---
title: "പി എഫ് പിൻവലിക്കുന്നതിന് മുൻപ് ഇക്കാര്യം അറിയണം; നേരത്തെ പിൻവലിച്ചാൽ വലിയ പലിശ നഷ്ടം"
english_title: "Know This Before Early PF Withdrawal to Avoid Loss"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/393047/pf-withdrawal-before-you-know-this"
published_at: "2026-11-24T22:35:00+05:30"
category: "Business"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b05c52c8362d_pf-withdrawal-before-you-know-this.jpg"
keywords: ["EPFO", "PersonalFinance", "PFWithdrawal", "InterestRate", "RetirementSavings"]
---

# പി എഫ് പിൻവലിക്കുന്നതിന് മുൻപ് ഇക്കാര്യം അറിയണം; നേരത്തെ പിൻവലിച്ചാൽ വലിയ പലിശ നഷ്ടം

> **Lead Summary:** കോഴിക്കോട് :അടിയന്തര ആവശ്യങ്ങൾക്ക് പലരും പി എഫിൽ നിന്ന് പണം പിൻവലിക്കാറുണ്ട്. എന്നാൽ അത് ചെയ്യുന്നതിന് മുമ്പ് ഒരു കാര്യം ശ്രദ്ധിക്കണം: നേരത്തെ പിൻവലിച്ചാൽ വലിയൊരു പലിശ നഷ്ടം ഉണ്ടാകാം.

## Article Content

കോഴിക്കോട് :അടിയന്തര ആവശ്യങ്ങൾക്ക് പലരും പി എഫിൽ നിന്ന് പണം പിൻവലിക്കാറുണ്ട്. എന്നാൽ അത് ചെയ്യുന്നതിന് മുമ്പ് ഒരു കാര്യം ശ്രദ്ധിക്കണം: നേരത്തെ പിൻവലിച്ചാൽ വലിയൊരു പലിശ നഷ്ടം ഉണ്ടാകാം.

പുതിയ മാറ്റങ്ങൾ പ്രകാരം പി എഫിൽ നിന്ന് 90 ശതമാനത്തോളം തുക പിൻവലിക്കാൻ കഴിയുമെന്ന് പറയുന്നു. പക്ഷേ അക്കൗണ്ടിൽ പണം തുടർന്നു നിന്നാൽ ലഭിക്കുമായിരുന്ന കൂട്ടുപലിശയാണ് ഇവിടെ നഷ്ടമാകുന്നത്. പി എഫ് നിക്ഷേപങ്ങൾക്ക് വാർഷികമായി 8.25 ശതമാനം പലിശയാണ് ലഭിക്കുന്നത്.

ഈ പലിശ കൂട്ടുപലിശയായതിനാൽ പണം അക്കൗണ്ടിൽ കൂടുതൽ കാലം കിടന്നാൽ അത്രയും നേട്ടം കൂടും. അതുകൊണ്ടാണ് വളരെ  അത്യാവശ്യ ഘട്ടങ്ങളിൽ മാത്രം പി എഫ് തുക ഉപയോഗിക്കണമെന്ന് പറയുന്നത്. അനാവശ്യ ചെലവുകൾക്കോ ചെറിയ ആവശ്യങ്ങൾക്കോ വേണ്ടി പി എഫ് പിൻവലിക്കുന്നത് ലാഭകരമല്ലെന്ന് ഓർക്കുക.

പി എഫിലെ തുക ഒരു സുരക്ഷിത നിക്ഷേപമാണെന്നും, വിരമിക്കൽ കാലത്ത് കരുത്താകുന്ന കരുതൽ ധനമാണ്. ഉയർന്ന പലിശയും നികുതിയിളവും ലഭിക്കുന്ന ഈ തുക സാധ്യമായത്ര അക്കൗണ്ടിൽ തന്നെ തുടരാൻ നോക്കുന്നതാണ് നല്ലത്.

 ചുരുക്കത്തിൽ:പി എഫ് പണം നേരത്തെ പിൻവലിക്കുന്നത് കാലക്രമേണ ലഭിക്കേണ്ട കൂട്ടുപലിശ കുറയ്ക്കും. അതിനാൽ യഥാർത്ഥ അടിയന്തര ആവശ്യങ്ങൾക്ക് മാത്രം ഉപയോഗിക്കുകയും ബാക്കി തുക ദീർഘകാല വിരമിക്കൽ സുരക്ഷയ്ക്കായി നിക്ഷേപത്തിൽ തുടരാൻ അനുവദിക്കുകയും ചെയ്യുക.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/393047/pf-withdrawal-before-you-know-this)