---
title: "വീടുകളിൽ കാത്തിരിക്കുന്നത് മൂന്ന് കുഞ്ഞുങ്ങൾ...! തൃശൂരിൽ കമിതാക്കളായ 41കാരിയും 29കാരനും ട്രെയിന് മുന്നില്‍ ചാടി മരിച്ച നിലയില്‍, ഇരുവരും വിവാഹിതർ"
english_title: "Thrissur suicide: Couple found dead after jumping in front of train"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/392982/thrissur-suicide-couple-dead-train"
published_at: "2026-11-24T13:07:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b053fcbb39b5_thrissur-suicide-couple-dead-train.jpg"
keywords: ["ThrissurSuicide", "KeralaNews", "TrainDeath"]
---

# വീടുകളിൽ കാത്തിരിക്കുന്നത് മൂന്ന് കുഞ്ഞുങ്ങൾ...! തൃശൂരിൽ കമിതാക്കളായ 41കാരിയും 29കാരനും ട്രെയിന് മുന്നില്‍ ചാടി മരിച്ച നിലയില്‍, ഇരുവരും വിവാഹിതർ

> **Lead Summary:** തൃശൂര്‍: തൃശൂരിൽ കമിതാക്കളായ 41കാരിയും 29കാരനും ട്രെയിന് മുന്നില്‍ ചാടി മരിച്ച നിലയില്‍ കണ്ടെത്തി. മാള കോട്ടമുറി കളത്തില്‍ വീട്ടില്‍ അഖില്‍ രാജന്‍ , അന്നമനട എടയാറ്റൂര്‍ ആളയൂര്‍വീട്ടില്‍ രമ്യ എന്നിവരെയാണ് സതേണ്‍ കോളജിന് സമീപം റെയില്‍വേ ട്രാക്കില്‍ രാത്രി 8 ഓടെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

## Article Content

തൃശൂര്‍: തൃശൂരിൽ കമിതാക്കളായ 41കാരിയും 29കാരനും ട്രെയിന് മുന്നില്‍ ചാടി മരിച്ച നിലയില്‍ കണ്ടെത്തി. മാള കോട്ടമുറി കളത്തില്‍ വീട്ടില്‍ അഖില്‍ രാജന്‍ , അന്നമനട എടയാറ്റൂര്‍ ആളയൂര്‍വീട്ടില്‍ രമ്യ എന്നിവരെയാണ് സതേണ്‍ കോളജിന് സമീപം റെയില്‍വേ ട്രാക്കില്‍ രാത്രി 8 ഓടെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

അഖിലിന് ഭാര്യയും ഒരു കുട്ടിയുമുണ്ടെന്ന് ബന്ധുക്കള്‍ പറയുന്നു. രമ്യക്ക് ഭര്‍ത്താവും രണ്ട് കുട്ടികളുമുണ്ട്. ഇരുവരും സ്‌നേഹബന്ധത്തിലായിരുന്നുവെന്നും, ഇതുസംബന്ധിച്ച് രണ്ട് പേരുടെയും വീട്ടുകാര്‍ താക്കീത് നല്‍കിയിരുന്നുവെന്നും ബന്ധുക്കള്‍ പറയുന്നു.

സംഭവത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. മൃതദേഹങ്ങള്‍ ചാലക്കുടി താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

ആത്മഹത്യ ഒന്നിനും പരിഹാരമല്ലെന്ന മുന്നറിയിപ്പും വാര്‍ത്തയോടൊപ്പം നല്‍കിയിട്ടുണ്ട്. മാനസിക സമ്മര്‍ദമോ ആത്മഹത്യാ ചിന്തകളോ ഉള്ളവര്‍ ദിശ ഹെല്‍പ് ലൈനില്‍ സഹായം തേടണമെന്ന് അറിയിപ്പില്‍ പറയുന്നു. ടോള്‍ ഫ്രീ നമ്പര്‍: 1056, 0471-2552056.

A 41-year-old woman and a 29-year-old man were found dead on railway tracks near a college in Thrissur on Tuesday night. Police and relatives said the two were in a relationship, while further details of the incident are still awaited.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/392982/thrissur-suicide-couple-dead-train)