---
title: "ഹെര്‍ണിയ ശസ്ത്രക്രിയക്കിടെ വയോധിക മരിച്ചു; കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ ചികിത്സാപിഴവെന്ന് പരാതി"
english_title: "Elderly Woman Dies During Hernia Surgery; Medical Negligence Alleged at Kanhangad Hospital"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/393028/herni-surgery-elderly-woman-dies-kerala-hospital"
published_at: "2026-11-24T20:36:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b05a8e693118_herni-surgery-elderly-woman-dies-kerala-hospital.jpg"
keywords: ["MedicalNegligence", "HospitalDeath", "KeralaNews", "Kasaragod", "HerniaSurgery"]
---

# ഹെര്‍ണിയ ശസ്ത്രക്രിയക്കിടെ വയോധിക മരിച്ചു; കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ ചികിത്സാപിഴവെന്ന് പരാതി

> **Lead Summary:** മഞ്ചേശ്വരം: കാസര്‍കോട് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ ഹെര്‍ണിയ ശസ്ത്രക്രിയക്കിടെ വയോധിക മരിച്ചതില്‍ ചികിത്സാപിഴവെന്ന് പരാതി. ചീമേനി ചെമ്പ്രകാനം സ്വദേശി വി.വി മാധവി ആണ് മരിച്ചത്. ശസ്ത്രക്രിയ കഴിഞ്ഞ് മണിക്കൂറുകള്‍ പിന്നിട്ടിട്ടും മരണവിവരം തങ്ങളെ അറിയിച്ചില്ലെന്ന് ബന്ധുക്കള്‍ ആരോപിച്ചു. സംഭവത്തില്‍ ആശുപത്രി അധികൃതര്‍ക്കെതിരെ ബന്ധുക്കള്‍ പ്രതിഷേധത്തിലാണ്.

## Article Content

മഞ്ചേശ്വരം: കാസര്‍കോട് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ ഹെര്‍ണിയ ശസ്ത്രക്രിയക്കിടെ വയോധിക മരിച്ചതില്‍ ചികിത്സാപിഴവെന്ന് പരാതി. ചീമേനി ചെമ്പ്രകാനം സ്വദേശി വി.വി മാധവി ആണ് മരിച്ചത്. ശസ്ത്രക്രിയ കഴിഞ്ഞ് മണിക്കൂറുകള്‍ പിന്നിട്ടിട്ടും മരണവിവരം തങ്ങളെ അറിയിച്ചില്ലെന്ന് ബന്ധുക്കള്‍ ആരോപിച്ചു. സംഭവത്തില്‍ ആശുപത്രി അധികൃതര്‍ക്കെതിരെ ബന്ധുക്കള്‍ പ്രതിഷേധത്തിലാണ്.

ഉത്തരവാദികള്‍ക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് ഡിവൈഎഫ്‌ഐയുടെ നേതൃത്വത്തില്‍ ജില്ലാ ആശുപത്രി സൂപ്രണ്ട് ഓഫീസിന് മുമ്പാകെയാണ് പ്രതിഷേധം. ശസ്ത്രക്രിയക്കായി ഇന്നലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച മാധവിയെ ഇന്ന് രാവിലെ 7:50-ഓടെ ഓപ്പറേഷന്‍ തിയേറ്ററിലേക്ക് കയറ്റുകയായിരുന്നു.

തുടര്‍ന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് മാധവിയെ പുറത്തിറക്കിയത്. അപ്പോഴേക്കും മാധവി മരിച്ചിരുന്നുവെന്നാണ് ബന്ധുക്കള്‍ പറയുന്നത്. മാധവിക്ക് ശേഷം ശസ്ത്രക്രിയക്കായി കയറ്റിയ പത്തിലധികം രോഗികള്‍ക്ക് ശസ്ത്രക്രിയ നടത്തി അവരെ ബന്ധുക്കള്‍ക്ക് കാണിച്ചിട്ടും മാധവിയെ കാണിച്ചില്ല.

മക്കള്‍ നിര്‍ബന്ധിച്ച് ആവശ്യപ്പെട്ടപ്പോഴാണ് കാണിക്കാന്‍ തയ്യാറായതെന്നും ശസ്ത്രക്രിയക്കിടയിലെ കൈപ്പിഴയാണ് മരണകാരണമെന്നും ബന്ധുക്കള്‍ ആരോപിക്കുന്നു.

An elderly woman from Chimeeni died during her hernia surgery at Kanhangad District Hospital in Kasaragod, prompting allegations of medical negligence from her family. Relatives also alleged that they were not informed of her death for hours and staged a protest demanding an inquiry.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/393028/herni-surgery-elderly-woman-dies-kerala-hospital)