---
title: "മുംബൈ: കളിക്കുന്നതിനിടെ 11-ാം നിലയിൽ നിന്ന് വീണ് ആറ് വയസുകാരൻ മരിച്ചു"
english_title: ""
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/393175/six-year-old-falls-from-11th-floor"
published_at: "2026-11-25T19:11:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b06e5cf66431_six-year-old-falls-from-11th-floor.jpg"
keywords: ["MumbaiNews", "ChildAccident", "BuildingFall", "CCTVFootage", "MaharashtraNews"]
---

# മുംബൈ: കളിക്കുന്നതിനിടെ 11-ാം നിലയിൽ നിന്ന് വീണ് ആറ് വയസുകാരൻ മരിച്ചു

> **Lead Summary:** മുംബൈ: കളിക്കുന്നതിനിടെ കെട്ടിടത്തിന്റെ പതിനൊന്നാം നിലയിൽ നിന്ന് വീണ് ആറ് വയസുകാരൻ മരിച്ചു. മഹാരാഷ്ട്രയിലെ നൈഗാവ് ഈസ്റ്റിലുള്ള നവ്കർ ടവറിലാണ് സംഭവം.

## Article Content

മുംബൈ: കളിക്കുന്നതിനിടെ കെട്ടിടത്തിന്റെ പതിനൊന്നാം നിലയിൽ നിന്ന് വീണ് ആറ് വയസുകാരൻ മരിച്ചു. മഹാരാഷ്ട്രയിലെ നൈഗാവ് ഈസ്റ്റിലുള്ള നവ്കർ ടവറിലാണ് സംഭവം.

മിലിത് എന്ന കുട്ടിയാണ് മരിച്ചത്. വീടിന് സമീപത്തെ കെട്ടിടത്തിൽ അയൽപക്കത്തെ പെൺകുട്ടിയോടൊപ്പം കളിക്കുകയായിരുന്നു മിലിത്. കളിക്കുന്നതിനിടെ ഷൂ റാക്കിൽ കയറിയ മിലിത്, കെട്ടിടത്തിലെ ജനാലയിലൂടെ താഴേക്ക് വീഴുകയായിരുന്നു. നിലത്തെ പൈപ്പിന് മുകളിലേക്കാണ് കുട്ടി വീണത്. ഗുരുതരമായി പരിക്കേറ്റ മിലിതിനെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു. 2025-ൽ ഇതേ നവ്കർ ബിൽഡേഴ്സ് നിർമിച്ച മറ്റൊരു കെട്ടിടത്തിന്റെ 12-ാം നിലയിൽ നിന്ന് വീണ് 4 വയസുള്ള ഒരു പെൺകുട്ടി മരിച്ചിരുന്നു.

A six-year-old boy died after falling from the 11th floor of a building in Naigaon East, Maharashtra, while playing with a neighborhood girl. CCTV footage of the incident has surfaced, and the same builder was previously linked to another fatal fall involving a four-year-old girl in 2025.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/393175/six-year-old-falls-from-11th-floor)