---
title: "'ഇപ്പോൾ നടക്കുന്നതിൽ വേദനയും ദുഃഖവും അടക്കി വെച്ചിരിക്കുകയാണ്, തർക്കങ്ങൾക്കെല്ലാം പരിഹാരം ഉണ്ടാകുമെന്നാണ് പ്രതീക്ഷ' - തിരുവഞ്ചൂർ രാധാകൃഷ്ണൻ"
english_title: "Thiruvanchoor Says He Is Suppressing Pain Over Congress Row, Hopes for a Resolution"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/393183/thiruvanchoor-congress-row-resolution-hope"
published_at: "2026-11-25T20:19:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b06f60f0d2f5_thiruvanchoor-congress-row-resolution-hope.jpg"
keywords: ["CongressRow", "ThiruvanchoorRadhakrishnan", "UmmanChandy", "KeralaPolitics", "Kpcc"]
---

# 'ഇപ്പോൾ നടക്കുന്നതിൽ വേദനയും ദുഃഖവും അടക്കി വെച്ചിരിക്കുകയാണ്, തർക്കങ്ങൾക്കെല്ലാം പരിഹാരം ഉണ്ടാകുമെന്നാണ് പ്രതീക്ഷ' - തിരുവഞ്ചൂർ രാധാകൃഷ്ണൻ

> **Lead Summary:** തിരുവനന്തപുരം: കോൺഗ്രസിലെ വിവാദങ്ങളിൽ വേദനയും ദുഃഖവും അടക്കി വെച്ചിരിക്കുകയാണെന്ന് സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ. ഉമ്മൻ ചാണ്ടി തങ്ങളെ സംബന്ധിച്ചിടത്തോളം എല്ലാമെല്ലാമാണ്.

## Article Content

തിരുവനന്തപുരം: കോൺഗ്രസിലെ വിവാദങ്ങളിൽ വേദനയും ദുഃഖവും അടക്കി വെച്ചിരിക്കുകയാണെന്ന് സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ. ഉമ്മൻ ചാണ്ടി തങ്ങളെ സംബന്ധിച്ചിടത്തോളം എല്ലാമെല്ലാമാണ്.

വളരെ ചെറിയ പ്രായം മുതൽ അടുത്തു പ്രവർത്തിച്ചവരാണ്. അഭിപ്രായം പറയേണ്ട സ്ഥലത്ത് പറയണം. നമ്മുടെ ചിന്താഗതിയിലുള്ള ആരും, ഉമ്മൻ ചാണ്ടിയെയും കുടുംബത്തെയും വേദനിപ്പിക്കില്ല എന്നാണ് കരുതുന്നത്.

എല്ലാത്തിനും അവസാനം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. സ്പീക്കറായി തിരഞ്ഞെടുത്ത പിറ്റേദിവസം കെപിസിസി അച്ചടക്ക സമിതിയിൽ നിന്ന് രാജിവെച്ചതായും തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു.

എല്ലാത്തിനും ഒരു നല്ല പര്യവസാനം ഉണ്ടാകും എന്നുള്ളതാണ് വിശ്വാസം. കാരണം ഒത്തിരി കോളും കാറും ഒക്കെ നമ്മൾ കണ്ടിട്ടുള്ളതാണ്. അതെല്ലാം ശാന്തമായി തീരുകയും ചെയ്തിട്ടുണ്ട്. അതുകൊണ്ട് ഇതും തീരും എന്ന് തന്നെയാണ് തൻ്റെ ഉത്തമ വിശ്വാസമെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു.

138-140 കൊല്ലക്കാലത്തെ പാരമ്പര്യമുള്ള ഒരു പാർട്ടിയാണ്. അതുകൊണ്ട് സ്വാഭാവികമായിട്ടും അതിനകത്ത് അഭിപ്രായ സ്വാതന്ത്ര്യം ഉള്ളതുകൊണ്ട് തന്നെ അങ്ങോട്ടും ഇങ്ങോട്ടും ഒക്കെ പരസ്യമായ പ്രസ്താവനകളൊക്കെ വന്നുവെന്നിരിക്കാം. അതാണ് എല്ലാത്തിന്റെയും ഫൈനൽ എന്ന് തീരുമാനിക്കേണ്ട. ഇതിന്റെ പല തലങ്ങളുണ്ടെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു.

Thiruvanchoor Radhakrishnan said he is suppressing his pain and sorrow over the controversies in the Congress, expressing hope that the disputes will eventually be resolved. He added that public remarks may have arisen from the party’s tradition of internal freedom, but should not be treated as the final word.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/393183/thiruvanchoor-congress-row-resolution-hope)