---
title: "മറുപടി പറയാന്‍ നില്‍ക്കരുതെന്ന് ഷാഫിയോട് കെപിസിസി; രാജ്മോഹന്‍ ഉണ്ണിത്താനെ ഫോണില്‍ ബന്ധപ്പെട്ടു, ഗ്രൂപ്പ് പോരിനും  അതൃപ്തിക്കുമിടെ മന്ത്രിസഭാ യോഗം ഇന്ന്"
english_title: "KPCC Tells Shafi Not to Respond; Leadership Calls Rajmohan Unnithan"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/393067/kpcc-shafi-unnithan-call-congress-row"
published_at: "2026-11-25T07:22:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b0640727f261_kpcc-shafi-unnithan-call-congress-row.jpg"
keywords: ["KPCC", "CongressRow", "RajmohanUnnithan", "ShafiParambil", "KeralaPolitics"]
---

# മറുപടി പറയാന്‍ നില്‍ക്കരുതെന്ന് ഷാഫിയോട് കെപിസിസി; രാജ്മോഹന്‍ ഉണ്ണിത്താനെ ഫോണില്‍ ബന്ധപ്പെട്ടു, ഗ്രൂപ്പ് പോരിനും  അതൃപ്തിക്കുമിടെ മന്ത്രിസഭാ യോഗം ഇന്ന്

> **Lead Summary:** തിരുവനന്തപുരം : മന്ത്രിസഭയിലെ തമ്മിലടിക്ക് പിന്നാലെ രാജ്മോഹൻ ഉണ്ണിത്താന്റെ പരസ്യ വിമർശനം പാർട്ടിക്ക് തലവേദനയായതോടെ കെപിസിസി നേതൃത്വം ഇടപെട്ടു. അനാവശ്യ വിവാദങ്ങൾ ഒഴിവാക്കണമെന്ന് സണ്ണി ജോസഫ് രാജ്മോഹൻ ഉണ്ണിത്താനെ ഫോണിൽ വിളിച്ച് ആവശ്യപ്പെട്ടു.

## Article Content

തിരുവനന്തപുരം : മന്ത്രിസഭയിലെ തമ്മിലടിക്ക് പിന്നാലെ രാജ്മോഹൻ ഉണ്ണിത്താന്റെ പരസ്യ വിമർശനം പാർട്ടിക്ക് തലവേദനയായതോടെ കെപിസിസി നേതൃത്വം ഇടപെട്ടു. അനാവശ്യ വിവാദങ്ങൾ ഒഴിവാക്കണമെന്ന് സണ്ണി ജോസഫ് രാജ്മോഹൻ ഉണ്ണിത്താനെ ഫോണിൽ വിളിച്ച് ആവശ്യപ്പെട്ടു.

പരസ്യമായി കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്തുമെന്ന നിലപാട് അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടു. രാജ്മോഹൻ ഉണ്ണിത്താന് മറുപടി പറയാൻ നിൽക്കരുത് എന്ന് ഷാഫി പറമ്പിലിനോടും സണ്ണി ജോസഫ് ഫോണിൽ നിർദ്ദേശിച്ചു.

അതേസമയം രാജ്മോഹൻ ഉണ്ണിത്താന്റെ പരസ്യ വിമർശനം ആസൂത്രിത നീക്കം എന്ന സംശയത്തിലാണ് എ ഗ്രൂപ്പ്. ഷാഫിയെ ലക്ഷ്യം വെക്കുന്നത് എ ഗ്രൂപ്പ് വീണ്ടും സജീവമാകുന്നത് തടയാനുള്ള ആയുധം എന്നാണ് വിലയിരുത്തൽ.

മുഖ്യമന്ത്രിക്കെതിരെ എഐസിസി നേതൃത്വത്തിന് പരാതി നൽകിയതിന്റെ വൈരാഗ്യമാണോ എന്നും സംശയിക്കുന്നുണ്ട്. ഉമ്മൻചാണ്ടിയെയും കുടുംബത്തെയും വിവാദത്തിലേക്ക് വലിച്ചിഴച്ചതിനാൽ നേതൃത്വം ഇടപെട്ട് രാജ്മോഹൻ ഉണ്ണിത്താനെ നിയന്ത്രിക്കണമെന്നും ഈ ഗ്രൂപ്പ് നേതാക്കളുടെ ആവശ്യം.

തനിക്കെതിരെ സൈബർ ആക്രമണം നടത്തുന്നു എന്നാരോപിച്ച് വടകര എംപി ഷാഫി പറമ്പിലിനെതിരെ രൂക്ഷ വിമർശനമാണ് രാജ്മോഹൻ ഉണ്ണിത്താൻ എംപി ഉന്നയിച്ചത്. ഷാഫി എ ഗ്രൂപ്പല്ലെന്നും എ ഗ്രൂപ്പാണെങ്കിൽ അത് ലോകത്തിലെ എട്ടാമത്തെ അദ്ഭുതമായിരിക്കുമെന്നും രാജ്മോഹൻ ഉണ്ണിത്താൻ പറഞ്ഞു.

ഉമ്മൻചാണ്ടിക്കെതിരെ ആരോപണമുയർന്നപ്പോഴും വളഞ്ഞ് ആക്രമിച്ചപ്പോഴും ഉമ്മൻചാണ്ടിക്ക് അനുകൂലമായി എന്തെങ്കിലും പറഞ്ഞാൽ തന്റെ ഭാവി അപകടത്തിലാകുമോ എന്ന് ഭയന്ന് തലയിൽ മുണ്ടിട്ട് ഓടുകയായിരുന്നു ചിലരെന്നാണ് ഷാഫിയെ ഉന്നമിട്ട് ഉണ്ണിത്താൻ മാധ്യമങ്ങളോട് പറഞ്ഞത്.

കോൺഗ്രസിലെ ഗ്രൂപ്പ് പോരിനും യുഡിഎഫിലെ അതൃപ്തിക്കുമിടെ മന്ത്രിസഭാ യോഗം ഇന്ന് നടക്കും. പാർട്ടിയിലെയും മുന്നണിയിലെയും അസ്വാരസ്യങ്ങളിൽ മുഖ്യമന്ത്രി എന്ത് പറയുമെന്നാണ് ആകാംക്ഷ. നിലപാടിൽ വിട്ടുവീഴ്ചയില്ലാതെ ഗ്രൂപ്പുകളും പാർട്ടികളും മുന്നോട്ട് പോവുകയാണ്. പ്രശ്നങ്ങൾ പെരുപ്പിച്ച് കാണിക്കാൻ ശ്രമമെന്ന വിലയിരുത്തലിലാണ് വിഡി പക്ഷം.

KPCC leadership has intervened after Rajmohan Unnithan’s public criticism stirred fresh tensions within the Congress. Sunny Joseph called Unnithan and asked him to avoid further controversy, while also instructing Shafi Parambil not to respond.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/393067/kpcc-shafi-unnithan-call-congress-row)