---
title: "ചാലക്കുടി പൊലിസ് സ്റ്റേഷൻ വളപ്പിൽ 12 ബൈക്കുകൾ തീയിട്ട് നശിപ്പിച്ചു; യുവാവ് കസ്റ്റഡിയിൽ"
english_title: "12 Bikes Torched at Chalakudy Police Station, Youth in Custody"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/393021/chalakudy-police-station-bikes-torched"
published_at: "2026-11-24T19:28:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b0598690e183_chalakudy-police-station-bikes-torched.jpg"
keywords: []
---

# ചാലക്കുടി പൊലിസ് സ്റ്റേഷൻ വളപ്പിൽ 12 ബൈക്കുകൾ തീയിട്ട് നശിപ്പിച്ചു; യുവാവ് കസ്റ്റഡിയിൽ

> **Lead Summary:** ചാലക്കുടി: പൊലീസ് സ്റ്റേഷൻ വളപ്പിൽ തൊണ്ടിമുതലായി സൂക്ഷിച്ചിരുന്ന 12 ബൈക്കുകൾ തീയിട്ട് നശിപ്പിച്ച സംഭവത്തിൽ യുവാവിനെ കസ്റ്റഡിയിലെടുത്തു. മലപ്പുറം തിരൂർ സ്വദേശിയാണ് പിടിയിലായത്.

## Article Content

ചാലക്കുടി: പൊലീസ് സ്റ്റേഷൻ വളപ്പിൽ തൊണ്ടിമുതലായി സൂക്ഷിച്ചിരുന്ന 12 ബൈക്കുകൾ തീയിട്ട് നശിപ്പിച്ച സംഭവത്തിൽ യുവാവിനെ കസ്റ്റഡിയിലെടുത്തു. മലപ്പുറം തിരൂർ സ്വദേശിയാണ് പിടിയിലായത്.

അർധരാത്രിയോടെയാണ് സംഭവം. സ്റ്റേഷൻ വളപ്പിൽ പാർക്ക് ചെയ്തിരുന്ന ബൈക്കുകളിൽ നിന്ന് തീയും പുകയും ഉയരുന്നത് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരുടെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. ഉടൻ അഗ്നിരക്ഷാസേനയെ വിവരമറിയിച്ചു.

ഫയർഫോഴ്സ് എത്തി തീ അണയ്ക്കുമ്പോഴേക്കും 12 ബൈക്കുകളും പൂർണമായും കത്തിനശിച്ചിരുന്നു. കൂടുതൽ വാഹനങ്ങളിലേക്ക് തീ പടരാതിരുന്നതാണ് വൻ ദുരന്തം ഒഴിവാക്കിയത്.

പിടിയിലായ യുവാവിന് മാനസികാസ്വാസ്ഥ്യമുണ്ടെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. ഇയാളെ വിശദമായി ചോദ്യം ചെയ്തുവരികയാണ്.

Twelve bikes kept as case property in the Chalakudy police station compound were set on fire and destroyed late at night. Police have taken a youth from Tirur into custody and are questioning him, suspecting mental distress.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/393021/chalakudy-police-station-bikes-torched)