---
title: "ക്ലാസ് മുറിയിൽ സഹപാഠിക്ക് വെടിയേറ്റ സംഭവം; തോക്കിലുണ്ടായിരുന്നത് ആറ് ബുള്ളറ്റുകൾ, വിദ്യാർഥിയുടെ അമ്മയ്ക്കെതിരെ കേസ്"
english_title: "Palakkad Shooting: Police Book Student’s Mother"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/393123/palakkad-shooting-student-mother-case-NEW"
published_at: "2026-11-25T13:48:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b069ad04d1dc_palakkad-shooting-student-mother-case-NEW.jpg"
keywords: ["PalakkadNews", "PoliceCase", "SchoolShooting", "KeralaNews", "Paruthur", "PalakkadShooting", "UnlicensedFirearm", "SchoolIncident", "StudentInjury"]
---

# ക്ലാസ് മുറിയിൽ സഹപാഠിക്ക് വെടിയേറ്റ സംഭവം; തോക്കിലുണ്ടായിരുന്നത് ആറ് ബുള്ളറ്റുകൾ, വിദ്യാർഥിയുടെ അമ്മയ്ക്കെതിരെ കേസ്

> **Lead Summary:** **പാലക്കാട് : **പാലക്കാട് പരുതൂരിൽ ക്ലാസ് മുറിയിൽ സഹപാഠിക്ക് വെടിയേറ്റ സംഭവത്തിൽ തോക്ക് കൊണ്ടുവന്ന വിദ്യാർഥിയുടെ മാതാവിനെതിരെ പോലീസ് കേസെടുത്തു. ലൈസൻസ് ഇല്ലാത്ത തോക്ക് കൈവശം വെച്ചതിനാണ് കേസ് എടുത്തത്. പിച്ചള പിടിയുള്ള റിവോൾവറിൽ നിന്നാണ് ഒമ്പതാം ക്ലാസുകാരന് വെടിയേറ്റതെന്ന് പോലീസ് പറയുന്നു.

## Article Content

**പാലക്കാട് : **പാലക്കാട് പരുതൂരിൽ ക്ലാസ് മുറിയിൽ സഹപാഠിക്ക് വെടിയേറ്റ സംഭവത്തിൽ തോക്ക് കൊണ്ടുവന്ന വിദ്യാർഥിയുടെ മാതാവിനെതിരെ പോലീസ് കേസെടുത്തു. ലൈസൻസ് ഇല്ലാത്ത തോക്ക് കൈവശം വെച്ചതിനാണ് കേസ് എടുത്തത്. പിച്ചള പിടിയുള്ള റിവോൾവറിൽ നിന്നാണ് ഒമ്പതാം ക്ലാസുകാരന് വെടിയേറ്റതെന്ന് പോലീസ് പറയുന്നു.

11 ബുള്ളറ്റുകൾ ലോഡ് ചെയ്യാൻ കഴിയുന്ന ഈ റിവോൾവറിൽ സ്കൂളിലേക്ക് കൊണ്ടുവരുന്ന സമയത്ത് ആറു ബുള്ളറ്റുകളായിരുന്നു ഉണ്ടായിരുന്നത്. പോയിൻറ് 22 തിരകൾ ഉപയോഗിക്കാവുന്ന തോക്കാണിത്. കിർക്കി ഫാക്ടറിയിൽ നിർമ്മിച്ച പഴയ വെടിയുണ്ടകളാണ് തോക്കിൽ ഉണ്ടായിരുന്നതെന്നും വിവരമുണ്ട്. മുത്തച്ഛൻ മുമ്പ് ഉപയോഗിച്ചിരുന്ന തോക്ക് കൂട്ടുകാരെ കാണിക്കാൻ സ്കൂളിലേക്ക് കൊണ്ടുവന്നുവെന്നാണ് വിദ്യാർഥിയുടെ മൊഴി.

സുഹൃത്തുക്കൾക്ക് കാണിക്കുന്നതിനിടെ അബദ്ധത്തിൽ വെടി പൊട്ടിയെന്നാണ് പ്രാഥമിക വിവരം. അതേസമയം, ഉപയോഗിക്കാത്ത തോക്കിൽ എന്തിന് തിര നിറച്ചു വെച്ചു എന്ന കാര്യത്തിൽ പോലീസിന് സംശയമുണ്ട്. സംഭവത്തിൽ പരുക്കേറ്റ വിദ്യാർത്ഥി ചികിത്സയിലാണ്. നിലവിൽ ഐസിയുവിൽ കഴിയുന്ന കുട്ടിയെ വൈകിട്ടോടെ റൂമിലേക്ക് മാറ്റിയേക്കും. പരിക്കേറ്റ വിദ്യാർത്ഥിയുടെ നില മെച്ചപ്പെട്ടതായാണ് ആശുപത്രി വൃത്തങ്ങൾ അറിയിക്കുന്നത്.

Police have registered a case against the mother of the student who brought the gun to school in Paruthur, Palakkad. The case was filed for possessing an unlicensed firearm, while the injured ninth-grade student remains under treatment and is showing signs of recovery.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/393123/palakkad-shooting-student-mother-case-NEW)