---
title: "'സ്വപ്നങ്ങൾക്ക് നിറം നൽകിയ ശിവൻകുട്ടി സാറിന് സ്നേഹത്തോടെ'; കൊച്ചുമിടുക്കി സിയയെ വീട്ടിലെത്തി കണ്ട് വി ശിവൻകുട്ടി, ഹൃദയം തൊടുന്ന കൂടിക്കാഴ്ച"
english_title: "Sia’s Heartfelt Tribute to V. Sivankutty; Former Minister Visits Her Home"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/392910/sia-fathima-sivankutty-home-visit"
published_at: "2026-11-23T21:45:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b0466d164323_sia-fathima-sivankutty-home-visit.jpg"
keywords: ["KeralaNews", "Kasargod", "VShivankutty", "ArtsFestival", "Inspiration"]
---

# 'സ്വപ്നങ്ങൾക്ക് നിറം നൽകിയ ശിവൻകുട്ടി സാറിന് സ്നേഹത്തോടെ'; കൊച്ചുമിടുക്കി സിയയെ വീട്ടിലെത്തി കണ്ട് വി ശിവൻകുട്ടി, ഹൃദയം തൊടുന്ന കൂടിക്കാഴ്ച

> **Lead Summary:** > കാസർഗോഡ് : “എന്റെ സ്വപ്നങ്ങൾക്ക് നിറം നൽകിയ ശിവൻകുട്ടി സാറിന് — സ്നേഹത്തോടെ സിയ ഫാത്തിമ..” കലോത്സവത്തിൽ ചരിത്രത്തിൽ ആദ്യമായി ഓൺലൈനായി പങ്കെടുത്ത കാസർഗോഡ് സ്വദേശിനി സിയ ഫാത്തിമ മുൻ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിക്ക് നൽകിയ സമ്മാനത്തിൽ കുറിച്ചതിങ്ങനെയാണ്.

## Article Content

> കാസർഗോഡ് : “എന്റെ സ്വപ്നങ്ങൾക്ക് നിറം നൽകിയ ശിവൻകുട്ടി സാറിന് — സ്നേഹത്തോടെ സിയ ഫാത്തിമ..” കലോത്സവത്തിൽ ചരിത്രത്തിൽ ആദ്യമായി ഓൺലൈനായി പങ്കെടുത്ത കാസർഗോഡ് സ്വദേശിനി സിയ ഫാത്തിമ മുൻ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിക്ക് നൽകിയ സമ്മാനത്തിൽ കുറിച്ചതിങ്ങനെയാണ്.

സിയയെ കാണാൻ കാസർഗോഡിലെ വീട്ടിലെത്തിയപ്പോഴായിരുന്നു സിയ തന്റെ പഴയ മന്ത്രി അപ്പൂപ്പന് സ്നേഹസമ്മാനമായി സ്വന്തമായി വരച്ച ഒരു ചിത്രം നൽകിയത്. ശാരീരിക പ്രതിസന്ധികൾക്കിടയിലും കലയോടും ജീവിതത്തോടുമുള്ള അടങ്ങാത്ത സ്നേഹവുമായി മുന്നോട്ട് പോകുന്ന സിയയെ നേരിൽ കണ്ട് ആശംസകൾ അറിയിക്കാനാണ് അദ്ദേഹം എത്തിയത്.

ഗുരുതരമായ രോഗാവസ്ഥയിലും തളരാതെ, കലോത്സവത്തിൽ പങ്കെടുക്കാനുള്ള ആഗ്രഹം വ്യക്തമാക്കി സിയ മുൻപ് പൊതുവിദ്യാഭ്യാസ മന്ത്രിയായിരുന്ന വി ശിവൻകുട്ടിക്ക് കത്തയച്ചിരുന്നു. ആ കത്ത് കലോത്സവ ചരിത്രത്തിലെ തന്നെ പുതിയൊരു ഏടിന് വഴിതുറന്നു.

സിയയുടെ രോഗാവസ്ഥ കണക്കിലെടുത്ത് സർക്കാർ നൽകിയ പ്രത്യേക ഇളവിന്റെ ഭാഗമായി, വീട്ടിലിരുന്ന് വീഡിയോ കോൺഫറൻസ് വഴിയാണ് സിയ ഹൈസ്കൂൾ വിഭാഗം അറബിക് പോസ്റ്റർ രചനാ മത്സരത്തിൽ പങ്കെടുത്തത്.

തൃശൂരിൽ നടന്ന കലോത്സവത്തിൽ വേദി 17-ലെ മത്സരത്തിൽ ഓൺലൈനിലൂടെ പങ്കെടുത്ത് സിയ എ ഗ്രേഡ് കരസ്ഥമാക്കിയത് ഏവർക്കും വലിയ പ്രചോദനമായിരുന്നു.

വേദനകൾക്കിടയിലും കലയോടുള്ള സിയയുടെ അഭിനിവേശവും, സ്നേഹത്തോടെ നൽകിയ കുറിപ്പും ഏറെ ഹൃദയം തൊടുന്നതാണെന്ന് വി. ശിവൻകുട്ടി പറഞ്ഞു. പ്രതിസന്ധികളെ അതിജീവിച്ച് സിയയ്ക്ക് കൂടുതൽ ഉയരങ്ങളിലേക്ക് എത്താൻ കഴിയട്ടെ എന്ന ആശംസയും അദ്ദേഹം നേർന്നു.

Kasargod native Sia Fathima, who made history by taking part in the state school arts festival online, received a home visit from V. Sivankutty. Moved by her resilience and artistic spirit, he conveyed his wishes and praised the note she had written on the gift she gave him.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/392910/sia-fathima-sivankutty-home-visit)