---
title: "റിയാദിലെ പിഐഎഫ് ടവറിന് നേരെ വീണ്ടും മിസൈൽ ആക്രമണം; ഒരാഴ്ചയ്ക്കിടെ രണ്ടാം തവണ .രണ്ട് ഇന്ത്യൻ പൗരന്മാർ പേർക്ക് പരിക്കേറ്റതായി സൗദി"
english_title: "Missile Attack Hits Riyadh PIF Tower Again Within a Week"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/393036/riyadh-pif-tower-missile-attack-again"
published_at: "2026-11-24T21:34:00+05:30"
category: "International"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b05b5a151ba5_riyadh-pif-tower-missile-attack.jpg"
keywords: ["SaudiArabia", "RiyadhAttack", "PIFTower", "MissileStrike", "MiddleEastNews"]
---

# റിയാദിലെ പിഐഎഫ് ടവറിന് നേരെ വീണ്ടും മിസൈൽ ആക്രമണം; ഒരാഴ്ചയ്ക്കിടെ രണ്ടാം തവണ .രണ്ട് ഇന്ത്യൻ പൗരന്മാർ പേർക്ക് പരിക്കേറ്റതായി സൗദി

> **Lead Summary:** റിയാദ്: കിങ് അബ്ദുള്ള ഫിനാൻഷ്യൽ ഡിസ്ട്രിക്റ്റിലുള്ള പബ്ലിക് ഇൻവെസ്റ്റ്മെന്റ് ഫണ്ട് (പിഐഎഫ്) ടവറിന് നേരെ മിസൈൽ ആക്രമണം നടന്നതായി റിപ്പോർട്ട്. ചൊവ്വാഴ്ച ഉണ്ടായ ആക്രമണത്തിൽ കെട്ടിടത്തിന് വൻ നാശനഷ്ടങ്ങൾ സംഭവിച്ചതായാണ് വിവരം.കുറഞ്ഞത് 11 പേർക്ക് പരിക്കേറ്റതായി സൗദി അറേബ്യയുടെ സിവിൽ ഡിഫൻസ് അറിയിച്ചു. പരിക്കേറ്റവരിൽ രണ്ട് സൗദി പൗരന്മാർ, രണ്ട് ഇന്ത്യൻ പൗരന്മാർ, മൂന്ന് നേപ്പാളി പൗരന്മാർ, നാല് ഈജിപ്ഷ്യൻ പൗരന്മാർ എന്നിവരാണെന്ന് സിവിൽ ഡിഫൻസ് വക്താവ് പറഞ്ഞു.

## Article Content

റിയാദ്: കിങ് അബ്ദുള്ള ഫിനാൻഷ്യൽ ഡിസ്ട്രിക്റ്റിലുള്ള പബ്ലിക് ഇൻവെസ്റ്റ്മെന്റ് ഫണ്ട് (പിഐഎഫ്) ടവറിന് നേരെ മിസൈൽ ആക്രമണം നടന്നതായി റിപ്പോർട്ട്. ചൊവ്വാഴ്ച ഉണ്ടായ ആക്രമണത്തിൽ കെട്ടിടത്തിന് വൻ നാശനഷ്ടങ്ങൾ സംഭവിച്ചതായാണ് വിവരം.കുറഞ്ഞത് 11 പേർക്ക് പരിക്കേറ്റതായി സൗദി അറേബ്യയുടെ സിവിൽ ഡിഫൻസ് അറിയിച്ചു. പരിക്കേറ്റവരിൽ രണ്ട് സൗദി പൗരന്മാർ, രണ്ട് ഇന്ത്യൻ പൗരന്മാർ, മൂന്ന് നേപ്പാളി പൗരന്മാർ, നാല് ഈജിപ്ഷ്യൻ പൗരന്മാർ എന്നിവരാണെന്ന് സിവിൽ ഡിഫൻസ് വക്താവ് പറഞ്ഞു.

നടന്നത് ഭീകരാക്രമണമാണെന്നും ഭീരുക്കളാണ് ആക്രമിച്ചതെന്നും സൗദി സഖ്യസേന പറഞ്ഞു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് സഖ്യസേനാ വക്താവ് മേജർ ജനറൽ തുർക്കി അൽ മാലികി അറിയിച്ചു.

കെട്ടിടത്തിൽ പതിച്ചത് പ്രൊജക്ടൈൽ മിസൈൽ ആണെന്ന് സ്ഥിരീകരിച്ചതായി എഎഫ്പി റിപ്പോർട്ട് ചെയ്തു. എന്നാൽ ആക്രമണത്തിന് പിന്നിൽ ആരാണെന്നോ ആളപായമുണ്ടായിട്ടുണ്ടോയെന്നോ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

റിയാദ് നഗരത്തിൽ ഏറ്റവും ഉയരമേറിയ കെട്ടിടമാണ് പിഐഎഫ്. ഒരാഴ്ചയ്ക്കിടെ ഇതേ കെട്ടിടത്തിന് നേരെ നടക്കുന്ന രണ്ടാമത്തെ ആക്രമണമാണിത്. നവംബർ 19-ന് നടന്ന ആദ്യ ആക്രമണത്തിൽ ടവറിന്റെ ഏതാനും നിലകൾക്കും സമീപത്തെ കെട്ടിടങ്ങൾക്കും കേടുപാടുകൾ സംഭവിച്ചിരുന്നു. അന്ന് ആർക്കും പരിക്കേറ്റിരുന്നില്ല.

A missile attack was reported again on the Public Investment Fund tower in Riyadh’s King Abdullah Financial District, causing significant damage. Saudi coalition forces said the incident was a terrorist attack and that an investigation is under way, but no official confirmation has been given on the perpetrators or casualties.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/393036/riyadh-pif-tower-missile-attack-again)