---
title: "രൂപം മാറി ഒളിവിൽ കഴിഞ്ഞു, പക്ഷേ രക്ഷയില്ല; 'ശാന്തൻപാറയിൽ വീട്ടമ്മയുടെ കൊലപാതകം'; ഏഴ് സംസ്ഥാനം ചുറ്റിയ അന്വേഷണത്തിനൊടുവിൽ പ്രതി പിടിയിൽ"
english_title: "Disguised Suspect Arrested in Shanthanpara Housewife Murder Case"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/393127/shanthanpara-housewife-murder-arrest"
published_at: "2026-11-25T13:59:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b069d23939d0_shanthanpara-housewife-murder-arrest.jpg"
keywords: ["KeralaCrime", "MurderCase", "PoliceInvestigation", "WestBengal", "CyberCell"]
---

# രൂപം മാറി ഒളിവിൽ കഴിഞ്ഞു, പക്ഷേ രക്ഷയില്ല; 'ശാന്തൻപാറയിൽ വീട്ടമ്മയുടെ കൊലപാതകം'; ഏഴ് സംസ്ഥാനം ചുറ്റിയ അന്വേഷണത്തിനൊടുവിൽ പ്രതി പിടിയിൽ

> **Lead Summary:** **തൊടുപുഴ: ** ശാന്തൻപാറ ചേരിയാറിൽ വീട്ടമ്മയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയെ പ്രത്യേക അന്വേഷണസംഘം പശ്ചിമ ബംഗാളിൽനിന്ന് അറസ്റ്റ് ചെയ്തു. ബർധമൻ റായ്ഗ്രാം സ്വദേശിയായ നായക് ദഫേദാർ ആണ് പിടിയിലായത്. ചേരിയാർ ഏദൻതോട്ടത്തിൽ താമസിച്ചിരുന്ന റാണി ബാലഗുരുവിനെ കഴിഞ്ഞ 10ന് അയൽവാസിയുടെ പുരയിടത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിലാണ് നടപടി.

## Article Content

**തൊടുപുഴ: ** ശാന്തൻപാറ ചേരിയാറിൽ വീട്ടമ്മയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയെ പ്രത്യേക അന്വേഷണസംഘം പശ്ചിമ ബംഗാളിൽനിന്ന് അറസ്റ്റ് ചെയ്തു. ബർധമൻ റായ്ഗ്രാം സ്വദേശിയായ നായക് ദഫേദാർ ആണ് പിടിയിലായത്. ചേരിയാർ ഏദൻതോട്ടത്തിൽ താമസിച്ചിരുന്ന റാണി ബാലഗുരുവിനെ കഴിഞ്ഞ 10ന് അയൽവാസിയുടെ പുരയിടത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിലാണ് നടപടി.

തലയ്ക്ക് പിന്നിലേറ്റ ശക്തമായ അടിയാണ് മരണത്തിന് കാരണമായതെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ വ്യക്തമായിരുന്നു. കൊലപാതകത്തിന് ശേഷം ഒളിവിൽപ്പോയ ഇയാൾ ആലുവയിൽനിന്ന് കോർബ എക്‌സ്പ്രസിൽ സ്വദേശത്തേക്ക് കടക്കുകയായിരുന്നു. മുടിയും താടിയും മുറിച്ച് രൂപമാറ്റം വരുത്തി ഒളിവിൽ കഴിഞ്ഞ പ്രതിയെ സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിനൊടുവിൽ 20ന് സിയാൽദ റെയിൽവേ സ്റ്റേഷനിൽനിന്ന് റെയിൽവേ പൊലീസിന്റെ സഹായത്തോടെ പിടികൂടുകയായിരുന്നു. സിയാൽദ കോടതിയിൽ ഹാജരാക്കിയ ശേഷം തുടർനടപടികൾക്കായി പ്രതിയെ കേരളത്തിലെത്തിച്ചു.

ഇടുക്കി ജില്ലാ പോലീസ് മേധാവി (എസ്.പി) ഡോ. എ. നസീമിന്റെ നിർദേശപ്രകാരം മൂന്നാർ എ.എസ്.പി. അമൃത സതീപന്റെ മേൽനോട്ടത്തിൽ ദേവികുളം സി.ഐ. പി.എ. കവിരാജൻ, ശാന്തൻപാറ എസ്.ഐ. കെ.പി. അനിൽകുമാർ എന്നിവരടങ്ങുന്ന സംഘമാണ് ഏഴ് സംസ്ഥാനങ്ങളിലായി വ്യാപിച്ച അന്വേഷണത്തിനൊടുവിൽ പ്രതിയെ കുടുക്കിയത്.

A special investigation team arrested the suspect in the Shanthanpara housewife murder case from West Bengal. Police said he changed his appearance and moved across states before being tracked down with cyber cell assistance and railway police support.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/393127/shanthanpara-housewife-murder-arrest)