---
title: "ബന്ധുവിന്റെ മരണത്തെ തുടർന്ന് നാട്ടിലെത്തി; ജാമ്യത്തിലിറങ്ങി മാസങ്ങൾക്കിപ്പുറം പോക്‌സോ കേസ് പ്രതിയായ 21കാരൻ മരിച്ചനിലയിൽ"
english_title: "21-Year-Old Found Dead After Returning Home for Relative’s Death"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/393174/21-year-old-found-dead-after-returning-home"
published_at: "2026-11-25T18:58:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b06e321b3766_21-year-old-found-dead-after-returning-home.jpg"
keywords: ["KollamNews", "POCSOCase", "KeralaCrime", "SuicideCase"]
---

# ബന്ധുവിന്റെ മരണത്തെ തുടർന്ന് നാട്ടിലെത്തി; ജാമ്യത്തിലിറങ്ങി മാസങ്ങൾക്കിപ്പുറം പോക്‌സോ കേസ് പ്രതിയായ 21കാരൻ മരിച്ചനിലയിൽ

> **Lead Summary:** കൊല്ലം: പോക്‌സോ കേസ് പ്രതിയായ 21കാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കുളത്തൂപ്പുഴ പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത പോക്‌സോ കേസിലെ പ്രതിയായ അഞ്ചൽ ഏരൂർ നടുക്കുന്നുംപുറം അനഘയിൽ സന്തോഷിന്റെ മകൻ അഖിൽ സന്തോഷ് ആണ് മരിച്ചത്.

## Article Content

കൊല്ലം: പോക്‌സോ കേസ് പ്രതിയായ 21കാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കുളത്തൂപ്പുഴ പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത പോക്‌സോ കേസിലെ പ്രതിയായ അഞ്ചൽ ഏരൂർ നടുക്കുന്നുംപുറം അനഘയിൽ സന്തോഷിന്റെ മകൻ അഖിൽ സന്തോഷ് ആണ് മരിച്ചത്.

മണിയാർ സ്വദേശി രത്നാകരന്റെ വീടിന്റെ സിറ്റൗട്ടിനോട് ചേർന്ന സൺഷെയ്‌ഡിന്റെ ഹൂക്കിൽ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം കണ്ടത്. രത്നാകരന്റെ മകളുടെ ബംഗളൂരുവിലെ മെസിലാണ് അഖിലും പിതാവും ജോലി ചെയ്തിരുന്നത്.

പോക്‌സോ കേസിൽ റിമാൻഡിലായിരുന്ന അഖിൽ ജാമ്യത്തിലിറങ്ങി ഏതാനും മാസങ്ങൾക്ക് മുൻപാണ് ജോലിക്കായി ബംഗളൂരുവിലേയ്ക്ക് പോയത്.

ബന്ധുവിന്റെ മരണവുമായി ബന്ധപ്പെട്ട് തിങ്കളാഴ്‌ച പുലർച്ചെ രത്നാകരന്റെ കുടുംബത്തെ അഖിൽ കാറിൽ നാട്ടിലെത്തിച്ചിരുന്നു. ഇൻക്വസ്റ്റ് നടപടികൾക്കുശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി.

A 21-year-old man accused in a POCSO case was found hanging at a house in Kollam. He had recently returned to his hometown after bringing a family to Kerala following a relative’s death, police said.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/393174/21-year-old-found-dead-after-returning-home)