---
title: "വഴങ്ങിയില്ലെങ്കിൽ മാർക്ക് കുറയ്ക്കുമെന്ന് ഭീഷണി, പ്ലസ് ടു വിദ്യാർഥിനിക്ക് അശ്ലീല സന്ദേശങ്ങളയച്ച് ശാരീരിക ബന്ധത്തിന് നിർബന്ധിച്ചു; ഗണിത അധ്യാപകൻ അറസ്റ്റിൽ"
english_title: "Government School Teacher Arrested for Threatening Student"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/393105/government-school-teacher-arrested-threats-student-new"
published_at: "2026-11-25T12:04:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b0683199ce7d_government-school-teacher-arrested-threats-student-new.jpg"
keywords: ["CrimeNews", "MadhyaPradesh", "StudentSafety", "TeacherArrest", "IndiaNews", "SchoolTeacher", "StudentHarassment", "PoliceAction", "EducationNews"]
---

# വഴങ്ങിയില്ലെങ്കിൽ മാർക്ക് കുറയ്ക്കുമെന്ന് ഭീഷണി, പ്ലസ് ടു വിദ്യാർഥിനിക്ക് അശ്ലീല സന്ദേശങ്ങളയച്ച് ശാരീരിക ബന്ധത്തിന് നിർബന്ധിച്ചു; ഗണിത അധ്യാപകൻ അറസ്റ്റിൽ

> **Lead Summary:** **** മധ്യപ്രദേശിലെ ഗുണയിൽ പന്ത്രണ്ടാം ക്ലാസ് വിദ്യാർഥിനിക്ക് അശ്ലീല സന്ദേശങ്ങൾ അയച്ച് ശാരീരിക ബന്ധത്തിന് സമ്മർദ്ദം ചെലുത്തിയ സർക്കാർ സ്കൂൾ ഗണിത അധ്യാപകൻ അറസ്റ്റിലായി. നരേന്ദ്ര കുശ്വാഹ് എന്ന അധ്യാപകനെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. പരീക്ഷയിൽ കുറഞ്ഞ മാർക്ക് നൽകുമെന്ന് ഭീഷണിപ്പെടുത്തിയും വിദ്യാർഥിനിയെ ഇയാൾ സമ്മർദത്തിലാക്കിയെന്നാണ് പരാതി.

## Article Content

**** മധ്യപ്രദേശിലെ ഗുണയിൽ പന്ത്രണ്ടാം ക്ലാസ് വിദ്യാർഥിനിക്ക് അശ്ലീല സന്ദേശങ്ങൾ അയച്ച് ശാരീരിക ബന്ധത്തിന് സമ്മർദ്ദം ചെലുത്തിയ സർക്കാർ സ്കൂൾ ഗണിത അധ്യാപകൻ അറസ്റ്റിലായി. നരേന്ദ്ര കുശ്വാഹ് എന്ന അധ്യാപകനെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. പരീക്ഷയിൽ കുറഞ്ഞ മാർക്ക് നൽകുമെന്ന് ഭീഷണിപ്പെടുത്തിയും വിദ്യാർഥിനിയെ ഇയാൾ സമ്മർദത്തിലാക്കിയെന്നാണ് പരാതി.

വിദ്യാർഥിനി നൽകിയ പരാതിയെ തുടർന്ന് പോലീസ് സ്‌കൂളിലെത്തി പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. പരാതിയിൽ പറയുന്നതനുസരിച്ച്, കുറെക്കാലമായി ഈ അധ്യാപകനിൽ നിന്ന് വിദ്യാർഥിനി ഉപദ്രവം നേരിടുകയായിരുന്നു. ഇയാളോടൊപ്പം പുറത്തുപോകാനും ശാരീരിക ബന്ധത്തിൽ ഏർപ്പെടാനും അധ്യാപകൻ നിർബന്ധിച്ചിരുന്നതായും പരാതിയിൽ ആരോപണമുണ്ട്.

> കുശ്വാഹ് അനുചിതമായ സന്ദേശങ്ങൾ അയക്കുകയും തന്നോടൊപ്പം പുറത്തുപോകാനും ഭക്ഷണം കഴിക്കാനും നിരന്തരം ക്ഷണിക്കുകയും ചെയ്തതായും പറയുന്നു. “എന്നോടൊപ്പം കിടക്ക പങ്കിടുക” എന്ന ആവശ്യവും ഇയാൾ ഉന്നയിച്ചിരുന്നതായി പരാതിയിൽ പറയുന്നു. അധ്യാപകന്റെ ആവശ്യങ്ങൾക്ക് വഴങ്ങാതിരുന്നപ്പോൾ പരീക്ഷയിൽ കുറഞ്ഞ മാർക്ക് നൽകുമെന്ന് ഭീഷണിപ്പെടുത്തിയതായും വിദ്യാർഥിനി പരാതിയിൽ വ്യക്തമാക്കിയിട്ടുണ്ട്.

ഒടുവിൽ സഹികെട്ടാണ് അവൾ പോലീസിനെ സമീപിച്ചത്. സ്വന്തം പദവി ദുരുപയോഗം ചെയ്ത് വിദ്യാർഥിനിയെ ചൂഷണം ചെയ്യാൻ ശ്രമിച്ചുവെന്ന ആരോപണം ഗുരുതരമാണെന്ന് പോലീസ് പറഞ്ഞു. കേസിന്റെ വിശദാംശങ്ങൾ പരിശോധിച്ചുവരികയാണെന്നും അധ്യാപകനെ ചോദ്യംചെയ്തുവരികയാണെന്നും പോലീസ് അറിയിച്ചു.

A government school mathematics teacher in Guna, Madhya Pradesh, has been arrested after a Class 12 student accused him of sending obscene messages and pressuring her for a physical relationship. Police said the complaint alleges he threatened to give her low marks if she did not comply.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/393105/government-school-teacher-arrested-threats-student-new)