---
title: "ഒരു ദിവസം കൊണ്ടു വൻ വിലയിടിവ്: സ്വർണവില 90,400 രൂപയിലേക്ക് താഴ്ന്നു; വിപണിയിൽ ചാഞ്ചാട്ടം"
english_title: "Gold Prices Drop Sharply in a Day, Slip to ₹90,400 in Kerala"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/393138/gold-prices-drop-kerala-90400"
published_at: "2026-11-25T14:44:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b06a769261fd_gold-prices-drop-kerala-90400.jpg"
keywords: ["GoldRate", "KeralaGold", "CommodityMarket", "PreciousMetals", "MarketVolatility"]
---

# ഒരു ദിവസം കൊണ്ടു വൻ വിലയിടിവ്: സ്വർണവില 90,400 രൂപയിലേക്ക് താഴ്ന്നു; വിപണിയിൽ ചാഞ്ചാട്ടം

> **Lead Summary:** ** **സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ഇടിവ് രേഖപ്പെടുത്തി. ഉച്ചയ്ക്ക് പുറത്തുവിട്ട പുതുക്കിയ നിരക്കുകൾ പ്രകാരം 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 120 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവൻ (8 ഗ്രാം) 22 കാരറ്റ് സ്വർണത്തിന് 960 രൂപ കുറഞ്ഞ് വില 90,400 രൂപയായി. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ നിലവിലെ വില 11,300 രൂപയാണ്.

## Article Content

** **സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ഇടിവ് രേഖപ്പെടുത്തി. ഉച്ചയ്ക്ക് പുറത്തുവിട്ട പുതുക്കിയ നിരക്കുകൾ പ്രകാരം 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 120 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവൻ (8 ഗ്രാം) 22 കാരറ്റ് സ്വർണത്തിന് 960 രൂപ കുറഞ്ഞ് വില 90,400 രൂപയായി. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ നിലവിലെ വില 11,300 രൂപയാണ്.

രാവിലെ 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 295 രൂപ കുറഞ്ഞ് 11,420 രൂപയായിരുന്നു വില. ഒരു പവന് 91,360 രൂപയായിരുന്നു രാവിലത്തെ നിരക്ക്. അന്താരാഷ്ട്ര വിപണിയിൽ സ്വർണവില ഔൺസിന് 3,550 ഡോളറിനും വെള്ളി 40.70 ഡോളറിനും സമീപമാണ് വ്യാപാരം നടക്കുന്നത്. നവംബർ 10ന് ശേഷമുണ്ടായ ഏറ്റവും വലിയ ഇടിവുകൾക്ക് പിന്നാലെയും വിപണിയിൽ ശക്തമായ തിരിച്ചുകയറ്റം ഉണ്ടായിട്ടില്ല.

അമേരിക്കൻ ഓഹരി വിപണിയിലെ തളർച്ചയും ഡോളറിന്റെ നീക്കങ്ങളും നിക്ഷേപകരുടെ പണലഭ്യതാ സമ്മർദവും സ്വർണവിലയെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. ഉയർന്ന വിലയിൽ വൻതോതിൽ സ്വർണം വാങ്ങിയ വലിയ നിക്ഷേപകർ ഇപ്പോഴത്തെ വിലയിടിവിൽ വലിയ നഷ്ടമാണ് നേരിടുന്നത്. നഷ്ടം നികത്താൻ കൂടുതൽ നിക്ഷേപം നടത്താനുള്ള ശേഷി കുറഞ്ഞതും വില താഴുമ്പോൾ വാങ്ങൽ പിന്തുണ ദുർബലമാകാൻ കാരണമായിട്ടുണ്ട്.

Gold prices in Kerala fell sharply again, with 22-carat gold dropping by ₹960 per sovereign to ₹90,400. The decline comes amid global market volatility, a weaker U.S. stock market, dollar movements and liquidity pressure on investors.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/393138/gold-prices-drop-kerala-90400)