---
title: "അച്ഛാ, ദയവായി എന്നെ വെടിവെക്കരുത്” എന്ന് ഒരു കുട്ടിയുടെ   കരച്ചിൽ ഒപ്പം വെടി പൊട്ടി , അഞ്ചുപേർ കൊല്ലപ്പെട്ടു"
english_title: "‘Dad, Please Don’t Shoot Me’: Five Killed in Florida Family Tragedy"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/393023/florida-family-tragedy-five-killed"
published_at: "2026-11-24T19:42:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b059c0d2b7ab_florida-family-tragedy-five-killed.jpg"
keywords: ["FloridaNews", "PlantCity", "MurderSuicide", "HillsboroughCounty", "CrimeNews", "FloridaShooting", "FamilyTragedy", "PoliceInvestigation", "DomesticViolence"]
---

# അച്ഛാ, ദയവായി എന്നെ വെടിവെക്കരുത്” എന്ന് ഒരു കുട്ടിയുടെ   കരച്ചിൽ ഒപ്പം വെടി പൊട്ടി , അഞ്ചുപേർ കൊല്ലപ്പെട്ടു

> **Lead Summary:**  

## Article Content

 

ഫ്ലോറിഡ: പ്ലാന്റ് സിറ്റിയിൽ ഭാര്യയെയും മൂന്ന് മക്കളെയും കൊന്ന് കുടുംബനാഥൻ ജീവനൊടുക്കിയതായി പോലീസ്. വീട്ടിൽ നിന്ന് വന്ന 911 ഫോൺകോളിൽ കുട്ടിയുടെ കരച്ചിലും വെടിയൊച്ചയും കേട്ടതോടെയാണ് ഹിൽസ്ബറോ കൗണ്ടി ഷെരീഫ് ഓഫീസ് സ്ഥലത്തെത്തിയത്.

മരിച്ചത് റാക്വൽ ലൂച്ചെഫെൽഡ് (34), ഐസക് ലൂച്ചെഫെൽഡ് (34), ഇവരുടെ മക്കളായ എനോക്ക് (അഞ്ച്), ഹന്ന (മൂന്ന്), ഒരു വയസ്സുകാരൻ ജോബ് എന്നിവരാണ്. കുട്ടികളുടെ പിതാവായ ഐസക് മക്കളെയും പങ്കാളിയെയും കൊലപ്പെടുത്തിയ ശേഷം സ്വയം നിറയൊഴിച്ച് ജീവനൊടുക്കിയതാണെന്നാണ് പ്രാഥമിക നിഗമനം.

സംഭവത്തിന് തൊട്ടുമുൻപ് 911-ലേക്ക് വന്ന ഫോൺകോളിലെ വിവരങ്ങൾ ഹിൽസ്ബറോ കൗണ്ടി ഷെരീഫ് ചാഡ് ക്രോണിസ്റ്റർ പുറത്തുവിട്ടു. നവംബർ 19 വ്യാഴാഴ്ച ഉച്ചയ്ക്ക് ശേഷമാണ് പ്ലാന്റ് സിറ്റിയിലെ സ്പാർക്ക്മാൻ റോഡിലുള്ള വീട്ടിൽ സംഭവം നടന്നത്. പ്രാദേശിക സമയം ഉച്ചയ്ക്ക് 3:29-നാണ് എമർജൻസി സെന്ററിലേക്ക് കോൾ എത്തിയത്.

> മറുതലയ്ക്കൽ ആരും നേരിട്ട് സംസാരിച്ചില്ലെങ്കിലും ഫോൺ ലൈൻ ഓണായിരുന്നു. വീട്ടിൽ വലിയ ബഹളങ്ങളും സംസാരവും കേട്ടതായി ഡിസ്പാച്ചർ പറഞ്ഞു. പിന്നാലെ “സോറി, ബഡ്ഡി” എന്നൊരു പുരുഷശബ്ദവും വലിയൊരു വെടിയൊച്ചയും കേട്ടു. അതിന് ശേഷം, “അച്ഛാ, ദയവായി എന്നെ വെടിവെക്കരുത്” എന്ന് ഒരു കുട്ടി പലതവണ കരഞ്ഞപേക്ഷിക്കുന്ന ശബ്ദമാണ് ഫോണിലൂടെ കേട്ടതെന്ന് ഷെരീഫ് ക്രോണിസ്റ്റർ പറഞ്ഞു.

നിമിഷങ്ങൾക്കകം വീണ്ടും വെടിയൊച്ചകൾ മുഴങ്ങി. വിവരമറിഞ്ഞ് പത്ത് മിനിറ്റിനുള്ളിൽ പോലീസ് വീട്ടിലെത്തിയെങ്കിലും അഞ്ചുപേരും മരിച്ചിരുന്നു. മൊബൈൽ മെക്കാനിക്കാണ് ഐസക് ലൂച്ചെഫെൽഡ്. കഴിഞ്ഞ ഒരു വർഷമായി കുടുംബം ഇവിടെ താമസിച്ചിരുന്നതായും ഷെരീഫ് അറിയിച്ചു.

ഈ കുടുംബവുമായി ബന്ധപ്പെട്ട് മുൻപ് പരാതികളോ പോലീസ് ഇടപെടലുകളോ ഉണ്ടായിട്ടില്ലെന്നും ദമ്പതികൾക്ക് ക്രിമിനൽ പശ്ചാത്തലമില്ലെന്നും പോലീസ് പറഞ്ഞു. കഴിഞ്ഞ ആഴ്ച റാക്വലിന്റെ പിറന്നാൾ ആഘോഷിക്കാൻ കുടുംബാംഗങ്ങൾ ഒന്നിച്ചുകൂടിയിരുന്നുവെന്നും, ആ സമയത്ത് പ്രശ്നങ്ങളൊന്നും തോന്നിയില്ലെന്നും ബന്ധുക്കൾ പറഞ്ഞു. എന്താണ് ഈ ക്രൂരകൃത്യത്തിന് കാരണമായതെന്നതും 911-ലേക്ക് വിളിച്ചത് ആരാണെന്നതും കണ്ടെത്താൻ അന്വേഷണം തുടരുകയാണ്.

In Plant City, Florida, police say a father killed his wife and three children before taking his own life. A 911 call from the home captured a child crying and gunshots moments before officers arrived.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/393023/florida-family-tragedy-five-killed)