---
title: "പെരുമ്പുഴ ആക്രമണം: മുറി നൽകാത്തതിന്റെ പേരിൽ മാനേജറെ വടിവാൾ കൊണ്ട് വെട്ടി"
english_title: "Perumbuzha Attack: Manager Slashed with Machete After Refusing Room"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/393181/perumbuzha-attack-manager-slashed-machete"
published_at: "2026-11-25T20:00:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b06f1de3469f_perumbuzha-attack-manager-slashed-machete.jpg"
keywords: ["KollamNews", "KeralaCrime", "PerumpuzhaAttack", "PoliceInvestigation", "HarisreeResidency", "KollamAttack", "BarManager", "MacheteAttack", "PoliceCase"]
---

# പെരുമ്പുഴ ആക്രമണം: മുറി നൽകാത്തതിന്റെ പേരിൽ മാനേജറെ വടിവാൾ കൊണ്ട് വെട്ടി

> **Lead Summary:** കൊല്ലത്ത് ബാർ മാനേജരെ വടിവാൾ കൊണ്ട് വെട്ടി; ദൃശ്യം പുറത്ത്

## Article Content

കൊല്ലത്ത് ബാർ മാനേജരെ വടിവാൾ കൊണ്ട് വെട്ടി; ദൃശ്യം പുറത്ത്

കൊല്ലം: പെരുമ്പുഴയിൽ ഹരിശ്രീ റെസിഡൻസിയിലെ മാനേജർ അൽത്താഫിനെ മൂന്നംഗ സംഘം വടിവാൾ കൊണ്ട് വെട്ടിയതായി ദൃശ്യം പുറത്തുവന്നു. തിങ്കളാഴ്ച രാത്രി 9 മണിയോടെയായിരുന്നു ആക്രമണം.

അൽത്താഫ് ക്യാബിനിലിരുന്ന് ജോലി ചെയ്യുന്നതിനിടെയാണ് ബാറിനുള്ളിൽ നിന്നെത്തിയ സംഘം പിന്നിൽ നിന്ന് ആക്രമിച്ചത്. പുറത്തുവന്ന വിഡിയോയിൽ ആക്രമണം വ്യക്തമായി കാണാം. സംഭവത്തിൽ അൽത്താഫിന് പരിക്കേറ്റു. ആക്രമിച്ച സംഘം ബാറിനുള്ളിൽ നിന്നാണ് എത്തിയതെന്ന് ദൃശ്യത്തിൽ നിന്ന് വ്യക്തമാകുന്നു.

ജയ്സൺ എന്ന പേരുള്ള ഒരു ഗുണ്ട കഴിഞ്ഞ ദിവസം ബാറിലെത്തി അക്രമം നടത്തിയിരുന്നുവെന്നും പിന്നീട് ഇയാൾ പൊലീസിന്റെ പിടിയിലായെന്നും വിവരം ലഭിച്ചു. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് ജെയ്സൺ എന്നാണ് പൊലീസ് പറയുന്നത്.

ജെയ്സനെ പൊലീസിനെക്കൊണ്ട് പിടിപ്പിച്ചത് അൽത്താഫ് ആണെന്ന സംശയത്തിലാണ് കൂട്ടാളികൾ പിന്നാലെ ബാറിൽ കയറി മാനേജരെ വെട്ടിപ്പരുക്കേൽപ്പിച്ചതെന്നാണ് പ്രാഥമിക വിവരം. മുറി ചോദിച്ചിട്ടും നൽകാതിരുന്നതും വൈരാഗ്യത്തിന് കാരണമായതായി പറയുന്നു. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

A bar manager in Perumbuzha, Kollam, was attacked with a machete by a three-member group, and the incident was captured on video. Police say the assault may have been triggered by anger over a room request being denied and suspicion that the manager had helped get one of the accused arrested.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/393181/perumbuzha-attack-manager-slashed-machete)