---
title: "പന്നിയുടെ വൃക്കയുമായി ഒരു വർഷം; ചരിത്രം കുറിച്ച് അമേരിക്കൻ വനിത മോളി ഫാൽക്കോ"
english_title: "Molly Falco Marks One Year With Pig Kidney Transplant"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/393027/molly-falco-marks-one-year-with-pig-kidney-transplant"
published_at: "2026-11-24T20:26:00+05:30"
category: "Health"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b05a5d526a4e_molly-falco-marks-one-year-with-pig-kidney-transplant.jpg"
keywords: ["MollyFalco", "PigKidney", "Xenotransplantation", "OrganTransplant", "HealthNews"]
---

# പന്നിയുടെ വൃക്കയുമായി ഒരു വർഷം; ചരിത്രം കുറിച്ച് അമേരിക്കൻ വനിത മോളി ഫാൽക്കോ

> **Lead Summary:** ജനിതകമാറ്റം വരുത്തിയ പന്നിയുടെ വൃക്ക സ്വീകരിച്ച് അമേരിക്കൻ വനിത മോളി ഫാൽക്കോ ഒരു വർഷം പൂർത്തിയാക്കി. ന്യൂ ഹാംഷെയർ സ്വദേശിനിയായ 58 കാരിയായ മോളി ഫാൽക്കോയാണ് ഈ ചരിത്രനേട്ടം സ്വന്തമാക്കിയത്. ഡയാലിസിസിന്റെ സഹായമില്ലാതെ ജീവിക്കുന്ന അവർക്കിത് അവയവമാറ്റ ശസ്ത്രക്രിയാ രംഗത്ത് വലിയ പ്രതീക്ഷ നൽകുന്ന നേട്ടമാണ്.

## Article Content

ജനിതകമാറ്റം വരുത്തിയ പന്നിയുടെ വൃക്ക സ്വീകരിച്ച് അമേരിക്കൻ വനിത മോളി ഫാൽക്കോ ഒരു വർഷം പൂർത്തിയാക്കി. ന്യൂ ഹാംഷെയർ സ്വദേശിനിയായ 58 കാരിയായ മോളി ഫാൽക്കോയാണ് ഈ ചരിത്രനേട്ടം സ്വന്തമാക്കിയത്. ഡയാലിസിസിന്റെ സഹായമില്ലാതെ ജീവിക്കുന്ന അവർക്കിത് അവയവമാറ്റ ശസ്ത്രക്രിയാ രംഗത്ത് വലിയ പ്രതീക്ഷ നൽകുന്ന നേട്ടമാണ്.

2025 നവംബറിലായിരുന്നു ബോസ്റ്റണിലെ മസാച്യുസെറ്റ്സ് ജനറൽ ആശുപത്രിയിൽ മോളി ഫാൽക്കോയ്ക്ക് പന്നിയുടെ വൃക്ക മാറ്റിവെച്ചത്. പരീക്ഷണാത്മക ശസ്ത്രക്രിയയ്ക്ക് വിധേയയാകുന്ന നാലാമത്തെ വ്യക്തിയായിരുന്നു അവർ. മനുഷ്യനല്ലാത്ത മറ്റൊരു ജീവിവർഗത്തിൽ നിന്നുള്ള വൃക്ക സ്വീകരിച്ച് ഏറ്റവും കൂടുതൽ കാലം ജീവിക്കുന്ന വ്യക്തിയെന്ന റെക്കോർഡും ഇതോടെ മോളി ഫാൽക്കോയ്ക്ക് ലഭിച്ചു.

അവയവദാനത്തിലൂടെ ലഭിക്കുന്ന വൃക്കകൾക്ക് ഇപ്പോഴും വലിയ ക്ഷാമമുണ്ടെന്ന് വിദഗ്ധർ പറയുന്നു. അതിനാൽ തന്നെ മൃഗങ്ങളുടെ അവയവങ്ങൾ മനുഷ്യരിൽ മാറ്റിവെക്കുന്ന ചികിത്സാരീതിക്ക് കൂടുതൽ പ്രാധാന്യമുണ്ടെന്ന് ഈ നേട്ടം കാണിക്കുന്നുവെന്ന് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തു. വൃക്ക കാത്തിരിക്കുന്ന രോഗികൾക്കും ഇത് ആശ്വാസം നൽകുന്ന വാർത്തയാണ്.

ഈ ചികിത്സാരീതി പ്രായോഗികമാണെന്നും ഇത്തരം വൃക്കകൾക്ക് മനുഷ്യശരീരത്തിൽ പ്രവർത്തിക്കാൻ കഴിയുമെന്നും മനസ്സിലാക്കാൻ ഈ നേട്ടം വലിയ ആത്മവിശ്വാസം നൽകുന്നുവെന്ന് മസാച്യുസെറ്റ്സ് ജനറൽ ബ്രിഗം ട്രാൻസ്പ്ലാന്റ് സെന്ററിലെ വൃക്കമാറ്റ ഗവേഷണ വിഭാഗം ഡയറക്ടർ ഡോ. ലിയനാർഡോ റിയേല പറഞ്ഞു. എന്നാൽ, ഇതൊരു പൂർണ വിജയമായി ആഘോഷിക്കാനുള്ള സമയമായിട്ടില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

ശരീരത്തിലെ വിഷാംശങ്ങൾ അരിച്ചുമാറ്റുന്നതിനും മൂത്രം ഉൽപാദിപ്പിക്കുന്നതിനും പുറമെ സാധാരണ മനുഷ്യന്റെ വൃക്കകൾ ചെയ്യുന്ന മറ്റ് പ്രധാന പ്രവർത്തനങ്ങളും ഈ വൃക്ക കൃത്യമായി ചെയ്യുന്നുണ്ടെന്നും ഡോ. റിയേല വ്യക്തമാക്കി. മോളിക്ക് ഈ വൃക്കയുമായി ഒരു വർഷം കൂടി സുരക്ഷിതമായി ജീവിക്കാൻ കഴിയുമെന്നാണ് ഡോക്ടർമാരുടെ പ്രതീക്ഷ.

ജന്മനാ ഉണ്ടായിരുന്ന ആരോഗ്യപ്രശ്നത്തെ തുടർന്ന് വൃക്കകളുടെ പ്രവർത്തനം തകരാറിലായതോടെയാണ് അമ്പതാം വയസ്സിൽ മോളി ഫാൽക്കോ ചികിത്സ തേടിയത്. ഒരു വർഷത്തോളം അവർ പതിവായി ഡയാലിസിസിന് വിധേയയായിരുന്നു. [പന്നിയുടെ വൃക്ക ](https://x.com/ButterflyNetInc/status/2124913413931384931?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E2124913413931384931%7Ctwgr%5E21ef33cf4a5bccd0a964735739f80228bd973239%7Ctwcon%5Es1_c10&ref_url=https%3A%2F%2Fwww.asianetnews.com%2Fweb-specials-magazine%2Fpig-kidney-in-human-body-american-woman-marks-one-year-milestone-articleshow-mq0xv1w)സ്വീകരിക്കാനുള്ള അവസരം വന്നപ്പോൾ അത് വലിയ പ്രതീക്ഷയായിരുന്നുവെന്നും ഇപ്പോൾ ഡയാലിസിസില്ലാതെ ജീവിക്കാനാകുന്നതിൽ സന്തോഷമുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/393027/molly-falco-marks-one-year-with-pig-kidney-transplant)