---
title: "കടം വാങ്ങി മറിച്ചുവിറ്റത് ലക്ഷങ്ങളുടെ സിമന്റും സ്റ്റീൽ കമ്പിയും; രണ്ടര കോടിയുടെ തട്ടിപ്പ് നടത്തിയയാൾ പിടിയിൽ"
english_title: "Man Arrested for Rs 2.5 Crore Fraud Involving Cement and Steel Rods"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/393081/cement-steel-rod-fraud-arrest"
published_at: "2026-11-25T09:24:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b065ccfbbe6a_cement-steel-rod-fraud-arrest.jpg"
keywords: ["FraudCase", "KeralaPolice", "ConstructionScam", "CementFraud", "SteelRodFraud"]
---

# കടം വാങ്ങി മറിച്ചുവിറ്റത് ലക്ഷങ്ങളുടെ സിമന്റും സ്റ്റീൽ കമ്പിയും; രണ്ടര കോടിയുടെ തട്ടിപ്പ് നടത്തിയയാൾ പിടിയിൽ

> **Lead Summary:** **കോഴിക്കോട്: ** കെട്ടിട നിർമാണ സാമഗ്രികൾ കടമായി വാങ്ങി മറിച്ചുവിറ്റ് കോടികളുടെ തട്ടിപ്പ് നടത്തിയയാൾ പോലീസ് പിടിയിലായി. അമ്പലപ്പുഴ സ്വദേശി അഭയകുമാർ ആണ് അറസ്റ്റിലായത്. വിവിധ ജില്ലകളിലെ നിർമാണ സാമഗ്രി വിൽപനശാലകളെ സമീപിച്ച്, സ്വന്തം കരാർ പ്രവൃത്തികൾക്കാണെന്ന് തെറ്റിദ്ധരിപ്പിച്ച് വൻതോതിൽ സാധനങ്ങൾ കടമായി വാങ്ങുകയും പിന്നീട് ഇവ കുറഞ്ഞ വിലയ്ക്ക് മറ്റ് കരാറുകാർക്ക് വിറ്റ് പണം തട്ടുകയുമായിരുന്നു ഇയാളുടെ രീതി.

## Article Content

**കോഴിക്കോട്: ** കെട്ടിട നിർമാണ സാമഗ്രികൾ കടമായി വാങ്ങി മറിച്ചുവിറ്റ് കോടികളുടെ തട്ടിപ്പ് നടത്തിയയാൾ പോലീസ് പിടിയിലായി. അമ്പലപ്പുഴ സ്വദേശി അഭയകുമാർ ആണ് അറസ്റ്റിലായത്. വിവിധ ജില്ലകളിലെ നിർമാണ സാമഗ്രി വിൽപനശാലകളെ സമീപിച്ച്, സ്വന്തം കരാർ പ്രവൃത്തികൾക്കാണെന്ന് തെറ്റിദ്ധരിപ്പിച്ച് വൻതോതിൽ സാധനങ്ങൾ കടമായി വാങ്ങുകയും പിന്നീട് ഇവ കുറഞ്ഞ വിലയ്ക്ക് മറ്റ് കരാറുകാർക്ക് വിറ്റ് പണം തട്ടുകയുമായിരുന്നു ഇയാളുടെ രീതി.

ഫറോക്ക്, പേട്ട, നല്ലളം, പന്നിയങ്കര എന്നിവിടങ്ങളിലെ സ്ഥാപനങ്ങളിൽനിന്ന് അഞ്ചര ലക്ഷം രൂപയുടെ സിമന്റും സ്റ്റീൽ കമ്പിയും കടമായി വാങ്ങി മറിച്ചുവിറ്റ് പണം തട്ടിയ കേസിലെ അന്വേഷണമാണ് വൻ തട്ടിപ്പ് ശൃംഖലയിലേക്ക് വെളിച്ചം വീശിയത്. തട്ടിപ്പിന് ശേഷം ഫോൺ സ്വിച്ച് ഓഫ് ചെയ്ത് രൂപമാറ്റം വരുത്തിയ പ്രതി മലപ്പുറം, തൃശൂർ, തിരുവനന്തപുരം ജില്ലകളിൽ ഒളിവിൽ കഴിയുകയായിരുന്നു.

പണം തിരികെ ലഭിക്കുമെന്ന പ്രതീക്ഷയിലായിരുന്നതിനാൽ പല വ്യാപാരികളും പരാതി നൽകാൻ വൈകിയത് പ്രതിക്ക് സഹായകമായി. പോലീസ് നടത്തിയ വിശദമായ ചോദ്യം ചെയ്യലിൽ കണ്ണൂർ, കോഴിക്കോട്, മലപ്പുറം ജില്ലകളിലായി ഏകദേശം രണ്ടര കോടി രൂപയുടെ തട്ടിപ്പ് ഇയാൾ നടത്തിയതായി വ്യക്തമായിട്ടുണ്ട്. തട്ടിയെടുത്ത പണം എങ്ങനെയാണ് വിനിയോഗിച്ചതെന്നും തട്ടിപ്പിന് പിന്നിൽ ബിനാമികളോ മറ്റ് കൂട്ടാളികളോ ഉണ്ടോ എന്നും കണ്ടെത്താനായി പ്രതിയുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ പോലീസ് പരിശോധിച്ചുവരികയാണ്.

A man from Ambalappuzha has been arrested for allegedly cheating construction-material dealers by borrowing cement and steel rods on credit and reselling them at lower prices. Police say the accused may have defrauded traders in Kannur, Kozhikode and Malappuram districts of nearly Rs 2.5 crore.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/393081/cement-steel-rod-fraud-arrest)