---
title: "റാസൽഖൈമ അപകടം: മരിച്ച  11 പേർ ഇന്ത്യക്കാർ"
english_title: "Ras Al Khaimah accident: 11 of 13 dead are Indians"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/393039/ras-al-khaimah-accident-11-indians-dead"
published_at: "2026-11-24T21:56:00+05:30"
category: "International"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b05bbf274685_ras-al-khaimah-accident-11-indians-dead.jpg"
keywords: ["RasAlKhaimahAccident", "UAEBusAccident", "IndianConsulate", "MalayaliNews", "PravasiNews"]
---

# റാസൽഖൈമ അപകടം: മരിച്ച  11 പേർ ഇന്ത്യക്കാർ

> **Lead Summary:** യുഎഇ: റാസൽഖൈമയിൽ അൽ വതൻ റോഡിലുണ്ടായ വാഹനാപകടത്തിൽ മരിച്ചവരുടെ എണ്ണം 13 ആയി. മരിച്ചവരിൽ 11 പേർ ഇന്ത്യക്കാരാണെന്നാണ് പ്രാഥമിക വിവരം. ഇവരിൽ ഭൂരിഭാഗവും മലയാളികളാണെന്നാണ് റിപ്പോർട്ടുകൾ.

## Article Content

യുഎഇ: റാസൽഖൈമയിൽ അൽ വതൻ റോഡിലുണ്ടായ വാഹനാപകടത്തിൽ മരിച്ചവരുടെ എണ്ണം 13 ആയി. മരിച്ചവരിൽ 11 പേർ ഇന്ത്യക്കാരാണെന്നാണ് പ്രാഥമിക വിവരം. ഇവരിൽ ഭൂരിഭാഗവും മലയാളികളാണെന്നാണ് റിപ്പോർട്ടുകൾ.

മരിച്ച മറ്റ് രണ്ടുപേരിൽ ഒരാൾ ഫിലിപ്പീൻസ് സ്വദേശിയും മറ്റൊരാൾ ശ്രീലങ്കൻ സ്വദേശിയുമാണെന്ന് വിവരം. ഒമാനിൽ വിസ പുതുക്കി മടങ്ങുകയായിരുന്ന പ്രവാസികളാണ് അപകടത്തിൽപ്പെട്ട ബസിലുണ്ടായിരുന്നത്.

മലയാളിയുടെ ഉടമസ്ഥതയിലുള്ള ട്രാവൽസിന്റെ ബസാണ് ഇത് എന്നാണ് വിവരം. തകരാറിനെ തുടർന്ന് റോഡരികിൽ നിർത്തിയിട്ടിരുന്ന ബസിലേക്ക് ട്രക്ക് ഇടിച്ചുകയറുകയായിരുന്നു. അപകടസമയത്ത് ബസിൽ 41 യാത്രക്കാരുണ്ടായിരുന്നു.

അപകടത്തിൽ 26 പേർക്ക് പരിക്കേറ്റതായി യുഎഇ നാഷണൽ ആംബുലൻസ് അറിയിച്ചു. ഇതിൽ 14 പേരെ ആശുപത്രിയിലേക്ക് മാറ്റി. ഇവർ ചികിത്സയിൽ തുടരുകയാണ്.

അപകടത്തിൽപ്പെട്ട ഇന്ത്യക്കാരുടെയും മരിച്ചവരുടെയും വിവരങ്ങൾ ലഭ്യമാക്കുന്നതിനായി ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ് 24 മണിക്കൂറും പ്രവർത്തിക്കുന്ന ഹെൽപ് ലൈൻ ആരംഭിച്ചിട്ടുണ്ട്. സഹായം ആവശ്യമുള്ളവർക്ക് 800 46342 എന്ന നമ്പറിൽ ബന്ധപ്പെടാം.

A road accident in Ras Al Khaimah has left 13 people dead, including 11 Indians, according to preliminary reports. Most of the Indian victims are believed to be Malayalis.

The bus, carrying expatriates returning after renewing visas in Oman, was hit by a truck after it stopped on the roadside due to a malfunction. The Indian Consulate in Dubai has launched a 24-hour helpline for families seeking information.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/393039/ras-al-khaimah-accident-11-indians-dead)