---
title: "ചക്കക്കൊമ്പൻ ദൗത്യം ഉപേക്ഷിച്ചു; ആദ്യ മയക്കുവെടിയും ബൂസ്റ്റർ ഡോസും ഫലം കണ്ടില്ല"
english_title: "Chakkakomban Sedation Mission Abandoned After First Shot and Booster Fail"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/393162/chakkakomban-sedation-mission-abandoned"
published_at: "2026-11-25T17:00:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b06c7d22680b_chakkakomban-sedation-mission-abandoned.jpg"
keywords: ["Chakkakomban", "Idukki", "KeralaNews", "ForestDepartment", "IdukkiNews", "ElephantRescue", "WildlifeOperation"]
---

# ചക്കക്കൊമ്പൻ ദൗത്യം ഉപേക്ഷിച്ചു; ആദ്യ മയക്കുവെടിയും ബൂസ്റ്റർ ഡോസും ഫലം കണ്ടില്ല

> **Lead Summary:** ** **ഇടുക്കിയിൽ ചക്കക്കൊമ്പനെ മയക്കാനുള്ള ദൗത്യം ഇന്ന് അവസാനിപ്പിച്ചു. ഉച്ചയ്ക്ക് 3.38-ന് ഓമനക്കുഴി ഭാഗത്ത് വെച്ച ആദ്യ മയക്കുവെടി ആനയെ മയക്കിയില്ല. പിന്നാലെ രണ്ടാമത്തെ ഡോസ് വെടി വെച്ചെങ്കിലും അത് കൊണ്ടില്ല. കാലാവസ്ഥ പ്രതികൂലമായതോടെ ദൗത്യം ഇന്നത്തേക്ക് ഉപേക്ഷിക്കുകയായിരുന്നു.

## Article Content

** **ഇടുക്കിയിൽ ചക്കക്കൊമ്പനെ മയക്കാനുള്ള ദൗത്യം ഇന്ന് അവസാനിപ്പിച്ചു. ഉച്ചയ്ക്ക് 3.38-ന് ഓമനക്കുഴി ഭാഗത്ത് വെച്ച ആദ്യ മയക്കുവെടി ആനയെ മയക്കിയില്ല. പിന്നാലെ രണ്ടാമത്തെ ഡോസ് വെടി വെച്ചെങ്കിലും അത് കൊണ്ടില്ല. കാലാവസ്ഥ പ്രതികൂലമായതോടെ ദൗത്യം ഇന്നത്തേക്ക് ഉപേക്ഷിക്കുകയായിരുന്നു.

ആദ്യ വെടിയേറ്റ ശേഷം ആന അൽപദൂരം ഓടി നിന്നു. മയങ്ങുന്നുണ്ടോ എന്ന് വനം വകുപ്പ് സംഘം നിരീക്ഷിച്ചുവരികയായിരുന്നു. എന്നാൽ ചക്കക്കൊമ്പൻ മയങ്ങാത്തതോടെയാണ് രണ്ടാമത്തെ വെടി വെച്ചത്. അതും ഫലിക്കാതിരുന്നതോടെ ഇന്നത്തെ ശ്രമം അവസാനിപ്പിച്ചു. സുരക്ഷിതമല്ലാത്ത സ്ഥലമായതിനാൽ നേരത്തെ മയക്കുവെടി വയ്ക്കാനായിരുന്നില്ലെന്ന് അധികൃതർ പറഞ്ഞു.

അരമണിക്കൂറിനുള്ളിൽ ആന മയങ്ങുമെന്നാണ് കരുതിയിരുന്നത്. ആന മയങ്ങിയാൽ റേഡിയോ കോളർ ഘടിപ്പിക്കാനായി കുംകി ആനകളെ തയ്യാറാക്കി നിർത്തിയിരുന്നു. ചക്കക്കൊമ്പനെ മയക്കുവെടിവെക്കാൻ അനുയോജ്യമായ സാഹചര്യമില്ലെന്ന വിലയിരുത്തലിൽ ഉച്ച വരെ ദൗത്യം നിർത്തിവച്ചിരുന്നു. ദൗത്യത്തിനായി കുങ്കിയാനകൾ സിമന്റ് പാലത്തെ ബേസ് ക്യാമ്പിൽ നിന്ന് ഓമനക്കുഴിയിലേക്ക് പുറപ്പെട്ടിരുന്നു.

ആനയെ ഇന്ന് രാത്രി പൂർണമായി നിരീക്ഷിക്കുകയും പുലർച്ചെ നാലരയോടെ ദൗത്യം പുനരാരംഭിക്കുകയും ചെയ്യും. ഇന്ന് രാവിലെ 80 ഏക്കർ കോളനിക്ക് അടുത്തുള്ള പൊന്നു സ്വാമി എസ്റ്റേറ്റിലാണ് വനം വകുപ്പ് ഉദ്യോഗസ്ഥർ ചക്കക്കൊമ്പനെ ആദ്യം കണ്ടത്. പിന്നീട് ആനയെ പിന്തുടർന്നാണ് മയക്കുവെടി വെച്ചത്.

Forest officials in Idukki suspended the effort to tranquilize Chakkakomban after the first dart and a booster dose failed to take effect. The mission was halted due to adverse weather and unsafe conditions, and it is scheduled to resume at 4:30 a.m. after overnight monitoring.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/393162/chakkakomban-sedation-mission-abandoned)