---
title: "ലൈംഗികബന്ധം എതിർത്ത സഹോദരഭാര്യയെ കൊലപ്പെടുത്തി സംഭവം കണ്ട 8 വയസ്സുകാരനെയും ക്രൂരമായി കൊന്നു; യുവാവ് അറസ്റ്റിൽ"
english_title: "Budaun double murder accused arrested after 11 days"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/393053/budaun-double-murder-accused-arrested"
published_at: "2026-11-24T23:52:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b05d80642b86_budaun-double-murder-accused-arrested.jpg"
keywords: ["BudaunCrime", "UttarPradeshPolice", "DoubleMurder", "CrimeNews", "Aseem"]
---

# ലൈംഗികബന്ധം എതിർത്ത സഹോദരഭാര്യയെ കൊലപ്പെടുത്തി സംഭവം കണ്ട 8 വയസ്സുകാരനെയും ക്രൂരമായി കൊന്നു; യുവാവ് അറസ്റ്റിൽ

> **Lead Summary:** ഉത്തർപ്രദേശിലെ ബുദൗണിൽ സഹോദരഭാര്യയെയും എട്ടുവയസ്സുകാരനായ കൊച്ചുമകനെയും ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ കേസിൽ യുവാവ് അറസ്റ്റിലായി. ബുദൗൺ ജില്ലയിലെ കൻഹ നഗ്ല ഗ്രാമത്തിൽ താമസിച്ചിരുന്ന നിയാസ് ബാനോ , കൊച്ചുമകൻ അഫ്നാൻ എന്നിവരാണ് കൊല്ലപ്പെട്ടത്. ബന്ധുവായ അസീം എന്ന യുവാവിനെയാണ് പൊലീസ് പിടികൂടിയത്.

## Article Content

ഉത്തർപ്രദേശിലെ ബുദൗണിൽ സഹോദരഭാര്യയെയും എട്ടുവയസ്സുകാരനായ കൊച്ചുമകനെയും ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ കേസിൽ യുവാവ് അറസ്റ്റിലായി. ബുദൗൺ ജില്ലയിലെ കൻഹ നഗ്ല ഗ്രാമത്തിൽ താമസിച്ചിരുന്ന നിയാസ് ബാനോ , കൊച്ചുമകൻ അഫ്നാൻ എന്നിവരാണ് കൊല്ലപ്പെട്ടത്. ബന്ധുവായ അസീം എന്ന യുവാവിനെയാണ് പൊലീസ് പിടികൂടിയത്.

നവംബർ 13-ന് രാത്രിയിലാണ് നാടിനെ നടുക്കിയ ഇരട്ടക്കൊലപാതകം നടന്നത്. അന്ന് രാത്രി പ്രതി വീട്ടിൽ അതിക്രമിച്ചു കയറി. ലൈംഗികാതിക്രമ ശ്രമം നിയാസ് ബാനോ ചെറുത്തതോടെ പ്രകോപിതനായ അസീം അവരെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയെന്നാണ് പൊലീസ് പറയുന്നത്.

ശബ്ദം കേട്ട് മുറിയിലേക്ക് എത്തിയ എട്ടുവയസ്സുകാരൻ അഫ്നാനെയും പ്രതി ശ്വാസംമുട്ടിച്ച് കൊന്നു. കൃത്യത്തിനു പിന്നാലെ അന്നുരാത്രി തന്നെ ഇയാൾ ഡൽഹിയിലേക്ക് കടന്നുകളഞ്ഞു.

മക്കളോടൊപ്പം ഡൽഹിയിൽ താമസിച്ചിരുന്ന നിയാസ് ബാനോ സംഭവത്തിന് രണ്ടുദിവസം മുൻപാണ് ഗ്രാമത്തിലെ വീട്ടിൽ തിരിച്ചെത്തിയത്. ഇവരെ പിന്തുടർന്നാണ് പ്രതിയായ അസീമും ഗ്രാമത്തിലെത്തിയതെന്ന് പൊലീസ് പറയുന്നു. സ്വന്തം ഭാര്യയുമായി കുടുംബപ്രശ്നങ്ങൾ നിലനിന്നിരുന്നതായും പ്രതി പൊലീസിനോട് പറഞ്ഞതായി റിപ്പോർട്ടുണ്ട്.

കൊലപാതകം നടന്ന് 11 ദിവസത്തിന് ശേഷമാണ് പ്രതി പിടിയിലാകുന്നത്. കേസ് തെളിയിച്ച അന്വേഷണ സംഘത്തിന് 50,000 രൂപ പാരിതോഷികം പ്രഖ്യാപിച്ചതായി ബദൗൺ സീനിയർ സൂപ്രണ്ട് ഓഫ് പൊലീസ് അങ്കിത ശർമ അറിയിച്ചു. സഹോദരഭാര്യയായ നിയാസ് ബാനോവുമായി താൻ അടുപ്പത്തിലായിരുന്നുവെന്നും ശാരീരിക ബന്ധത്തിൽ ഏർപ്പെടാറുണ്ടായിരുന്നുവെന്നും പ്രതി പൊലീസിനോട് പറഞ്ഞതായി റിപ്പോർട്ടിൽ പറയുന്നു. ഇതിനുവേണ്ടിയാണ് താൻ എത്തിയതെന്നും അത് സമ്മതിക്കാതായതോടെയാണ് കൊലപ്പെടുത്തിയതെന്നും ഇയാൾ സമ്മതിച്ചതായും റിപ്പോർട്ടുണ്ട്.

A young man has been arrested in connection with the double murder of a woman and her eight-year-old grandson in Budaun, Uttar Pradesh. Police said the accused fled to Delhi after the crime and was caught 11 days later, with investigators citing a sexual assault attempt and subsequent killings.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/393053/budaun-double-murder-accused-arrested)