഉണ്ടായത്. കോഴിക്കോട് നിന്നും പെരുമണ്ണയിലേക്ക് പോവുകയായിരുന്ന സിറ്റി ബസും എതിർദിശയിൽ വന്ന ബസും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു.

കനത്ത മഴയിൽ നിയന്ത്രണം വിട്ടതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. അപകടത്തിൽ ബസുകളുടെ മുൻവശം പൂർണമായും തകർന്നു. രണ്ടു ബസുകളിലെയും ഏതാനും യാത്രക്കാർക്ക് പരിക്കേറ്റിട്ടുണ്ട്.

പരിക്കേറ്റവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് സാരമുള്ളതല്ലെന്നാണ് പ്രാഥമിക വിവരം. അപകടത്തെ തുടർന്ന് ഇതുവഴിയുള്ള ഗതാഗതം തടസപ്പെട്ടു.

പന്തീരാങ്കാവ് പൊലീസ് സ്ഥലത്തെത്തി ബസുകൾ റോഡിൽ നിന്നും നീക്കാൻ ആവശ്യമായ നടപടികൾ സ്വീകരിച്ചു.

Private buses collided on the Perumanna road near Mathara Ashram stop in Kozhikode on Tuesday evening, injuring several passengers. Police suspect heavy rain may have caused the vehicles to lose control, and traffic was disrupted until the buses were cleared from the road.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/393220/kozhikode-private-bus-collision-heavy-rain)