---
title: "'കുഞ്ഞിന്റെ കാലിലെ സ്വർണം കവർന്നു, വീണ്ടും അതേ ക്ഷേത്രത്തിലെത്തി'; സിസിടിവിയിൽ കുടുങ്ങിയ 67കാരിയെ പിടികൂടി പൊലീസ്, നിരവധി മോഷണക്കേസുകളിലും പ്രതിയെന്ന് വിവരം"
english_title: "67-Year-Old Woman Caught on CCTV After Stealing Gold From Child at Temple"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/392930/kottarakkara-temple-theft-cctv-arrest"
published_at: "2026-11-24T06:16:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b04ded1e08d7_kottarakkara-temple-theft-cctv-arrest.jpg"
keywords: ["TempleTheft", "CCTVArrest", "KottarakkaraPolice", "GoldTheft", "KeralaCrime"]
---

# 'കുഞ്ഞിന്റെ കാലിലെ സ്വർണം കവർന്നു, വീണ്ടും അതേ ക്ഷേത്രത്തിലെത്തി'; സിസിടിവിയിൽ കുടുങ്ങിയ 67കാരിയെ പിടികൂടി പൊലീസ്, നിരവധി മോഷണക്കേസുകളിലും പ്രതിയെന്ന് വിവരം

> **Lead Summary:** കൊട്ടാരക്കര: ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ച് മോഷണം നടത്തിയ വീട്ടമ്മ അറസ്റ്റിൽ. പരവൂർ നെടുങ്ങോലം ഗവ. ആശുപത്രിക്ക് സമീപം കളിയാട്ടുവിള വീട്ടിൽ രമ യാണ് അറസ്റ്റിലായത്. കൊട്ടാരക്കര ഗണപതി ക്ഷേത്രത്തിൽ നടന്ന മോഷണ കേസിലാണ് രമയെ അറസ്റ്റ് ചെയ്തത്. ഈ മാസം 17ന് രാവിലെ 9.20 ഓടെയാണ് ക്ഷേത്രത്തിൽ മോഷണം നടന്നത്.

## Article Content

കൊട്ടാരക്കര: ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ച് മോഷണം നടത്തിയ വീട്ടമ്മ അറസ്റ്റിൽ. പരവൂർ നെടുങ്ങോലം ഗവ. ആശുപത്രിക്ക് സമീപം കളിയാട്ടുവിള വീട്ടിൽ രമ യാണ് അറസ്റ്റിലായത്. കൊട്ടാരക്കര ഗണപതി ക്ഷേത്രത്തിൽ നടന്ന മോഷണ കേസിലാണ് രമയെ അറസ്റ്റ് ചെയ്തത്. ഈ മാസം 17ന് രാവിലെ 9.20 ഓടെയാണ് ക്ഷേത്രത്തിൽ മോഷണം നടന്നത്.

ശൂരനാട് സ്വദേശിയായ വീട്ടമ്മ മൂന്ന് വയസ്സുള്ള കുട്ടിയുമായി ക്ഷേത്രത്തിൽ ദർശനം നടത്താൻ എത്തിയപ്പോൾ ക്ഷേത്രത്തിലെ തിരക്കിനിടയിൽ കുട്ടിയുടെ കാലിൽ കിടന്ന് നാല് ഗ്രാം സ്വർണാഭരണം മോഷണം പോയതായി കൊട്ടാരക്കര പൊലീസിൽ വിവരം നൽകുകയായിരുന്നു.

തുടർന്ന് പൊലീസ് സി.സി.ടി.വി ദൃശ്യങ്ങൾ ശേഖരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. ഇവർ മുമ്പും കൊട്ടാരക്കര ക്ഷേത്രത്തിൽ എത്തിയിട്ടുണ്ടെന്നും കൊട്ടാരക്കരയിലെ ചില ജ്വല്ലറിക്കാരുമായി ഇവർക്കുള്ള ബന്ധങ്ങളെക്കുറിച്ചും നടത്തിയ അന്വേഷണത്തിലാണ് പ്രതി പരവൂർ സ്വദേശിയാണെന്ന് മനസ്സിലായത്.

തുടർന്ന് കൊട്ടാരക്കര ഗണപതി ക്ഷേത്രത്തിൽ വീണ്ടും മോഷണത്തിന് എത്തിയ സമയത്താണ് കൊട്ടാരക്കര പൊലീസിന്റെ പിടിയിലായത്. അന്വേഷണത്തിൽ ഇവർക്ക് കൊല്ലം ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ നിരവധി മോഷണ കേസുകൾ രജിസ്റ്റർ ചെയ്തതായി കണ്ടെത്തി.

കാലങ്ങളായി രമ ഒളിവിൽ ആയിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. കൊട്ടാരക്കര എസ്.എച്ച്.ഒ ഹേമന്ത് മോഹന്റെയും കൊട്ടാരക്കരയിലെ പിങ്ക് പൊലീസിൻ്റെയും ശ്രമഫലമായാണ് പ്രതി പിടികൂടിയത്.

A 67-year-old woman was arrested in Kottarakkara for allegedly stealing a child’s gold ornament at a temple. Police said she was caught when she returned to the same temple, and she is suspected in several theft cases across Kollam district.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/392930/kottarakkara-temple-theft-cctv-arrest)