---
title: "'പ്രതികൾ ദയ അർഹിക്കുന്നില്ല'; ധനരാജ് വധക്കേസ്; മൂന്ന് പ്രതികൾക്ക് ജീവപര്യന്തം ശിക്ഷ വിധിച്ച് കോടതി"
english_title: "Dhanaraj Murder Case: Three Convicts Sentenced to Life Imprisonment and Fine"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/393103/dhanaraj-murder-case-life-sentence-fine-new"
published_at: "2026-11-25T11:41:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b067da63a319_dhanaraj-murder-case-life-sentence-fine-new.jpg"
keywords: ["DhanarajMurderCase", "TaliparambaCourt", "KeralaCrime", "LifeSentence", "CourtVerdict", "DhanarajMurder", "LifeImprisonment", "KeralaCourt", "ThaliparambaCourt", "CrimeNews"]
---

# 'പ്രതികൾ ദയ അർഹിക്കുന്നില്ല'; ധനരാജ് വധക്കേസ്; മൂന്ന് പ്രതികൾക്ക് ജീവപര്യന്തം ശിക്ഷ വിധിച്ച് കോടതി

> **Lead Summary:** **** തളിപ്പറമ്പ് അഡീഷണൽ സെഷൻസ് കോടതി ധനരാജ് വധക്കേസിൽ മൂന്ന് പ്രതികൾക്ക് ജീവപര്യന്തം തടവും അഞ്ചു ലക്ഷം രൂപ പിഴയും വിധിച്ചു. പയ്യന്നൂർ രാമന്തളി കുന്നരു കാരന്താട്ടെ സി.വി. ധനരാജിനെ വീടിനുമുന്നിൽ വെട്ടിക്കൊന്ന കേസിലാണ് ശിക്ഷ പ്രഖ്യാപിച്ചത്.

## Article Content

**** തളിപ്പറമ്പ് അഡീഷണൽ സെഷൻസ് കോടതി ധനരാജ് വധക്കേസിൽ മൂന്ന് പ്രതികൾക്ക് ജീവപര്യന്തം തടവും അഞ്ചു ലക്ഷം രൂപ പിഴയും വിധിച്ചു. പയ്യന്നൂർ രാമന്തളി കുന്നരു കാരന്താട്ടെ സി.വി. ധനരാജിനെ വീടിനുമുന്നിൽ വെട്ടിക്കൊന്ന കേസിലാണ് ശിക്ഷ പ്രഖ്യാപിച്ചത്.

ഒന്നാംപ്രതി പയ്യന്നൂർ രാമന്തളി മൊട്ടക്കുന്ന് താഴത്തെപുരയിൽ ടി.പി. ബിജു (34), രണ്ടാംപ്രതി രാമന്തളി കക്കംപാറയിലെ മാട്ടൂക്കാരൻ വീട്ടിൽ എം. വിപിൻ (34), സഹോദരൻ എം. വൈശാഖ് (31) എന്നിവർക്കാണ് ശിക്ഷ. പിഴത്തുക ധനരാജിന്റെ കുടുംബത്തിന് നൽകണമെന്നും കോടതി വ്യക്തമാക്കി. വിവിധ വകുപ്പുകളിലായി 5.4 വർഷത്തെ പ്രത്യേക തടവും പ്രതികൾക്ക് വിധിച്ചിട്ടുണ്ട്.

> ഈ ശിക്ഷ പൂർത്തിയാക്കിയ ശേഷമാകും ജീവപര്യന്തം തടവ് ആരംഭിക്കുക. പിഴ അടച്ചില്ലെങ്കിൽ കൂടുതൽ തടവ് അനുഭവിക്കേണ്ടി വരും. ശിക്ഷാവിധി പ്രസ്താവിക്കുമ്പോൾ, “പ്രതികൾ ദയ അർഹിക്കുന്നില്ല” എന്ന് കോടതി പറഞ്ഞു. കേസിൽ ആകെ 20 പ്രതികളായിരുന്നു. 12-ാം പ്രതി സി. ബിജു പിന്നീട് കൊല്ലപ്പെട്ടിരുന്നു. ബാക്കിയുള്ള 16 പ്രതികളെയും കോടതി തിങ്കളാഴ്ച വെറുതെ വിട്ടിരുന്നു. കുറ്റക്കാരെന്ന് കണ്ടെത്തിയ മൂന്ന് പ്രതികൾ സംഭവത്തിൽ നേരിട്ട് പങ്കെടുത്തവരാണെന്ന് കോടതി വിലയിരുത്തി.

മറ്റു പ്രതികൾ കൊലപാതകത്തിന് സഹായിച്ചവരും ഗൂഢാലോചന നടത്തിയവരുമാണെന്നായിരുന്നു കേസ്. എന്നാൽ അത് പ്രോസിക്യൂഷന് തെളിയിക്കാനായില്ലെന്ന് കോടതി നിരീക്ഷിച്ചു. ശിക്ഷയിൽ പരമാവധി ഇളവ് വേണമെന്ന് പ്രതിഭാഗം വാദിച്ചപ്പോൾ, ഇത് അപൂർവങ്ങളിൽ അപൂർവമായ കേസല്ലെന്ന് ചൂണ്ടിക്കാട്ടുകയായിരുന്നു.

അമ്മയുടെയും ഭാര്യയുടെയും മകന്റെയും മുന്നിൽ നടന്ന ഏറ്റവും ക്രൂരമായ കൊലപാതകമാണിതെന്ന് പ്രോസിക്യൂഷൻ വാദിച്ചു. 37 മുറിവുകളുണ്ടാകും വിധം മൃഗീയമായാണ് കൊലപ്പെടുത്തിയതെന്നും പരമാവധി ശിക്ഷ വേണമെന്നും അവർ ആവശ്യപ്പെട്ടു. പ്രോസിക്യൂഷനുവേണ്ടി സ്‌പെഷ്യൽ പ്രോസിക്യൂട്ടർ അഡ്വ. സി.കെ. ശ്രീധരനും ധനരാജിന്റെ കുടുംബത്തെ സഹായിക്കാനായി അഡ്വ. ടി.വി. വിനീഷുമാണ് ഹാജരായത്.

The Thaliparamba Additional Sessions Court sentenced three accused in the Dhanaraj murder case to life imprisonment and a fine of ₹5 lakh. The court said the convicts did not deserve mercy and ruled that the compensation should be paid to Dhanaraj’s family.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/393103/dhanaraj-murder-case-life-sentence-fine-new)