---
title: "ക്ലോഡ് ഡ്യുവറ്റ് ഇന്ത്യയിൽ: ഉറങ്ങുമ്പോഴും ജോലി ചെയ്യുന്ന എ.ഐ. അസിസ്റ്റന്റ്"
english_title: "Anthropic launches Claude Duet in India as autonomous AI assistant"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/393208/anthropic-launches-claude-duet-india"
published_at: "2026-11-25T22:40:00+05:30"
category: "Tech-Info"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b0716efed259_Anthropic_launches_Claude_Duet_in_India_as_autonomous_AI_assistant.jpg"
keywords: ["ClaudeDuet", "AnthropicAI", "ArtificialIntelligence", "TechNews", "IndiaLaunch"]
---

# ക്ലോഡ് ഡ്യുവറ്റ് ഇന്ത്യയിൽ: ഉറങ്ങുമ്പോഴും ജോലി ചെയ്യുന്ന എ.ഐ. അസിസ്റ്റന്റ്

> **Lead Summary:** ഇന്ത്യയിൽ 'ക്ലോഡ് ഡ്യുവറ്റ്' അവതരിപ്പിച്ച് ആന്ത്രോപിക്; ഉപയോക്താവ് ഇല്ലാതെയും ജോലി ചെയ്യുന്ന എഐ അസിസ്റ്റന്റ്

## Article Content

ഇന്ത്യയിൽ 'ക്ലോഡ് ഡ്യുവറ്റ്' അവതരിപ്പിച്ച് ആന്ത്രോപിക്; ഉപയോക്താവ് ഇല്ലാതെയും ജോലി ചെയ്യുന്ന എഐ അസിസ്റ്റന്റ്

ഉപയോക്താവ് കമ്പ്യൂട്ടറിന് മുന്നിലില്ലാത്തപ്പോഴും ജോലികൾ കൈകാര്യം ചെയ്യുന്ന എഐ അസിസ്റ്റന്റായ 'ക്ലോഡ് ഡ്യുവറ്റ്' ഇന്ത്യയിൽ അവതരിപ്പിച്ച് ആന്ത്രോപിക്. ഇമെയിലുകൾ നിരീക്ഷിക്കാനും ജോലികൾ ക്രമീകരിക്കാനും മീറ്റിങ്ങുകൾ ഷെഡ്യൂൾ ചെയ്യാനും ഇതിന് കഴിയുമെന്നാണ് കമ്പനി പറയുന്നത്.

ഓരോ കാര്യത്തിനും പ്രത്യേകം നിർദേശം നൽകേണ്ട രീതിയല്ല ക്ലോഡ് ഡ്യുവറ്റിന്റേതെന്ന് ആന്ത്രോപിക് പറയുന്നു. ഉപയോക്താവിന്റെ ശ്രദ്ധ ആവശ്യമായ കാര്യങ്ങൾ സ്വയം കണ്ടെത്തി അവ പൂർത്തിയാക്കുന്ന പേഴ്സണൽ അസിസ്റ്റന്റായാണ് ഇതിനെ അവതരിപ്പിച്ചിരിക്കുന്നത്.

ഒരേസമയം പല ജോലികളും കൈകാര്യം ചെയ്യേണ്ടിവരുന്ന പ്രൊഫഷണലുകൾ, സ്റ്റാർട്ടപ്പ് സ്ഥാപകർ, കൺസൾട്ടന്റുമാർ, ചെറുകിട ബിസിനസ് ഉടമകൾ എന്നിവരെയാണ് പുതിയ എഐ ഏജന്റ് പ്രധാനമായി ലക്ഷ്യമിടുന്നത്. ആന്ത്രോപിക്കിന്റെ Claude Opus 5.5 മോഡലിനെ അടിസ്ഥാനമാക്കിയാണ് ഇതിന്റെ പ്രവർത്തനം.

സാധാരണ ചാറ്റ്ബോട്ടുകളെപ്പോലെ ചോദ്യങ്ങൾക്ക് മറുപടി നൽകുന്നതിൽ മാത്രം ഇത് ഒതുങ്ങുന്നില്ല. രാവിലെയുള്ള പ്രധാന വിവരങ്ങൾ ഉൾപ്പെടുത്തിയുള്ള ബ്രീഫിങ്ങുകൾ നൽകുക, കണക്ട് ചെയ്തിട്ടുള്ള ആപ്പുകൾ നിരീക്ഷിക്കുക, പ്രധാനപ്പെട്ട ഇമെയിലുകൾ കണ്ടെത്തുക, ഷെഡ്യൂളുകളിലെ സമയക്രമത്തിലെ പൊരുത്തക്കേടുകൾ അറിയിക്കുക തുടങ്ങിയവയും ചെയ്യാനാകും.

ഡാഷ്ബോർഡുകൾ നിർമിക്കുക, സാമ്പത്തിക പ്രവചനങ്ങൾ തയ്യാറാക്കുക തുടങ്ങിയ കൂടുതൽ സങ്കീർണമായ ജോലികളും കൈകാര്യം ചെയ്യാൻ കഴിയുമെന്ന് കമ്പനി പറയുന്നു. പ്രോ (Pro), മാക്സ് (Max), അൾട്രാ (Ultra) സബ്സ്ക്രിപ്ഷനുകളിലൂടെ വെയ്റ്റ്‌ലിസ്റ്റ് വഴിയാണ് ഇന്ത്യയിൽ സേവനം ലഭ്യമാക്കുന്നത്.

ടീം പ്ലാൻ ഉപയോക്താക്കൾക്ക് പബ്ലിക് ബീറ്റയിലൂടെയും എന്റർപ്രൈസ് ഉപയോക്താക്കൾക്ക് പ്രൈവറ്റ് ബീറ്റയിലൂടെയും ക്ലോഡ് ഡ്യുവറ്റ് ലഭിക്കും. എഐ സഹായികളെ കൂടുതൽ സ്വയംപ്രവർത്തനക്ഷമമാക്കാനുള്ള ആന്ത്രോപിക്കിന്റെ ശ്രമങ്ങളുടെ ഭാഗമായാണ് പുതിയ പുറത്തിറക്കൽ.

Anthropic has launched Claude Duet in India, positioning it as an AI assistant that can keep working even when the user is away. The agent can monitor emails, organize tasks, schedule meetings, and handle more complex work for professionals, founders, and small businesses.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/393208/anthropic-launches-claude-duet-india)