---
title: "ഇവിഎം അട്ടിമറി ആരോപണം: കെ.ടി ജലീലിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് യൂത്ത് കോണ്‍ഗ്രസിന്റെ പരാതി"
english_title: "Complaint Filed With Election Commission Over KT Jaleel’s EVM Allegation"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/393107/kt-jaleel-evm-allegation-complaint-new"
published_at: "2026-11-25T12:14:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b0685cc77e65_kt-jaleel-evm-allegation-complaint-new.jpg"
keywords: ["KeralaNews", "ElectionCommission", "KTJaleel", "YouthCongress", "EVMAllegation", "KeralaPolitics"]
---

# ഇവിഎം അട്ടിമറി ആരോപണം: കെ.ടി ജലീലിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് യൂത്ത് കോണ്‍ഗ്രസിന്റെ പരാതി

> **Lead Summary:** **തിരുവനന്തപുരം: **ഇവിഎം അട്ടിമറി ആരോപണവുമായി ബന്ധപ്പെട്ട് കെ.ടി ജലീലിനെതിരെ യൂത്ത് കോണ്‍ഗ്രസ് നേതാവ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി വി.പി ദുല്‍ഫിഖ് ആണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനും ചീഫ് ഇലക്ട്രല്‍ ഓഫീസര്‍ക്കും പരാതി നല്‍കിയത്.

## Article Content

**തിരുവനന്തപുരം: **ഇവിഎം അട്ടിമറി ആരോപണവുമായി ബന്ധപ്പെട്ട് കെ.ടി ജലീലിനെതിരെ യൂത്ത് കോണ്‍ഗ്രസ് നേതാവ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി വി.പി ദുല്‍ഫിഖ് ആണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനും ചീഫ് ഇലക്ട്രല്‍ ഓഫീസര്‍ക്കും പരാതി നല്‍കിയത്.

വോട്ടിങ് മെഷീൻ തിരിമറി നടത്താമെന്ന് അവകാശപ്പെട്ടു ആളെത്തി എന്ന കെ.ടി ജലീലിന്റെ വെളിപ്പെടുത്തല്‍ സ്വതന്ത്ര ഏജന്‍സി അന്വേഷിക്കണമെന്നാണ് പരാതിയിലെ ആവശ്യം. മങ്കടയില്‍ മത്സരിച്ച ഇടതുപക്ഷ സ്വതന്ത്ര സ്ഥാനാര്‍ഥിയായിരുന്ന കുന്നത്ത് മുഹമ്മദിനെ തെരഞ്ഞെടുപ്പ് അട്ടിമറിക്കായി ഒരു സംഘം സമീപിച്ചുവെന്ന കാര്യം ജനപ്രതിനിധിയായിരുന്ന ജലീല്‍ മറച്ചുവെച്ചത് നിയമപ്രകാരം തെറ്റാണെന്നും പരാതിയില്‍ പറയുന്നു.

തെരഞ്ഞെടുപ്പ് സംവിധാനത്തിന്റെ വിശ്വാസ്യതയെ ബാധിക്കുന്ന പ്രസ്താവനയായതിനാല്‍ അന്വേഷണം അനിവാര്യമാണെന്ന് വി.പി ദുല്‍ഫിഖ് പറഞ്ഞു. തെളിവില്ലാതെ വ്യാജ ആരോപണം ഉന്നയിച്ചതാണെങ്കില്‍ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അതേസമയം, വോട്ട് അട്ടിമറി നടന്നുവെന്നല്ല താന്‍ പറഞ്ഞതെന്നും അത്തരത്തിലൊരു തിരിമറിക്ക് സാധ്യതയുണ്ടെന്ന സൂചനയാണു നല്‍കിയതെന്നും കെ.ടി ജലീല്‍ പ്രതികരിച്ചു. കാസര്‍കോട് ഉദുമ എംഎല്‍എ കെ. നീലകണ്ഠന്‍ മുമ്പ് നടത്തിയ പ്രസ്താവനയാണ് തനിക്കുള്ളില്‍ സംശയം ഉണ്ടാക്കിയതെന്നും അതിന്റെ അടിസ്ഥാനത്തിലാണ് വോട്ട് അട്ടിമറി ആരോപിച്ചതെന്നും ജലീല്‍ പറഞ്ഞു.

അന്വേഷണ ഏജന്‍സികള്‍ ചോദ്യം ചെയ്താല്‍ നിലവിലുള്ള വിവരങ്ങള്‍ മൊഴിയായി നല്‍കാന്‍ തയ്യാറാണെന്നും കെ.ടി ജലീല്‍ വ്യക്തമാക്കി. തെരഞ്ഞെടുപ്പ് സംവിധാനത്തെക്കുറിച്ചുള്ള ആരോപണം രാഷ്ട്രീയ ചര്‍ച്ചയ്ക്ക് വഴിവെച്ചിരിക്കുകയാണ്.

A Youth Congress leader has complained to the Election Commission against KT Jaleel over his remarks suggesting possible EVM manipulation. Jaleel said he did not claim fraud had occurred, only that such tampering could be possible, and said he is ready to give a statement if questioned.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/393107/kt-jaleel-evm-allegation-complaint-new)