---
title: "ഇൻഷുറൻസ് ഇല്ലെങ്കിൽ പെട്രോൾ ഇല്ല; കേന്ദ്രത്തിന്റെ പുതിയ പദ്ധതി"
english_title: "No Third-Party Insurance, No Fuel: Centre’s New Plan"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/393166/no-fuel-without-insurance-pilot"
published_at: "2026-11-25T18:25:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b06db0cbfd5e_no-fuel-without-insurance-pilot.jpg"
keywords: ["ThirdPartyInsurance", "FuelPolicy", "SupremeCourt", "RoadSafety", "VehicleInsurance"]
---

# ഇൻഷുറൻസ് ഇല്ലെങ്കിൽ പെട്രോൾ ഇല്ല; കേന്ദ്രത്തിന്റെ പുതിയ പദ്ധതി

> **Lead Summary:** തേർഡ് പാർട്ടി ഇൻഷുറൻസ് ഇല്ലാത്ത വാഹനങ്ങൾക്ക് ഇനി ഇന്ധനം നൽകേണ്ടെന്ന പുതിയ പദ്ധതി നടപ്പാക്കാൻ കേന്ദ്ര സർക്കാർ ഒരുങ്ങുന്നു. സുപ്രീംകോടതി നിർദേശപ്രകാരം ഉത്തർപ്രദേശിലെയും ഹരിയാനയിലെയും തിരഞ്ഞെടുത്ത പമ്പുകളിലാണ് ആദ്യഘട്ടം തുടങ്ങുന്നത്.

## Article Content

തേർഡ് പാർട്ടി ഇൻഷുറൻസ് ഇല്ലാത്ത വാഹനങ്ങൾക്ക് ഇനി ഇന്ധനം നൽകേണ്ടെന്ന പുതിയ പദ്ധതി നടപ്പാക്കാൻ കേന്ദ്ര സർക്കാർ ഒരുങ്ങുന്നു. സുപ്രീംകോടതി നിർദേശപ്രകാരം ഉത്തർപ്രദേശിലെയും ഹരിയാനയിലെയും തിരഞ്ഞെടുത്ത പമ്പുകളിലാണ് ആദ്യഘട്ടം തുടങ്ങുന്നത്.

ദില്ലിയിൽ നിന്നുള്ള റിപ്പോർട്ടുകൾ പ്രകാരം, കേന്ദ്ര റോഡ് ഗതാഗത, പെട്രോളിയം മന്ത്രാലയങ്ങളാണ് പദ്ധതി മുന്നോട്ടുവച്ചിരിക്കുന്നത്. ആദ്യഘട്ടത്തിൽ ഉത്തർപ്രദേശിലും ഹരിയാനയിലും 5 പമ്പുകളിൽ വീതം ഇത് നടപ്പാക്കാനാണ് തീരുമാനം.

കഴിഞ്ഞ മാസം 4-ന് സുപ്രീംകോടതി പുറപ്പെടുവിച്ച നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് നീക്കം. തേർഡ് പാർട്ടി ഇൻഷുറൻസ് ഇല്ലെങ്കിൽ പമ്പുകളിൽ നിന്ന് ഇന്ധനം ലഭിക്കില്ലെന്നതാണ് പ്രധാന വ്യവസ്ഥ. ഇതിന് പൈലറ്റ് പദ്ധതി രൂപീകരിക്കാൻ ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ് ഡെവലപ്പ്മെന്റ് അതോറിറ്റിയോടും റോഡ് ഗതാഗത മന്ത്രാലയത്തോടും കോടതി നിർദേശിച്ചിരുന്നു.

പദ്ധതിയുടെ ഭാഗമായി ഇന്ധന പമ്പുകളിൽ ഓട്ടോമേറ്റഡ് നമ്പർ പ്ലേറ്റ് റെക്കഗ്നീഷൻ ക്യാമറകൾ സ്ഥാപിക്കും. ഈ ക്യാമറകളെ ഇൻഷുറൻസ് ഇൻഫർമേഷൻ ബ്യൂറോയിലെയും വാഹൻ പോർട്ടലിലെയും വിവരങ്ങളുമായി ബന്ധിപ്പിക്കും. പദ്ധതി വിജയകരമായാൽ രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലേക്കും വ്യാപിപ്പിക്കും.

ഗതാഗത നിയമലംഘനം ആവർത്തിക്കുന്നവർക്ക് ഇൻഷുറൻസ് പ്രീമിയം ഉയർത്താനും ആലോചനയുണ്ട്. അതേസമയം, പുതിയ വാഹനങ്ങളുടെ തേർഡ് പാർട്ടി ഇൻഷുറൻസ് കാലാവധിയും കേന്ദ്രം നീട്ടിയിട്ടുണ്ട്. പുതിയ കാറുകൾക്ക് ഇനി മൂന്നിന് പകരം നാല് വർഷത്തേക്കും ഇരുചക്ര വാഹനങ്ങൾക്ക് ആറ് വർഷത്തേക്കുമാണ് ഇൻഷുറൻസ് ലഭിക്കുക. ഈ രീതി അടുത്ത മാസം 15 മുതൽ നിലവിൽ വരും.

The Centre is set to launch a pilot project that could deny fuel to vehicles without valid third-party insurance, beginning at selected pumps in Uttar Pradesh and Haryana. The move follows a Supreme Court directive and will use automated number plate recognition linked to insurance and vehicle databases.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/393166/no-fuel-without-insurance-pilot)