---
title: "'ഷാഫിക്ക് ഉമ്മൻ ചാണ്ടിയുമായി അത്ര അടുപ്പമുണ്ടായിരുന്നില്ല, എ ഗ്രൂപ്പ് യോഗങ്ങളിലും പങ്കെടുത്തിട്ടില്ല'; ഉണ്ണിത്താൻ ചാവേറിനെപ്പോലെ പ്രവർത്തിച്ചയാളെന്ന് മറിയാമ്മ ഉമ്മൻ"
english_title: "Shafi Was Not Close to Oommen Chandy, Never Attended A-Group Meetings: Mariamma Oommen"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/393024/shafi-oommen-chandy-a-group-meetings"
published_at: "2026-11-24T19:53:00+05:30"
category: "Politics"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b059ec1406f8_shafi-oommen-chandy-a-group-meetings.jpg"
keywords: ["OommenChandy", "ShafiParambil", "MariammaOommen", "CongressPolitics", "KeralaNews"]
---

# 'ഷാഫിക്ക് ഉമ്മൻ ചാണ്ടിയുമായി അത്ര അടുപ്പമുണ്ടായിരുന്നില്ല, എ ഗ്രൂപ്പ് യോഗങ്ങളിലും പങ്കെടുത്തിട്ടില്ല'; ഉണ്ണിത്താൻ ചാവേറിനെപ്പോലെ പ്രവർത്തിച്ചയാളെന്ന് മറിയാമ്മ ഉമ്മൻ

> **Lead Summary:** കോട്ടയം: ഷാഫി പറമ്പിലിന് ഉമ്മൻ ചാണ്ടിയുമായി അത്ര അടുപ്പമുണ്ടായിരുന്നില്ലെന്നാണ് തന്റെ അഭിപ്രായമെന്നും അദ്ദേഹം അന്ന് ചെറുപ്പക്കാരനായിരുന്നുവെന്നും മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ഭാര്യ മറിയാമ്മ ഉമ്മൻ പറഞ്ഞു. ഉമ്മൻ ചാണ്ടിയുടെ അവസാന കാലത്ത് ഷാഫി പറമ്പിൽ അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നുവെന്ന പരാമർശത്തോട് പ്രതികരിക്കുകയായിരുന്നു അവർ.

## Article Content

കോട്ടയം: ഷാഫി പറമ്പിലിന് ഉമ്മൻ ചാണ്ടിയുമായി അത്ര അടുപ്പമുണ്ടായിരുന്നില്ലെന്നാണ് തന്റെ അഭിപ്രായമെന്നും അദ്ദേഹം അന്ന് ചെറുപ്പക്കാരനായിരുന്നുവെന്നും മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ഭാര്യ മറിയാമ്മ ഉമ്മൻ പറഞ്ഞു. ഉമ്മൻ ചാണ്ടിയുടെ അവസാന കാലത്ത് ഷാഫി പറമ്പിൽ അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നുവെന്ന പരാമർശത്തോട് പ്രതികരിക്കുകയായിരുന്നു അവർ.

രാഹുൽ മാങ്കൂട്ടത്തിലും അക്കാലത്ത് ചെറിയ പയ്യനായിരുന്നു. മുതിർന്ന കോൺഗ്രസ് നേതാക്കൾക്കും എ ഗ്രൂപ്പിനും അവരുടേതായ നേതൃത്വവും സംവിധാനങ്ങളുമുണ്ടായിരുന്നുവെന്നും അവർ ചൂണ്ടിക്കാട്ടി.

ഷാഫി പറമ്പിലിന് അദ്ദേഹത്തിന്റേതായ കാര്യങ്ങൾ ഒക്കെ കാണും. ഷാഫി ഒരിക്കലും എ ഗ്രൂപ്പിന്റെ ഭാഗമായി ഗ്രൂപ്പ് യോഗങ്ങളിൽ പങ്കെടുത്തിട്ടില്ലെന്നും മറിയാമ്മ ഉമ്മൻ പറഞ്ഞു. ഷാഫി പറമ്പിലിനെ ലക്ഷ്യമിട്ട് രാജ്മോഹൻ ഉണ്ണിത്താൻ പരോക്ഷ പരാമർശങ്ങൾ നടത്തുന്നത് ചൂണ്ടിക്കാട്ടിയപ്പോൾ ഇക്കാര്യങ്ങളെല്ലാം ഉണ്ണിത്താനോടാണ് ചോദിക്കേണ്ടതെന്നും അവർ പ്രതികരിച്ചു.

അതേസമയം, രാജ്മോഹൻ ഉണ്ണിത്താൻ ഒരുചാവേറിനെ പോലെ ഉമ്മൻചാണ്ടിക്ക് വേണ്ടി പ്രവർത്തിച്ചിരുന്നുവെന്നും മറിയാമ്മ പറഞ്ഞു.

കഠിനാധ്വാനിയാണ് ചാണ്ടി ഉമ്മൻ. എന്തുകൊണ്ടാണ് അദ്ദേഹത്തെ മന്ത്രിസഭയിൽ ഉൾപ്പെടുത്താത്തതെന്ന് ബന്ധപ്പെട്ടവരോടാണ് ചോദിക്കേണ്ടത്. മന്ത്രിയാകണമെന്നത് ചാണ്ടി ഉമ്മന്റെ ജീവിതത്തിലെ ഏറ്റവും വലിയ ലക്ഷ്യമല്ല.

മന്ത്രിസഭയിൽ ഉൾപ്പെടുത്താത്തതുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് ചാണ്ടി ഉമ്മൻ പ്രതികരിച്ച രീതി ഏറെ ഇഷ്ടപ്പെട്ടു. ദേഷ്യപ്പെടുകയോ മറ്റുള്ളവരെക്കുറിച്ച് മോശമായി സംസാരിക്കുകയോ ചെയ്യാതെ പക്വതയോടെയാണ് അദ്ദേഹം പ്രതികരിച്ചത്.

അത് ഉമ്മൻ ചാണ്ടിയുടെ മകൻ തന്നെയാണെന്ന് തെളിയിച്ചു. ചാണ്ടി ഉമ്മൻ വളരെ ലളിതമായ ജീവിതം നയിക്കുന്നയാളാണെന്നും മറിയാമ്മ ഉമ്മൻ പറഞ്ഞു. തന്റെ ജീവിതം ഉമ്മൻ ചാണ്ടിയുമായി ബന്ധപ്പെട്ടതാണെന്നും അതിനാൽ അദ്ദേഹത്തെക്കുറിച്ചുള്ള കാര്യങ്ങളിൽ മാത്രമേ തനിക്ക് വ്യക്തമായി സംസാരിക്കാനാകൂവെന്നും മറിയാമ്മ ഉമ്മൻ പറഞ്ഞു.

ഉമ്മൻ ചാണ്ടി ആഗ്രഹിച്ചതുപോലെ എല്ലാവരും ഒരുമിച്ച് പാർട്ടിക്കുവേണ്ടി പ്രവർത്തിക്കണമെന്നാണ് എല്ലാവരോടുമുള്ള തന്റെ അഭ്യർഥനയെന്നും അവർ വ്യക്തമാക്കി.

> Mariamma Oommen said Shafi Parambil was not closely associated with Oommen Chandy and had not taken part in A-group meetings. She also praised Rajmohan Unnithan for working for Oommen Chandy like a “chavara,” while describing Chandy Uman as hardworking and mature in his response to ministerial questions.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/393024/shafi-oommen-chandy-a-group-meetings)