---
title: "ലോകസുന്ദരി വേദിയിൽ മലയാളിത്തിളക്കം; ചരിത്രം കുറിക്കാൻ കെസിയ ലിസ് മെജോ, 75-ാമത് മിസ് യൂണിവേഴ്സ് 2026 ഗ്രാന്‍ഡ് ഫിനാലെ ഇന്ന്"
english_title: "Kaziah Liz Mejo makes history as Kerala's first Miss Universe India representative"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/393069/kaziah-liz-mejo-miss-universe-2026-history"
published_at: "2026-11-25T07:45:00+05:30"
category: "International"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b0645d9174e4_kaziah-liz-mejo-miss-universe-2026-history.jpg"
keywords: ["KaziahLizMejo", "MissUniverse2026", "MissUniverseIndia", "KeralaNews", "Alappuzha"]
---

# ലോകസുന്ദരി വേദിയിൽ മലയാളിത്തിളക്കം; ചരിത്രം കുറിക്കാൻ കെസിയ ലിസ് മെജോ, 75-ാമത് മിസ് യൂണിവേഴ്സ് 2026 ഗ്രാന്‍ഡ് ഫിനാലെ ഇന്ന്

> **Lead Summary:** 75-ാമത് മിസ് യൂണിവേഴ്സ് 2026 ഗ്രാന്‍ഡ് ഫിനാലെ ഇന്ന് പ്യൂര്‍ട്ടോ റിക്കോയിലാണ് നടക്കുന്നത്. ഇന്ത്യയെ പ്രതിനിധീകരിച്ച് വേദിയിലെത്തിയത് ആലപ്പുഴ മാവേലിക്കര സ്വദേശിയായ കെസിയ ലിസ് മെജോയാണ്. മലയാളി പെണ്‍കുട്ടി ആദ്യമായാണ് മിസ് യൂണിവേഴ്സ് വേദിയില്‍ ഇന്ത്യയ്ക്കായി എത്തുന്നത് എന്നതിനാല്‍ കേരളക്കരയാകെ വലിയ ആവേശത്തിലാണ്.

## Article Content

75-ാമത് മിസ് യൂണിവേഴ്സ് 2026 ഗ്രാന്‍ഡ് ഫിനാലെ ഇന്ന് പ്യൂര്‍ട്ടോ റിക്കോയിലാണ് നടക്കുന്നത്. ഇന്ത്യയെ പ്രതിനിധീകരിച്ച് വേദിയിലെത്തിയത് ആലപ്പുഴ മാവേലിക്കര സ്വദേശിയായ കെസിയ ലിസ് മെജോയാണ്. മലയാളി പെണ്‍കുട്ടി ആദ്യമായാണ് മിസ് യൂണിവേഴ്സ് വേദിയില്‍ ഇന്ത്യയ്ക്കായി എത്തുന്നത് എന്നതിനാല്‍ കേരളക്കരയാകെ വലിയ ആവേശത്തിലാണ്.

പ്യൂര്‍ട്ടോ റിക്കോയിലെ സാന്‍ ജുവാനിലുള്ള ജോസ് മിഗുവല്‍ അഗ്രലോട്ട് കൊളീസിയത്തിലാണ് മത്സരത്തിന്റെ ഗ്രാന്‍ഡ് ഫിനാലെ. ജയ്പൂരില്‍ നടന്ന മിസ് യൂണിവേഴ്സ് ഇന്ത്യ 2026 കിരീടം ചൂടിയാണ് കെസിയ ഈ വേദിയിലേക്കുള്ള യോഗ്യത നേടിയത്. മിസ് യൂണിവേഴ്സ് ഇന്ത്യ മത്സരത്തില്‍ ആദ്യമായാണ് ഒരു മലയാളി പെണ്‍കുട്ടി കിരീടം നേടിയത്.

19 വയസുകാരിയായ കെസിയ ആത്മവിശ്വാസം, അറിവ്, സൗന്ദര്യം എന്നിവയുടെ കൂട്ടായ്മകൊണ്ടാണ് ശ്രദ്ധ നേടുന്നത്. ഇതിനകം തന്നെ ലോകമെമ്പാടുമുള്ള മലയാളികളുടെ താരമായി കെസിയ മാറിയിട്ടുണ്ട്. 17-ാം വയസ്സില്‍ മിസ് ടീന്‍ ദിവ 2024 പട്ടവും മിസ് ടീന്‍ ഇന്റര്‍നാഷണല്‍ മത്സരത്തില്‍ ഫസ്റ്റ് റണ്ണറപ്പ് പദവിയും നേടിയിരുന്നു.

ബംഗളൂരുവില്‍ രണ്ടാംവര്‍ഷ നിയമ വിദ്യാര്‍ത്ഥിനിയാണ് കെസിയ. മികച്ച നര്‍ത്തകിയായും അറിയപ്പെടുന്ന അവര്‍ റാംപില്‍ വിജയങ്ങള്‍ തുടര്‍ച്ചയാക്കിക്കൊണ്ടിരിക്കുകയാണ്. മിസ് യൂണിവേഴ്സ് 2026 വേദിയിലെ അവരുടെ പ്രകടനത്തിലേക്ക് മലയാളികള്‍ വലിയ പ്രതീക്ഷയോടെയാണ് നോക്കുന്നത്.

The 75th Miss Universe grand finale is being held today in Puerto Rico, with Kerala’s Kesia Liss Mejo representing India on the global stage. The 19-year-old from Mavelikkara has already made history as the first Malayali woman to win Miss Universe India, drawing huge attention from Kerala and the wider Malayali diaspora.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/393069/kaziah-liz-mejo-miss-universe-2026-history)