---
title: "ചൈനയുടെ ബഹിരാകാശ നിലയത്തിലേക്ക് ആദ്യ വിദേശ സഞ്ചാരി; ഷെൻഷൗ-24 ദൗത്യത്തിൽ പാകിസ്ഥാനി പൈലറ്റും"
english_title: "China Sends First Foreign Astronaut to Tiangong on Shenzhou-24 Mission"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/393129/china-shenzhou-24-first-foreign-astronaut"
published_at: "2026-11-25T14:03:00+05:30"
category: "Tech-Info"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b069d9a27e25_WhatsApp_Image_2026-11-25_at_2.03.05_PM.jpeg"
keywords: ["ChinaSpace", "Shenzhou24", "Tiangong", "PakistanAirForce", "SpaceMission"]
---

# ചൈനയുടെ ബഹിരാകാശ നിലയത്തിലേക്ക് ആദ്യ വിദേശ സഞ്ചാരി; ഷെൻഷൗ-24 ദൗത്യത്തിൽ പാകിസ്ഥാനി പൈലറ്റും

> **Lead Summary:** ****ബെയ്ജിങ്: ബഹിരാകാശ ഗവേഷണ രംഗത്ത് ചരിത്രനേട്ടവുമായി ചൈന. ചൈനയുടെ ബഹിരാകാശ നിലയമായ ടിയാൻഗോങ്ങിലേക്ക് മൂന്ന് സഞ്ചാരികളുമായി ഷെൻഷൗ-24 ദൗത്യം വിജയകരമായി വിക്ഷേപിച്ചു. ദൗത്യത്തിൽ പാകിസ്ഥാൻ വ്യോമസേനാ പൈലറ്റായ മുഹമ്മദ് സീഷൻ അലി ഉൾപ്പെട്ടതോടെ ടിയാൻഗോങ്ങിലെത്തുന്ന ആദ്യ വിദേശ ബഹിരാകാശ സഞ്ചാരി എന്ന നേട്ടവും അദ്ദേഹം സ്വന്തമാക്കി.

## Article Content

****ബെയ്ജിങ്: ബഹിരാകാശ ഗവേഷണ രംഗത്ത് ചരിത്രനേട്ടവുമായി ചൈന. ചൈനയുടെ ബഹിരാകാശ നിലയമായ ടിയാൻഗോങ്ങിലേക്ക് മൂന്ന് സഞ്ചാരികളുമായി ഷെൻഷൗ-24 ദൗത്യം വിജയകരമായി വിക്ഷേപിച്ചു. ദൗത്യത്തിൽ പാകിസ്ഥാൻ വ്യോമസേനാ പൈലറ്റായ മുഹമ്മദ് സീഷൻ അലി ഉൾപ്പെട്ടതോടെ ടിയാൻഗോങ്ങിലെത്തുന്ന ആദ്യ വിദേശ ബഹിരാകാശ സഞ്ചാരി എന്ന നേട്ടവും അദ്ദേഹം സ്വന്തമാക്കി.

വടക്കുപടിഞ്ഞാറൻ ചൈനയിലെ ജിയുക്വാൻ സാറ്റലൈറ്റ് ലോഞ്ച് സെന്ററിൽ നിന്ന് ബീജിങ് സമയം രാവിലെ 8.18-നാണ് പേടകം വിക്ഷേപിച്ചത്. ലോംഗ് മാർച്ച്-2എഫ് റോക്കറ്റാണ് മൂന്നംഗ സംഘത്തെ ഭ്രമണപഥത്തിലേക്ക് എത്തിച്ചത്. ദൗത്യത്തിൽ ചൈനീസ് സഞ്ചാരികളായ ടാങ് ഹോങ്ബോ, വു യി എന്നിവരും സീഷൻ അലിക്കൊപ്പം യാത്ര ചെയ്യുന്നുണ്ട്.

ഭൂമിയുടെ ഭ്രമണപഥത്തിൽ പ്രവർത്തിക്കുന്ന ചൈനയുടെ സ്വന്തം ബഹിരാകാശ നിലയമാണ് ടിയാൻഗോങ്. ശാസ്ത്രീയ പരീക്ഷണങ്ങൾ, ബഹിരാകാശ സാങ്കേതികവിദ്യയുടെ വികസനം, ദീർഘകാല ബഹിരാകാശ ദൗത്യങ്ങൾ എന്നിവയ്ക്കുള്ള പ്രധാന കേന്ദ്രമായി നിലയം പ്രവർത്തിക്കുന്നു.

ദൗത്യത്തിലെ പേലോഡ് സ്പെഷ്യലിസ്റ്റായ സീഷൻ അലി ബഹിരാകാശ നിലയത്തിൽ അഞ്ച് മുതൽ പത്ത് ദിവസം വരെ താമസിച്ച് ശാസ്ത്രീയ പരീക്ഷണങ്ങളിൽ പങ്കെടുക്കും. ബയോടെക്നോളജി, മെറ്റീരിയൽ സയൻസ് തുടങ്ങിയ മേഖലകളുമായി ബന്ധപ്പെട്ട പരീക്ഷണങ്ങളാണ് ദൗത്യത്തിന്റെ ഭാഗമായി നടത്തുന്നത്.

ചൈനയുടെ ബഹിരാകാശ പദ്ധതിയിൽ അന്താരാഷ്ട്ര പങ്കാളിത്തം വർധിപ്പിക്കുന്നതിന്റെ ഭാഗമായാണ് പാകിസ്ഥാനിൽ നിന്നുള്ള സഞ്ചാരിയെ ഉൾപ്പെടുത്തിയിരിക്കുന്നത്. ദൗത്യത്തിനായി ഏഴ് മാസത്തോളം നീണ്ട പരിശീലനം പൂർത്തിയാക്കിയ സീഷൻ അലി ചൈനീസ് ഭാഷയിലും ആശയവിനിമയത്തിനാവശ്യമായ പരിശീലനം നേടിയിട്ടുണ്ട്.

അന്താരാഷ്ട്ര ബഹിരാകാശ ഗവേഷണ രംഗത്ത് ടിയാൻഗോങ്ങിന്റെ പങ്കാളിത്തം വിപുലീകരിക്കാനുള്ള ചൈനയുടെ ശ്രമങ്ങൾക്കിടെയാണ് ഈ ദൗത്യം. ചൈനയും പാകിസ്ഥാനും തമ്മിലുള്ള ബഹിരാകാശ സഹകരണത്തിലെ പ്രധാന നേട്ടമായും ഷെൻഷൗ-24 വിക്ഷേപണം വിലയിരുത്തപ്പെടുന്നു.

China has launched the Shenzhou-24 mission to its Tiangong space station with three astronauts aboard, including Pakistan Air Force pilot Mohammad Zeeshan Ali. He becomes the first foreign astronaut to visit Tiangong and will take part in scientific experiments during a short stay on the station.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/393129/china-shenzhou-24-first-foreign-astronaut)