---
title: "സഹോദരിയെ കൊന്ന കേസിൽ ജീവപര്യന്തം; വിധി കേട്ടയുടൻ കോടതി കെട്ടിടത്തിൽനിന്ന് ചാടി 34-കാരൻ ജീവനൊടുക്കി"
english_title: "Life Sentence in Sister Murder Case; 34-Year-Old Dies by Suicide After Verdict"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/393078/life-sentence-sister-murder-case-suicide-after-verdict"
published_at: "2026-11-25T08:55:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b06560694e3d_life-sentence-sister-murder-case-suicide-after-verdict.jpg"
keywords: ["NaviMumbai", "CourtVerdict", "LifeSentence", "SuicidePrevention", "MurderCase"]
---

# സഹോദരിയെ കൊന്ന കേസിൽ ജീവപര്യന്തം; വിധി കേട്ടയുടൻ കോടതി കെട്ടിടത്തിൽനിന്ന് ചാടി 34-കാരൻ ജീവനൊടുക്കി

> **Lead Summary:** **നവി മുംബൈ: **സഹോദരിയെ കൊലപ്പെടുത്തിയ കേസിൽ ജീവപര്യന്തം തടവുശിക്ഷ വിധിച്ചതിന് പിന്നാലെ കോടതി കെട്ടിടത്തിൽനിന്ന് ചാടി 34-കാരൻ ജീവനൊടുക്കി. ബേലാപുരിലെ അഡീഷണൽ സെഷൻസ് കോടതിയിലാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. നെരൂൾ സ്വദേശിയായ നാഗേഷ് ബാബു ലാഡ് ആണ് മരിച്ചത്.

## Article Content

**നവി മുംബൈ: **സഹോദരിയെ കൊലപ്പെടുത്തിയ കേസിൽ ജീവപര്യന്തം തടവുശിക്ഷ വിധിച്ചതിന് പിന്നാലെ കോടതി കെട്ടിടത്തിൽനിന്ന് ചാടി 34-കാരൻ ജീവനൊടുക്കി. ബേലാപുരിലെ അഡീഷണൽ സെഷൻസ് കോടതിയിലാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. നെരൂൾ സ്വദേശിയായ നാഗേഷ് ബാബു ലാഡ് ആണ് മരിച്ചത്.

തിങ്കളാഴ്ച വൈകുന്നേരം മൂന്നുമണിയോടെയാണ് കോടതി നാഗേഷിന് ജീവപര്യന്തം തടവ് വിധിച്ചത്. ശിക്ഷാവിധിയിൽ ബോംബെ ഹൈക്കോടതിയെ സമീപിച്ച് അപ്പീൽ നൽകാമെന്നും കോടതി വ്യക്തമാക്കിയിരുന്നു. വിധി കേട്ടതിന് പിന്നാലെ ഇയാൾ കോടതി കെട്ടിടത്തിന്റെ അഞ്ചാം നിലയിൽനിന്ന് താഴേക്ക് ചാടുകയായിരുന്നു.

തലോജ ജയിലിൽനിന്ന് കോടതിയിൽ ഹാജരാക്കാൻ കൊണ്ടുവന്ന പ്രതി, പോലീസ് കാവൽ വെട്ടിച്ച് അഞ്ചാം നിലയിൽ എത്തിയത് എങ്ങനെയെന്നതിനെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് അധികൃതർ അറിയിച്ചു. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തിട്ടുണ്ട്.

2019-ലാണ് സഹോദരിയെ കൊലപ്പെടുത്തിയ കേസിൽ നാഗേഷ് അറസ്റ്റിലായത്. ഭാര്യയ്ക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയത്തെത്തുടർന്ന് ഇയാൾ ഭാര്യയെ നിരന്തരം മർദിച്ചിരുന്നു. ഈ പ്രശ്നത്തിൽ ഇടപെട്ടതിനുള്ള വൈരാഗ്യത്തിലാണ് ഇയാൾ സ്വന്തം സഹോദരിയെ കൊലപ്പെടുത്തിയത്. അറസ്റ്റിലായ അന്നുമുതൽ ഇയാൾ ജയിലിൽ കഴിയുകയായിരുന്നു.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസിക സമ്മർദങ്ങളുണ്ടാകുമ്പോൾ വിദഗ്ധരുടെ സഹായം തേടുക. അതിജീവിക്കാൻ ശ്രമിക്കുക. സഹായത്തിനായി 'ദിശ' ഹെൽപ് ലൈനിൽ വിളിക്കുക: 1056, 0471-2552056)

A 34-year-old man died by suicide after jumping from the fifth floor of a court building in Navi Mumbai moments after being sentenced to life imprisonment in his sister’s murder case. Police said they will investigate how the accused managed to reach the upper floor despite security, and an unnatural death case has been registered.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/393078/life-sentence-sister-murder-case-suicide-after-verdict)