---
title: "'പദവികൾ ചോദിച്ചു വാങ്ങിയതല്ല, പാർട്ടിക്കായി ജീവിതം സമർപ്പിച്ച നേതാവ്'; ഷാഫി പറമ്പിലിന് പിന്തുണയുമായി കെ.എം. അഭിജിത്ത്"
english_title: "‘He Never Asked for Posts’: K.M. Abhijith Backs Shafi Parambil"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/393092/km-abhijith-backs-shafi-parambil"
published_at: "2026-11-25T10:54:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b06733df30a7_km-abhijith-backs-shafi-parambil.jpg"
keywords: ["ShafiParambil", "KMAbhijith", "YouthCongress", "UDF", "KeralaPolitics"]
---

# 'പദവികൾ ചോദിച്ചു വാങ്ങിയതല്ല, പാർട്ടിക്കായി ജീവിതം സമർപ്പിച്ച നേതാവ്'; ഷാഫി പറമ്പിലിന് പിന്തുണയുമായി കെ.എം. അഭിജിത്ത്

> **Lead Summary:** **തിരുവനന്തപുരം: **രാജ്മോഹൻ ഉണ്ണിത്താന്റെ വിമർശനങ്ങൾക്ക് പിന്നാലെ ഷാഫി പറമ്പിലിന് ശക്തമായ പിന്തുണയുമായി നാദാപുരം എം.എൽ.എ കെ.എം. അഭിജിത്ത് രംഗത്ത്. വ്യക്തിതാൽപര്യങ്ങൾക്കപ്പുറം പാർട്ടിക്കായി ജീവിതം സമർപ്പിച്ച നേതാവാണ് ഷാഫിയെന്നും, ഇന്ത്യൻ യൂത്ത് കോൺഗ്രസിനെ ശക്തിപ്പെടുത്തി കരുത്തുറ്റ പ്രസ്ഥാനമാക്കി മാറ്റിയതിൽ അദ്ദേഹത്തിന് വലിയ പങ്കുണ്ടെന്നും അഭിജിത്ത് ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി.

## Article Content

**തിരുവനന്തപുരം: **രാജ്മോഹൻ ഉണ്ണിത്താന്റെ വിമർശനങ്ങൾക്ക് പിന്നാലെ ഷാഫി പറമ്പിലിന് ശക്തമായ പിന്തുണയുമായി നാദാപുരം എം.എൽ.എ കെ.എം. അഭിജിത്ത് രംഗത്ത്. വ്യക്തിതാൽപര്യങ്ങൾക്കപ്പുറം പാർട്ടിക്കായി ജീവിതം സമർപ്പിച്ച നേതാവാണ് ഷാഫിയെന്നും, ഇന്ത്യൻ യൂത്ത് കോൺഗ്രസിനെ ശക്തിപ്പെടുത്തി കരുത്തുറ്റ പ്രസ്ഥാനമാക്കി മാറ്റിയതിൽ അദ്ദേഹത്തിന് വലിയ പങ്കുണ്ടെന്നും അഭിജിത്ത് ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി.

വിദ്യാർത്ഥി രാഷ്ട്രീയ കാലം മുതൽ ഷാഫി പാർട്ടിക്കായി പോരാടി. ആത്മാർത്ഥതയും സേവന സന്നദ്ധതയും സംഘാടന മികവും ഒത്തുചേർന്നപ്പോൾ യൂണിറ്റ്, മണ്ഡലം, ജില്ലാ, സംസ്ഥാന, ദേശീയ പദവികൾ അദ്ദേഹത്തെ തേടിയെത്തുകയായിരുന്നു. ഒരു പദവിയും അദ്ദേഹം ചോദിച്ചു വാങ്ങിയതല്ലെന്നും അഭിജിത്ത് ചൂണ്ടിക്കാട്ടി.

2011-ൽ പാലക്കാട് നിയോജകമണ്ഡലം തിരിച്ചുപിടിക്കാൻ ആരെന്ന ചോദ്യത്തിന് ഷാഫി മാത്രമായിരുന്നു ഉത്തരം. ജാതിക്കും മതത്തിനുമപ്പുറം ആബാലവൃദ്ധം ജനങ്ങളും ഷാഫിയുടെ പിന്നിൽ അണിനിരന്നു. പാർട്ടി പ്രതിസന്ധിയിലായിരുന്ന കാലത്തെല്ലാം കേരളത്തിലുടനീളം ഓടിനടന്ന് പ്രവർത്തിച്ച ഷാഫി, യൂത്ത് കോൺഗ്രസിനെ കരുത്തുറ്റ പ്രസ്ഥാനമാക്കി മാറ്റിയെന്നും അഭിജിത്ത് പ്രശംസിച്ചു.

> ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഷാഫി വഹിച്ച നിർണായക പങ്ക് ഉയർത്തിക്കാട്ടിയ അഭിജിത്ത്, യു.ഡി.എഫിന് ലഭിച്ച 102 സീറ്റുകളിൽ ഷാഫിക്ക് വലിയൊരു പങ്കുണ്ടെന്നും കൂട്ടിച്ചേർത്തു. പാർട്ടിക്കും നാടിനും സമൂഹത്തിനുമായി ജീവിതം സമർപ്പിച്ച ഷാഫിയെ മറക്കരുതെന്ന് ഓർമിപ്പിച്ച അഭിജിത്ത്, രാജ്മോഹൻ ഉണ്ണിത്താനെ പരോക്ഷമായി വിമർശിക്കുകയും ചെയ്തു. "വ്യക്തിതാൽപര്യങ്ങൾക്ക് വേണ്ടി നമ്മെ സ്നേഹിച്ച, അംഗീകരിച്ച പൊതുജനത്തെ വെറുപ്പിക്കരുത്, പ്ലീസ്. ഇത് ഓരോ സാധാരണ പ്രവർത്തകന്റെയും മനസ്സിലുള്ള അപേക്ഷയാണ്" എന്നാണ് അഭിജിത്ത് കുറിച്ചത്.

K.M. Abhijith has come out strongly in support of Shafi Parambil after criticism from Rajmohan Unnithan. In a Facebook post, he said Shafi devoted his life to the party, played a key role in strengthening the Youth Congress, and contributed significantly to the UDF’s recent election performance.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/393092/km-abhijith-backs-shafi-parambil)