---
title: "കോഴിക്കോട് കുറ്റ്യാടി പുഴയിൽ കുളിക്കാൻ ഇറങ്ങിയ യുവാവ് മുങ്ങിമരിച്ചു"
english_title: "Youth Drowns While Bathing in Kuttiadi River in Kozhikode"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/393029/kuttiadi-river-drowning-kozhikode"
published_at: "2026-11-24T20:41:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b05a9d5a1409_kuttiadi-river-drowning-kozhikode.jpg"
keywords: ["KozhikodeNews", "RiverDrowning", "KeralaNews", "DisasterResponse"]
---

# കോഴിക്കോട് കുറ്റ്യാടി പുഴയിൽ കുളിക്കാൻ ഇറങ്ങിയ യുവാവ് മുങ്ങിമരിച്ചു

> **Lead Summary:** കോഴിക്കോട്: കോഴിക്കോട് കുറ്റ്യാടി പുഴയിൽ അടുക്കത്ത് ഭാഗത്ത് കുളിക്കാൻ ഇറങ്ങിയ യുവാവ് മുങ്ങിമരിച്ചു. കുറ്റ്യാടി കാക്കുനി പടിഞ്ഞാറേകണ്ടിയിൽ ലിജീഷ് ആണ് മരിച്ചത്.

## Article Content

കോഴിക്കോട്: കോഴിക്കോട് കുറ്റ്യാടി പുഴയിൽ അടുക്കത്ത് ഭാഗത്ത് കുളിക്കാൻ ഇറങ്ങിയ യുവാവ് മുങ്ങിമരിച്ചു. കുറ്റ്യാടി കാക്കുനി പടിഞ്ഞാറേകണ്ടിയിൽ ലിജീഷ് ആണ് മരിച്ചത്.

ചൊവ്വാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. ഒപ്പം ഉണ്ടായിരുന്ന സുഹൃത്തും നാട്ടുകാരും വിവരം അറിയിച്ചതിനെ തുടർന്ന് കുറ്റ്യാടി ജനകീയ ദുരന്തനിവാരണ സേനാംഗങ്ങൾ നടത്തിയ തിരച്ചിലിലാണ് പുഴയിൽ മൃതദേഹം കണ്ടെത്തിയത്.

മൃതദേഹം കുറ്റ്യാടി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

A 42-year-old man, Lijeesh of Kakuni in Kuttiyadi, drowned while bathing in the Kuttiyadi River at Adakkath in Kozhikode. His body was recovered by the Kuttiyadi public disaster response team and moved to the taluk hospital mortuary.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/393029/kuttiadi-river-drowning-kozhikode)