---
title: "അമ്മയ്ക്കൊപ്പം ധനകാര്യ സ്ഥാപനത്തിലെത്തിയ അഞ്ചുവയസുകാരിക്കെതിരെ ലൈംഗികാതിക്രമം; ഒളിവിൽ പോയ 78കാരൻ അറസ്റ്റിൽ"
english_title: "78-Year-Old Arrested for Sexual Assault on Five-Year-Old Girl at Financial Institution"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/392909/five-year-old-girl-assault-arrested"
published_at: "2026-11-23T21:36:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b04652f8e9ef_five-year-old-girl-assault-arrested.jpg"
keywords: ["KeralaCrime", "POCSOCase", "Thiruvananthapuram", "CCTVInvestigation", "SexualAssault"]
---

# അമ്മയ്ക്കൊപ്പം ധനകാര്യ സ്ഥാപനത്തിലെത്തിയ അഞ്ചുവയസുകാരിക്കെതിരെ ലൈംഗികാതിക്രമം; ഒളിവിൽ പോയ 78കാരൻ അറസ്റ്റിൽ

> **Lead Summary:** തിരുവനന്തപുരം: വിളപ്പിൽശാലയിൽ അഞ്ചുവയസുകാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ സംഭവത്തിൽ 78കാരൻ അറസ്റ്റിൽ. കാഞ്ഞിരംപാറ സ്വദേശി വിജയനാണ് പിടിയിലായത്. പേയാട് പ്രവർത്തിക്കുന്ന ധനകാര്യസ്ഥാപനത്തിൽ അമ്മയോടൊപ്പം എത്തിയ അഞ്ചുവയസുകാരിയോടാണ് ഇയാളുടെ പരാക്രമം.

## Article Content

തിരുവനന്തപുരം: വിളപ്പിൽശാലയിൽ അഞ്ചുവയസുകാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ സംഭവത്തിൽ 78കാരൻ അറസ്റ്റിൽ. കാഞ്ഞിരംപാറ സ്വദേശി വിജയനാണ് പിടിയിലായത്. പേയാട് പ്രവർത്തിക്കുന്ന ധനകാര്യസ്ഥാപനത്തിൽ അമ്മയോടൊപ്പം എത്തിയ അഞ്ചുവയസുകാരിയോടാണ് ഇയാളുടെ പരാക്രമം.

സംഭവത്തിന് ശേഷം കടന്നുകളഞ്ഞ പ്രതിയെക്കുറിച്ച് പൊലീസിന് പ്രാഥമിക വിവരങ്ങളൊന്നും ലഭിച്ചിരുന്നില്ല. തുടർന്ന്, പോക്സോ നിയമപ്രകാരം കേസെടുത്ത പൊലീസ്, ബാങ്കിലെയും സമീപപ്രദേശങ്ങളിലെയും 150ഓളം സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് നടത്തിയ അന്വേഷണത്തിലൂടെയാണ് പ്രതിയെ തിരിച്ചറിഞ്ഞ് പിടികൂടിയത്.

തിരുവനന്തപുരം റൂറൽ എസ്.പി. പ്രശാന്തൻ കാണി ഐപിഎസിന്റെ നിർദേശപ്രകാരം കാട്ടാക്കട ഡിവൈഎസ്പി ബിനുവിന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം. മലയിൻകീഴ് സിഐ ഉമേഷ്, വിളപ്പിൽശാല എസ്എച്ച്ഒ അനീഷ് കുമാർ, എസ്ഐ ബൈജു, സിപിഒമാരായ പ്രവീൺ, സജിത്ത്, അനീഷ് എന്നിവർ ഉൾപ്പെട്ട സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

A 78-year-old man has been arrested in connection with the sexual assault of a five-year-old girl in Vilappilshala, Thiruvananthapuram. Police identified and caught the accused after reviewing around 150 CCTV clips from the bank and nearby areas.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/392909/five-year-old-girl-assault-arrested)