---
title: "അധ്യാപക ജോലി വാഗ്ദാനം ചെയ്ത് 25.5 പവൻ സ്വർണം കവർന്നു; യുവതി അറസ്റ്റിൽ"
english_title: "Woman Arrested for Cheating Victim of 25.5 Pavan Gold in Job Scam"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/393197/woman-arrested-job-scam-gold-theft"
published_at: "2026-11-25T21:31:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b0706c86c06e_woman-arrested-job-scam-gold-theft.jpg"
keywords: ["JobScam", "GoldFraud", "KochiCrime", "KeralaPolice", "Arrest"]
---

# അധ്യാപക ജോലി വാഗ്ദാനം ചെയ്ത് 25.5 പവൻ സ്വർണം കവർന്നു; യുവതി അറസ്റ്റിൽ

> **Lead Summary:** കൊച്ചി: ജോലി വാഗ്ദാനം ചെയ്ത് സ്വർണം കൈപ്പറ്റി കബളിപ്പിച്ച കേസിൽ ഒരാൾ അറസ്റ്റിൽ. മൂത്തകുന്നം ചെട്ടിക്കാട് കുറുപ്പശ്ശേരി വീട്ടിൽ ചെട്ടിക്കാട് ഭാഗത്തുള്ള യുവതിയാണ് തട്ടിപ്പിനിരയായത്.

## Article Content

കൊച്ചി: ജോലി വാഗ്ദാനം ചെയ്ത് സ്വർണം കൈപ്പറ്റി കബളിപ്പിച്ച കേസിൽ ഒരാൾ അറസ്റ്റിൽ. മൂത്തകുന്നം ചെട്ടിക്കാട് കുറുപ്പശ്ശേരി വീട്ടിൽ ചെട്ടിക്കാട് ഭാഗത്തുള്ള യുവതിയാണ് തട്ടിപ്പിനിരയായത്.

സ്‌കൂളിൽ അധ്യാപികയായി ജോലി വാഗ്ദാനം ചെയ്ത് 2024 മുതൽ വിവിധ കാലയളവുകളിലായി 25.5 പവൻ സ്വർണം കൈപ്പറ്റിയ ശേഷം ജോലിയോ, സ്വർണമോ നൽകാതെ കബളിപ്പിക്കുകയായിരുന്നു.

നോർത്ത് പറവൂർ, വടക്കേക്കര, ചെങ്ങമനാട് എന്നീ പൊലീസ് സ്റ്റേഷനുകളിലെ അഞ്ച് കേസുകളിൽ ഉൾപ്പെട്ടിട്ടുള്ളയാളാണ് ധന്യ. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

A woman was arrested in Kochi for allegedly cheating a victim by promising a school teaching job and taking 25.5 pavan of gold. Police said she had collected the gold over different periods since 2024 without providing either the job or the gold back.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/393197/woman-arrested-job-scam-gold-theft)